ബ്രൊമാന്‍സിലെ കഥാപാത്രത്തിനുനേരെ ഉയര്‍ന്ന വിമര്‍ശനത്തില്‍ മറുപടിയുമായി നടന്‍ മാത്യു തോമസ്
ചിത്രം ഒടിടിയില്‍ വന്നതിനുപിന്നാലെ കഥാപാത്രത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു
കഥാപാത്രമായുള്ള പ്രകടനം ഓവറാണെന്നാണ് ഉയര്‍ന്ന വിമര്‍ശനം
ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മാത്യു
കഥാപാത്രം ഓവറായതുകൊണ്ടാണ് ആളുകള്‍ വിമര്‍ശിക്കുന്നത്
അത് മെച്ചപ്പെടുത്താനാണ് നോക്കേണ്ടതെന്നും മാത്യു
ആ കഥാപാത്രത്തിന്‍റെ മീറ്റര്‍ തെറ്റിപ്പോയി എന്നാണ് എനിക്ക് തോന്നുന്നത്
ആള്‍ക്കാര്‍ ഓവറാണെന്ന് പറയുന്നത് ഓവര്‍ ആയിട്ടുതന്നെയാണ്
ആ കഥാപാത്രത്തിന് ഒരു മെഡിക്കല്‍ സിറ്റുവേഷനുണ്ട്
ഭൂരിപക്ഷം ആളുകള്‍ക്ക് അത് വര്‍ക്കായിട്ടില്ല എന്നത് മനസിലാക്കാവുന്നതേയുള്ളൂ
ഓഡിയന്‍സോ പ്ലാറ്റ്ഫോമോ മാറിയതിന്‍റെ പ്രശ്നമല്ല; അത് ചെയ്തതിന്റെ പ്രശ്നമാണ്
കുറച്ചുകൂടി വൃത്തിക്ക് എല്ലാവര്‍ക്കും കണ്‍വിന്‍സിങ്ങാവുന്ന തരത്തില്‍ ചെയ്യണമായിരുന്നു
ഷൂട്ടിന്‍റെ സമയത്ത് എടുത്ത ജഡ്ജ്മെന്‍റ് പ്രശ്നമാണതെന്നും മാത്യു
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/mathewthomass/