ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍
ഇന്ത്യന്‍ നിരയില്‍ പിറന്നത് മൂന്ന് സെഞ്ചറികള്‍
ആദ്യ ദിനം യശസ്വി ജയ്സ്വാളിന് പിന്നാലെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും സെഞ്ചറി നേടി
159 പന്തിൽ 101 റൺസെടുത്താണ് ജയ്സ്വാൾ മടങ്ങിയത് 140–ാം പന്ത് ബൗണ്ടറി കടത്തിയാണ് ഗിൽ സെഞ്ചറിയിലെത്തിയത്
രണ്ടാം ദിനം 146 പന്തില്‍ നിന്നാണ് ഋഷഭ് പന്ത് സെഞ്ചറി നേടിയത്
ഏറ്റവുമധികം സെഞ്ചുറി നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി പന്ത് മറികടന്നത് എം.എസ്.ധോണിയുടെ റെക്കോര്‍ഡ്
ഒരു പരമ്പരയുടെ ആദ്യ ദിനം രണ്ട് ഇന്ത്യന്‍ താരങ്ങൾ സെഞ്ചറി തികയ്ക്കുന്നത് ഇത് മൂന്നാം തവണയാണ്
മുൻപ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2001 ൽ സച്ചിൻ തെൻഡുൽക്കറും വീരേന്ദർ സേവാഗും ആദ്യ ദിനം സെഞ്ചറികൾ സ്വന്തമാക്കിയിരുന്നു
2017ൽ ശ്രീലങ്കയ്ക്കെതിരെ ശിഖർ ധവാനും ചേതേശ്വർ പൂജാരയും സെഞ്ചറിയിലെത്തി