ഉത്തര്‍പ്രദേശിലെ ഗംഗ എക്സ്പ്രവേയില്‍ പറന്നിറങ്ങി വ്യോമസേനയുടെ റഫാല്‍, സുഖോയ് യുദ്ധ വിമാനങ്ങള്‍
‘ലാന്‍ഡ് ആന്‍ഡ് ഗോ’ ഡ്രില്ലിന്‍റെ ഭാഗമായിട്ടാണ് യുദ്ധ വിമാനങ്ങള്‍ എക്സ്പ്രസ്‌വേയില്‍ ഇറങ്ങിയത്
വെള്ളിയാഴ്ച പകലും രാത്രിയുമായിട്ടായിരുന്നു വ്യോമാഭ്യാസം നടന്നത്
ആകാശകാഴ്ച കാണാന്‍ സമീപ ഗ്രാമങ്ങളില്‍ നിന്നായി നിരവധിപേരാണ് ഒത്തുകൂടിയത്
‘നൈറ്റ് ലാന്‍ഡിങ്’ പ്രകടനമായിരുന്നു കൗതുകം
നക്ഷത്രംപോലെ താഴേക്കിറങ്ങിയ റഫാലും സുഖോയിയും കാഴ്ചക്കാരെ അല്‍ഭുതപ്പെടുത്തി
താഴ്ന്ന പറക്കല്‍, ലാന്‍ഡിങ്, ടേക്ക്–ഓഫ് എന്നിവയുടെ ഡ്രില്‍ ആണ് നടന്നത്
രാജ്യത്തിന്‍റെ പ്രതിരോധശേഷിയും ദുരന്ത പ്രതികരണ ശേഷിയുമാണ് വ്യോമസേന പ്രദര്‍ശിപ്പിച്ചത്