ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ച് വിരാട് കോലി
സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം
'പുഞ്ചിരിയോടെ കരിയര്‍ ഓര്‍മിക്കും'
പ്രയാസമുള്ളതെങ്കിലും ശരിയായ തീരുമാനമെന്ന് കോലി
2014 ഡിസംബറിലാണ് കോലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായത്
36കാരനായ കോലി 123 ടെസ്റ്റുകളില്‍ നിന്നായി 9230 റണ്‍സ് നേടി
30 സെഞ്ചറികളും 31 അർധസെഞ്ചറികളും ആ കരിയറില്‍ ഉൾപ്പെടുന്നു, പുറത്താകാതെ നേടിയ 254 റൺസാണ് ഉയർന്ന സ്കോർ
കഴിഞ്ഞ വര്‍ഷം ട്വന്‍റി20 ലോകകപ്പ് നേടിയതിന് പിന്നാലെ കോലി രാജ്യാന്തര ട്വന്‍റി20യില്‍ നിന്ന് വിരമിച്ചിരുന്നു.
ഐപിഎല്‍ ഈ സീസണില്‍ 11 കളികളില്‍ നിന്നായി മൂന്ന് അര്‍ധ സെഞ്ചറികള്‍ ഉള്‍പ്പടെ 505 റണ്‍സാണ് കോലി അടിച്ചു കൂട്ടിയത്.
രോഹിത് ശര്‍മയ്ക്ക് പിന്നാലെയാണ് കോലിയുടെയും വിരമിക്കല്‍ പ്രഖ്യാപനം