നടി ഡയാന ഹമീദ് വിവാഹിതയായി
ടെലിവിഷൻ താരവും അവതാരകനുമായ അമീൻ തടത്തിൽ ആണ് വരൻ
ഇരുകുടുംബങ്ങളും ആലോചിച്ചുറപ്പിച്ചതാണ് വിവാഹം
കൊച്ചിയില്‍ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കള്‍ക്കും ഉറ്റ സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം
മലപ്പുറം എടപ്പാൾ സ്വദേശിയാണ് അമീൻ
‘ടെലിവിഷൻ ഷോയിലൂടെയാണ് പരിചയപ്പെട്ടതും സുഹൃത്തുക്കളായതും’
വീട്ടുകാർ വഴിയാണ് അമീനുമായുള്ള വിവാഹാലോചന വന്നതെന്ന് ഡയാന
‘ഇപ്പോൾ നിക്കാഹ് ചടങ്ങാണ് നടത്തിയത്’
‘അമീന്‍റെ വീട്ടിൽ വച്ച് മറ്റൊരു ചടങ്ങ് കൂടി ഉണ്ടാകും’
വിവാഹശേഷവും അഭിനയരംഗത്തും ടെലിവിഷനിലും തുടരുമെന്ന് ഡയാന
ഡയാന ടെലിവിഷൻ അവതാരകയായും സിനിമയിലും സജീവമാണ്
ടോം ഇമ്മട്ടി സംവിധാനം ചെയ്ത ‘ദ് ഗാംബ്ലര്‍’ ആണ് ആദ്യ മലയാള ചിത്രം
യുവം, വീകം, പാപ്പൻ, മകൾ, ടർക്കിഷ് തർക്കം, സൂപ്പർ സിന്ദഗി എന്നിവയാണ് മറ്റ് സിനിമകൾ
‘ഒരുമ്പെട്ടവൻ’ ആണ് ഡയാനയുടേതായി അവസാനം റിലീസ് ചെയ്ത സിനിമ
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഡയാന ഹമീദ് /ഇന്‍സ്റ്റഗ്രാം/ഫെയ്സ്ബുക്ക്