‘കാസ്റ്റിങ് കൗച്ച്’ നേരിട്ടെന്ന് നടി ഫാത്തിമ സന ഷെയ്ഖ്
വെളിപ്പെടുത്തല്‍ 'ബോളിവുഡ് ബബ്ള്‍’ അഭിമുഖത്തില്‍
‘കാസ്റ്റിങ് ഏജന്റാണ് മോശമായി സംസാരിച്ചത്’
‘ഏജന്‍റ് അസ്വസ്ഥതയുണ്ടാക്കുംവിധം നിരന്തരം ഫോണ്‍ ചെയ്തു’
‘എല്ലാം ചെയ്യാന്‍ തയ്യാറാകില്ലേ’ എന്നായിരുന്നു അയാളുടെ ചോദ്യം
‘കഥാപാത്രത്തിന് ആവശ്യമായതേ ചെയ്യൂ എന്നായിരുന്നു എന്‍റെ മറുപടി’
പിന്നീട് താന്‍ ഒന്നും പറഞ്ഞില്ലെന്നും സന
ഒരു നിര്‍മാതാവും മോശമായി സംസാരിച്ചെന്ന് സന
‘ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പായിരുന്നു ഇത്’
'നിങ്ങള്‍ ആളുകളെ കാണേണ്ടിവരും' എന്നാണ് നിര്‍മാതാവ് പറഞ്ഞത്
‘അവര്‍ ഒരിക്കലും കാര്യങ്ങള്‍ തുറന്നുപറയില്ല’
‘വിചിത്രമായരീതിയില്‍ അവതരിപ്പിക്കും; അവരുടെ ഉദ്ദേശ്യം വ്യക്തമാണ്’
‘അഭിനേതാക്കളില്‍നിന്ന് കാസ്റ്റിങ് ഡയറക്ടര്‍മാര്‍ കമ്മിഷന്‍ വാങ്ങുന്നുണ്ട്’
‘റഫറന്‍സ് എന്നുപറഞ്ഞാണ് വേതന വിഹിതം വാങ്ങുന്നത്’
'ചാച്ചി 420' ല്‍ ബാലതാരമായാണ് ഫാത്തിമ സിനിമയില്‍ അരങ്ങേറിയത്
ആമിര്‍ ഖാനൊപ്പം അഭിനയിച്ച 'ദംഗലി'ലൂടെ ആഗോളശ്രദ്ധ നേടി
അനുരാഗ് ബസുവിന്റെ 'മെട്രോ ഇന്‍ ദിനോ' ആണ് പുതിയ ചിത്രം
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/fatimasanashaikh