കുട്ടിക്കാലത്തെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി ലിജോ മോള്‍
ഒന്നര വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു; അമ്മ രണ്ടാമത് കല്യാണം കഴിച്ചു
അന്ന് എനിക്ക് അത് വലിയ ബുദ്ധിമുട്ടായിരുന്നു
ഒരു അഭിമുഖത്തിലാണ് ലിജോ മോള്‍ മനസ് തുറന്നത്
'ഒന്നര വയസുള്ളപ്പോഴാണ് അച്ഛന്‍ മരിച്ചത്; അപ്പോള്‍ അമ്മ ഗര്‍ഭിണിയായിരുന്നു’
‘എനിക്ക് പത്തും അനിയത്തിക്ക് എട്ടും വയസുമുള്ളപ്പോളാണ് അമ്മ വേറെ കല്യാണം കഴിക്കുന്നത്’
‘രണ്ടാനച്ഛന്‍ എന്ന് പറയാന്‍ എനിക്ക് താല്‍പര്യമില്ല. ഇച്ചാച്ചന്‍ എന്നാണ് വിളിക്കുന്നത്’
‘എനിക്ക് ആ സമയത്ത് അത് അംഗീകരിക്കാന്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു’
‘പെട്ടെന്ന് ഒരു ദിവസം ഒരാള്‍ ലൈഫിലേക്ക് കയറി വരുന്നു’
‘ഇയാളെ നമ്മള്‍ ഇനി ഇച്ചാച്ചന്‍ എന്ന് വിളിക്കണം എന്ന് അമ്മ പറയുന്നു’
‘അന്ന് എനിക്ക് അത്രയെ പ്രായമുള്ളൂ. അമ്മയുമായി അന്ന് എനിക്ക് ചെറിയ അകല്‍ച്ച ഉണ്ട്’
‘വല്യമ്മച്ചിയുടെ കൂടെയായിരുന്നു ഞാന്‍ ഉറങ്ങിയിരുന്നത്’
‘ഇച്ചാച്ചന്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് വരുമ്പോഴാണ് അച്ഛന്‍റെ വീട്ടില്‍ നിന്നും പോരുന്നത്’
‘അത്രയും നാള്‍ നിന്ന വീട്ടില്‍ നിന്നും പോരുന്നത് എനിക്ക് ബുദ്ധിമുട്ടായിരുന്നു’
‘എന്നാല്‍ ഇപ്പോള്‍ എനിക്കറിയാം അമ്മ എന്തുകൊണ്ട് അങ്ങനെ ഒരു തീരുമാനം എടുത്തുവെന്ന്’
‘അവര്‍ വേറെ കുട്ടികള്‍ വേണ്ട എന്ന് തീരുമാനിച്ചു. ഇപ്പോള്‍ ഞാന്‍ ഗ്രേറ്റ് ഫുളാണ്. താങ്ക്ഫുളാണ്,' ലിജോ മോള്‍ പറഞ്ഞു.
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/lijomol/