തെരുവില്‍ നിന്ന് താരപദവിയിലേക്ക് മൊണാലിസ ഭോസ്‌ലെ
കഴിഞ്ഞ കുംഭമേളയിലാണ് മോനി ഭോസ്‌ലെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്
മാധ്യമങ്ങള്‍ ബ്രൗണ്‍ ബ്യൂട്ടിയെ ഇന്ത്യന്‍ മൊണാലിസയെന്ന് വാഴ്ത്തി
ജനശ്രദ്ധ അവളുടെ ഉപജീവനത്തിന് തന്നെ തടസമായി, അതോടെ മോനിയെ അച്ഛന്‍ തിരിച്ച് നാട്ടിലേക്കയച്ചു
ബ്രാന്‍ഡ് പ്രമോഷനുകളിലുടെയും ഇവന്‍റുകളിലെ ചീഫ് ഗസ്റ്റായും താരപരിവേഷം ലഭിച്ചു
ബോബി ചെമ്മണ്ണൂരിന്‍റെ ജ്വല്ലറി ഉദ്ഘാടനത്തിന് കേരളത്തിലും എത്തി
ആഡംബരക്കാറില്‍ യാത്ര ചെയ്യുന്ന മൊണാലിസയുടെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു
മ്യൂസിക് വിഡിയോയിലുടെ സ്ക്രീനിലേക്കുമെത്തി, 2 മില്യണ്‍ പേരാണ് ഇതിനോടകം ആ വിഡിയോ കണ്ടത്
ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയുടെ ചിത്രത്തിലാണ് ഇനി ആ വെള്ളാരം കണ്ണുകള്‍ ശോഭിക്കാന്‍ പോകുന്നത്
ദ ഡയറി ഓഫ് മണിപ്പൂർ എന്നാകും ചിത്രത്തിന്റെ പേര്