തഗ് ലൈഫ് സിനിമയുടെ പരാജയത്തില്‍ ക്ഷമ ചോദിച്ച് സംവിധായകൻ മണിരത്നം
നായകൻ പോലൊരു സിനിമയല്ല ഞങ്ങൾ ഉദ്ദേശിച്ചിരുന്നത്
123 തെലുഗു എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് മണിരത്നം ക്ഷമ ചോദിച്ചത്
നായകൻ പോലെ മറ്റൊരു സിനിമ പ്രതീക്ഷിച്ചിരുന്നവരോട് ഞാൻ ക്ഷമ ചോദിക്കുന്നു
അത്തരത്തിലൊരു സിനിമ വീണ്ടും ചെയ്യാൻ ഞങ്ങൾ ഉദ്ദേശിച്ചിരുന്നില്ല
തഗ് ലൈഫ് പുതിയൊരു അനുഭവമാക്കാനാണ് ഉദ്ദേശിച്ചത്
പക്ഷേ ആരാധകർ മറ്റെന്തോ പ്രതീക്ഷിച്ചിരുന്നു, അതാണ് സംഭവിച്ചത്’– മണിരത്നം
കമൽഹാസനും മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്
ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തിയ ചിത്രം വിജയിച്ചില്ല
ചിത്രത്തിന് ആഗോള തലത്തിൽ 80 കോടിയോളം മാത്രമാണ് നേടാനായത്