യൂറോപ്പിന്‍റെ രാജാക്കന്മാരായി പിഎസ്ജി
ഇന്റർ മിലാനെ തകർത്ത് ചാംപ്യൻസ് ലീഗ് കിരീടമുയർത്തി പിഎസ്ജി
കലാശപ്പോരില്‍ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കാണ് പിഎസ്ജിയുടെ കിരീടനേട്ടം
ഇരട്ടഗോളുമായി തിളങ്ങി 19കാരൻ ഡെസറേ ഡുവെ
ചാംപ്യൻസ് ലീഗ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണിത്
മ്യൂണിക്കിലെ മൈതാനത്ത് പന്തുമായി ഒരേതാളത്തിൽ പി എസ് ജി താരങ്ങൾ ഒഴുകിനടന്നു
പി എസ് ജിയുടെ ചോരത്തിളപ്പിന് മുന്നിൽ ഇന്റർ മിലാന് പിടിച്ചുനില്‍ക്കാനായില്ല
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗോൾ നേടുന്ന ആദ്യ ജോർജിയക്കാരനായി ക്വിച്ച കവരട്ട്സ്കെലിയ
ഏകപക്ഷീയമായ ഫൈനലിൽ അവസാന മൂന്ന് ഗോളുകൾ നേടാൻ പി എസ് ജിക്ക് വേണ്ടിവന്നത് 23 മിനിറ്റ്
മെസ്സി നെയ്മർ എംബാപ്പെ ത്രയത്തെ ഒന്നിച്ചണിനിരത്തിയിട്ടും കിട്ടാതെപോയ കിരീടം ഒടുക്കം 23 വയസ് മാത്രം ശരാശരി പ്രായമുള്ള ടീമിനെ ഇറക്കി പി എസ് ജി നേടിയെടുത്തു