‘എമ്പുരാന്‍’ ടീസര്‍ റിലീസ് ചടങ്ങില്‍ ടൊവിനോയും ബേസിലും
ചടങ്ങില്‍ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ടൊവിനോ
മോഹന്‍ലാലിനും മമ്മൂട്ടിക്കും പിന്നില്‍ ടൊവിനോയും ബേസിലും ഇരിക്കുന്നതാണ് ചിത്രം
ഇരുവര്‍ക്കും ഇടയില്‍ വരുന്ന ഫ്രെയിമില്‍ എടുത്ത ചിത്രമാണ് പങ്കുവച്ചത്
‘വന്‍മരങ്ങള്‍ക്കിടയില്‍’ എന്ന് ടൊവിനോയുടെ പോസ്റ്റിലെ കാപ്ഷന്‍
പടം പോസ്റ്റ് ചെയ്തയുടന്‍ കമന്‍റുമായി ബേസില്‍
‘മുട്ട പഫ്സിലെ മുട്ട' എന്നായിരുന്നു ബേസിലിന്‍റെ കമന്‍റ്
പിന്നാലെ രസകരമായ കമന്‍റുകളുമായി ആരാധകര്‍
രണ്ടു പേരും സ്വയം എയറിലേക്കാണോ എന്ന് ഒരു കമന്‍റ്
‘അടുത്ത യൂണിവേഴ്സ് തുടങ്ങാനുള്ള പരിപാടി ആണോ' എന്നും ട്രോള്‍
‘ഭാവി വന്മരങ്ങള്‍...ഇടവിള കൃഷി ആണോ’ എന്ന കമന്‍റിനും ലൈക്കുകള്‍ ഏറെ
മലയാളത്തിലെ പ്രമുഖതാരങ്ങള്‍ ഒന്നിച്ചാണ് ടീസര്‍ റിലീസ് ചെയ്തത്
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/tovinothomas & instagram.com/ibasiljoseph