ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇല്ല
ഋഷഭ് പന്ത് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പർ
കീപ്പര്‍ – ബാറ്റര്‍ റോളില്‍ കെ.എൽ.രാഹുലും ടീമിൽ
രോഹിത് ശർമ നയിക്കുന്ന ടീമിന്‍റെ വൈസ് ക്യാപ്റ്റൻ ശുഭ്മന്‍ ഗില്‍
പേസർ മുഹമ്മദ് ഷമി തിരിച്ചെത്തി
സ്റ്റാര്‍ പേസർ ജസ്പ്രീത് ബുമ്രയും ടീമില്‍
ടീം നിശ്ചയിച്ചത് ശനിയാഴ്ചത്തെ സിലക്ഷൻ കമ്മിറ്റി യോഗത്തില്‍
ക്യാപ്റ്റൻ രോഹിത് ശർമയും സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ടീം പ്രഖ്യാപിച്ചു
സിലക്ഷൻ കമ്മിറ്റി യോഗം നീണ്ടതിനാല്‍ പ്രഖ്യാപനവും വൈകി
വിജയ് ഹസാരെ ട്രോഫിയിൽ ഗംഭീര പ്രകടനം നടത്തിയ മലയാളി താരം കരുൺ നായരെ പരിഗണിച്ചില്ല
ഫെബ്രുവരി 19ന് പാക്കിസ്ഥാനിലാണ് ചാംപ്യന്‍സ് ട്രോഫിക്ക് തുടങ്ങുന്നത്
ലോകത്തെ മികച്ച എട്ട് ടീമുകള്‍ ചാംപ്യന്‍സ് ട്രോഫിയില്‍ മാറ്റുരയ്ക്കും
മല്‍സരങ്ങള്‍ കറാച്ചി, ലഹോര്‍, റാവല്‍പിണ്ടി, ദുബായ് എന്നിവിടങ്ങളില്‍
ഇന്ത്യയുടെ മല്‍സരങ്ങളെല്ലാം ദുബായില്‍
ചിത്രങ്ങള്‍ക്ക് കടപ്പാട്: സഞ്ജു സാംസണ്‍/ഇന്‍സ്റ്റഗ്രാം/ഫെയ്സ്ബുക്ക്