പല ഗാനങ്ങളുടെയും വരികളോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നുവെന്ന് ശ്രേയ ഘോഷാല്‍
സഭ്യതയുടെ അതിര്‍വരമ്പിനോട് ചേര്‍ന്നുകിടക്കുന്ന പല ഗാനങ്ങളും ആലപിച്ചിട്ടുണ്ട്
ചെറിയ കുട്ടികള്‍ പോലും അര്‍ഥമറിയാതെ ഈ പാട്ടുകള്‍ പാടുന്നു
അത് കണ്ടപ്പോഴാണ് ഇക്കാര്യം കൂടുതല്‍ ബോധ്യപ്പെട്ടത്
ലില്ലി സിങ്ങുമായുള്ള അഭിമുഖത്തിലാണ് ശ്രേയ ഘോഷാലിന്‍റെ തുറന്നുപറച്ചില്‍
‘കുട്ടികൾ എന്റെ പാട്ടുകള്‍ക്കു നൃത്തം ചെയ്യുന്നു’
‘പാട്ട് ഏറെ ഇഷ്ടപ്പെട്ടുവെന്ന് എന്നോടു പറയുന്നു’
‘ഇതെല്ലാം കേള്‍ക്കുമ്പോള്‍ എനിക്ക് വളരെ ലജ്ജ തോന്നാറുണ്ട്’
‘അഞ്ചോ ആറോ വയസ്സുള്ള കുട്ടി ആ വരികള്‍ പാടുന്നത് അത്ര നല്ലതായി തോന്നുന്നില്ല’
‘ഒരു സ്ത്രീയാണ് ആ വരികള്‍ എഴുതിയിരുന്നതെങ്കില്‍ മനോഹരമായിരുന്നേനെ’
‘ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നത് തെറ്റല്ല’
പക്ഷേ അത് എഴുതിയ രീതിയാണ് പ്രധാനമെന്നും ശ്രേയ
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/shreyaghoshal