മലയാളത്തിലെ തിരക്കുള്ള നായികമാരാണ് മമിത ബൈജുവും അനശ്വര രാജനും
ഇരുവരും ഒന്നിച്ചെത്തിയ സൂപ്പര്‍ ശരണ്യ എന്ന ചിത്രം ശ്രദ്ധ നേടിയിരുന്നു
മമിതയും അനശ്വരയും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ഷെയര്‍ ചെയ്യപ്പെടാറുണ്ട്
എന്നാല്‍ അടുത്തിടെ ഇരുവരും അകല്‍ച്ചയിലാണെന്ന് അഭ്യൂഹം പരന്നു
അതിന് മറുപടിയുമായി അനശ്വര രംഗത്തെത്തി
സുഹൃത്തുക്കളാണെന്നും മത്സരത്തിന്‍റെ ആവശ്യമില്ലെന്നും അനശ്വര
‘ഞങ്ങളെല്ലാം ഒരു ഗ്രൂപ്പിലുള്ളവരും സുഹൃത്തുക്കളുമാണ്, മത്സരമില്ല’
‘ഞങ്ങള്‍ക്കിടയില്‍ താരതമ്യം വരേണ്ട കാര്യമില്ല’
‘ആരോഗ്യകരമായ മത്സരത്തിനപ്പുറം യാതൊന്നുമില്ല’
‘അങ്ങനെയൊരു ചിന്ത ഞങ്ങളുടെ ഗ്രൂപ്പില്‍ ആര്‍ക്കുമില്ല’
‘മാത്യു, നസ്ലിന്‍ എന്നിവരും വളരെ നല്ല സുഹൃത്തുക്കളാണ്’
‘ആരാണ് മികച്ചത് എന്ന മത്സരത്തിനല്ല നമ്മള്‍ ഇവിടെ ഇരിക്കുന്നത്’
‘കിട്ടുന്ന കഥാപാത്രങ്ങള്‍ മികച്ചതാക്കാനാണ് ശ്രമിക്കുന്നത്’ – അനശ്വര
ചിത്രങ്ങള്‍ക്ക് കടപ്പാട്: മമിത ബൈജു/അനശ്വര രാജന്‍/ഇന്‍സ്റ്റഗ്രാം/ഫെയ്സ്ബുക്ക്