ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി ആര്യ
ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം
‘ഉദ്ഘാടനങ്ങള്‍ക്ക് പോകുമ്പോള്‍ സാരി ഉടുത്താൽ പോലും രക്ഷയില്ല’
‘നമ്മുടെ സംസ്‌കാരത്തിന് ഏറ്റവും യോജിക്കുന്ന വസ്ത്രമാണ് സാരി’
‘ആ സാരിയിൽ പോലും ചില വീഡിയോകള്‍ കണ്ടാൽ പേടിയാകും’
‘സാരി ധരിച്ച് ഉദ്ഘാടനത്തിനു പോയാല്‍ ചില ആംഗിളില്‍ വിഡിയോ എടുത്തു മോശമാക്കും’
‘ഈശ്വരാ, ഈ ആംഗിളിൽ വിഡിയോ എടുത്താൽ എങ്ങനെയാകും എന്ന് ആലോചിക്കാറുണ്ട്’
‘സ്ഥിരമായി ഉദ്‌ഘാടനങ്ങൾ ചെയ്യുന്ന താരങ്ങൾ ഇതിനെക്കുറിച്ച് പറയാറുണ്ട്’
‘വിഡിയോ ആംഗിള്‍ മോശമാണെങ്കില്‍ അവര്‍ക്ക് പോസ്റ്റ് ചെയ്യാതിരിക്കാം’
‘പോസ്റ്റ് ചെയ്തുകഴിഞ്ഞാല്‍ കുറ്റം മുഴുവന്‍ അതിലുള്ള ആര്‍ട്ടിസ്റ്റിനാണ്’
മോശം ആംഗിളില്‍ എടുത്ത വിഡിയോ എന്തിന് പോസ്റ്റ് ചെയ്തുവെന്ന് ആരും ചോദിക്കില്ലെന്നും ആര്യ
ചിത്രങ്ങള്‍ക്ക് കടപ്പാട്: ആര്യ/ഇന്‍സ്റ്റഗ്രാം/ഫെയ്സ്ബുക്ക്