അനധികൃത കുടിയേറ്റക്കാരെ നാടുകടത്താന്‍ ട്രംപിന്‍റെ തീരുമാനം
വിയോജിപ്പ് തുറന്നുപറഞ്ഞ് പോപ് ഗായിക സെലീന ഗോമസ്
പുതിയ ഭരണപരിഷ്കാരങ്ങൾ ഏറെ വേദനിപ്പിച്ചു – സെലീന
ഞാൻ സ്നേഹിക്കുന്ന പലരും ആക്രമിക്കപ്പെടുന്നു: സെലീന
കണ്ണീരോടെയാണ് ഗായിക വിഷയത്തിൽ പ്രതികരിച്ചത്
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോ സെലീന നീക്കം ചെയ്തു
വിഡിയോ ഡിലീറ്റ് ചെയ്തെങ്കിലും സ്ക്രീന്‍ ഗ്രാബുകള്‍ വൈറല്‍
‘കുട്ടികൾ ഉൾപ്പെടെ എന്റെ പ്രിയപ്പെട്ടവരെല്ലാം ആക്രമിക്കപ്പെടുകയാണ്’
‘എന്താണ് സംഭവിക്കുന്നതെന്ന് എനിക്കു മനസിലാകുന്നില്ല’
‘എന്തെങ്കിലും ചെയ്യാൻ സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാൻ ആഗ്രഹിക്കുന്നു’
‘പക്ഷേ ഒന്നും ചെയ്യാൻ കഴിയുന്നില്ല, എല്ലാവരും എന്നോടു ക്ഷമിക്കണം’
‘എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്നതൊക്കെ പരീക്ഷിക്കും’
ഇരകളെ സഹായിക്കാൻ വഴികള്‍ തേടുമെന്നും സെലീന ഗോമസ്
യുഎസിലും പുറത്തും ചര്‍ച്ചയായി സെലീന ഗോമസിന്റെ പ്രതികരണം
സെലീന വിഡിയോ നീക്കം ചെയ്തതിനെക്കുറിച്ചും ചര്‍ച്ച
‘സെലീനയ്ക്ക് എന്തുപറ്റി’ എന്നാണ് ആരാധകരുടെ ചോദ്യം
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/selenagomez