ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും അപകടം
പൊലിഞ്ഞത് 18 ജീവന്‍
കുംഭമേള നടക്കുന്ന പ്രയാഗ്രാജിലേക്കുള്ള യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്
ട്രെയിനുകളുടെ അറിയിപ്പും പേരിലെ സാമ്യവും ആശയക്കുഴപ്പമുണ്ടാക്കി
പ്രയാഗ് രാജ് എക്സ്പ്രസും പ്രയാഗ് രാജ് സ്‌പെഷൽ ട്രെയിനും ഒരേസമയം സ്റ്റേഷനില്‍
എക്സ്പ്രസ് 14-ാം പ്ലാറ്റ്‌ഫോമില്‍ നില്‍ക്കെ സ്‌പെഷൽ ട്രെയിന്‍റെ അറിയിപ്പ്
സ്പെഷല്‍ ട്രെയിന്‍ 16–ാം പ്ലാറ്റ്‌ഫോമില്‍
യാത്രക്കാര്‍ കൂട്ടമായി 16ാം പ്ലാറ്റ്ഫോമിലേക്ക്
പിന്നാലെ വന്‍ തിക്കും തിരക്കുമുണ്ടായി
പ്രയാഗ് രാജ് വഴിയുള്ള 3 ട്രെയിനുകള്‍ വൈകിയതും അപകട കാരണമായതായി പൊലീസ്