60 കോടിയുടെ ക്രിപ്റ്റോ തട്ടിപ്പുകേസ്
നടി തമന്നയെയും കാജല്‍ അഗര്‍വാളിനെയും ചോദ്യം ചെയ്യും
കോയമ്പത്തൂരിലെ കമ്പനി കോടികള്‍ തട്ടിയെന്ന പരാതിയില്‍ അന്വേഷണം
2022 ല്‍ കമ്പനിയുടെ ഉദ്ഘാടനത്തില്‍ തമന്ന പങ്കെടുത്തിരുന്നു
കമ്പനി നടത്തിയ കോര്‍പറേറ്റ് പരിപാടിയില്‍ കാജലും പങ്കെടുത്തു
വന്‍തുക നിക്ഷേപിച്ചവര്‍ക്ക് ചടങ്ങില്‍ വച്ച് വിലയേറിയ സമ്മാനങ്ങള്‍ കൈമാറിയിരുന്നു
ക്രിപ്റ്റോയില്‍ പണം നിക്ഷേപിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചോ എന്ന് ചോദിച്ചറിയും
നടിമാര്‍ക്ക് കമ്പനിയില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കും
കേസുമായി ബന്ധപ്പെട്ട് നിതിഷ് ജെയിന്‍, അരവിന്ദ് കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്
വിവിധ സംസ്ഥാനങ്ങളില്‍ കമ്പനിക്കെതിരെ തട്ടിപ്പുകേസുകളുണ്ട്
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/tamannaahspeaks/kajalaggarwal