‘ജയിലർ 2’ ചിത്രീകരണത്തിനായി കോഴിക്കോട്ടെത്തി രജനീകാന്ത്
ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് രജനീകാന്തിനെ സന്ദര്‍ശിച്ചു
“നാൻ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി” എന്നാണ് രജനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മന്ത്രി കുറിച്ചത്
ഇതാദ്യമായാണ് ‘മുത്തുവേൽ പാണ്ഡ്യന്റെ’ പുതിയ ലുക്ക് പുറത്തുവരുന്നത്
നേരത്തെ സിനിമയുടെ ഔദ്യോഗിക ലോഞ്ച് വിഡിയോയിൽ മാത്രമാണ് ജയിലർ 2വിലെ രജനിയുടെ ലുക്ക് പുറത്തുവിട്ടിരുന്നത്.
ചിത്രത്തിന്റെ കേരളത്തിലെ മുഖ്യ ലൊക്കേഷനാണ് കോഴിക്കോട്. ആറുദിവസം രജനികാന്ത് കോഴിക്കോട്ടുണ്ടാകും
നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലറിന്‍റെ ആദ്യഭാഗം വന്‍ വിജയമായിരുന്നു
ആഗോള ബോക്സ് ഓഫിസില്‍ നിന്ന് 600 കോടിയിലേറെ ചിത്രം വാരി. വിനായകന്റെ വില്ലൻ വേഷവും ശ്രദ്ധേയമായി.
മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷ്റോഫ് തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ അണിനിരക്കുന്നുണ്ട്
തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണയാണ് പുതിയ അതിഥിതാരം