ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച് രോഹിത് ശര്‍മ
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ഇന്ത്യന്‍ നായകന്‍റെ പ്രഖ്യാപനം
ടെസ്റ്റില്‍ രാജ്യത്തിനായി കളിക്കാന്‍ സാധിച്ചത് അഭിമാനമെന്ന് രോഹിത് കുറിച്ചു
67 ടെസ്റ്റുകളിൽ നിന്ന് 4301 റൺസാണ് രോഹിത് അടിച്ചെടുത്തത്
2 സെഞ്ച്വറികളും 18 അർദ്ധ സെഞ്ച്വറികളും നേടിയ താരത്തിന്‍റെ ടെസ്റ്റ് ശരാശരി 40.57 ആണ്
2024 ല്‍ ട്വന്‍റി 20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ രോഹിത് ശര്‍മ ട്വന്‍റി 20യില്‍ നിന്നും വിരമിച്ചിരുന്നു
ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് രോഹിത് വിരമിക്കണമെന്ന ആവശ്യം നേരത്തെ ശക്തമായിരുന്നു
ഐപിഎല്ലിന് ശേഷം ബിസിസിഐ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കും
വൈസ് ക്യാപറ്റന്‍ ജസ്പ്രിത് ബുംറയാവും അടുത്ത നായകന്‍