ഇന്ന് എസ്പിബിയുടെ എഴുപത്തിയൊമ്പതാം ജന്മദിനം
ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രമണ്യം എന്നാണ് എസ്പിബിയുടെ മുഴുവന്‍ പേര്
ഏതാണ്ട് പതിനാറ് ഭാഷകളിലായി നാല്‍പ്പതിനായിരത്തോളം പാട്ടുകള്‍...
സംഗീതപ്രേമികൾ സപ്തസ്വരങ്ങൾക്കൊപ്പം ചേർത്തു വെച്ച മൂന്നക്ഷരം മാഞ്ഞു പോയിട്ട് ഈ സെപ്തംബറിൽ അഞ്ച് കൊല്ലം
1966 ഡിസംബറിൽ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിലൂടെ ചലച്ചിത്രഗായകനായി അരങ്ങേറ്റം
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സംഗീതയാത്ര. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം തുടങ്ങി ദക്ഷിണേന്ത്യൻ ഭാഷകളിൽ വെന്നിക്കൊടി പാറിച്ചു
ശാസ്ത്രീയ സംഗീതം പഠിക്കാതെ ശങ്കരശാസ്ത്രികളുടെ ശബ്ദമായി മാനസ സഞ്ചരരേയും സാമജവരഗമനയും പാടിയ ഗായകന്‍
രാജ്യം പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ചു. ആറു തവണ മികച്ച പിന്നണി ഗായകനുള്ള ദേശിയ പുരസ്‌കാരവും നേടി