ഒരു വ്യക്തി ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ മനപ്പൂർവം അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് നടി ഹണി റോസ്
പ്രസ്തുത വ്യക്തി ചടങ്ങുകൾക്ക് ക്ഷണിച്ചപ്പോൾ പോകാൻ വിസമ്മതം പ്രകടിപ്പിച്ചിരുന്നു
ഇതിന് പ്രതികാരമെന്നോണം അപമാനിക്കുന്ന രീതിയിൽ എന്‍റെ പേര് മാധ്യമങ്ങളിലൂടെ പറയുന്നു
പണത്തിന്‍റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോ
അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നൽകുന്നില്ലേ
സ്ത്രീകൾക്കെതിരെ ലൈംഗികോദ്യേശത്തോടെ സംസാരിക്കുന്ന ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ കഴിയും
വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ അവഗണിക്കാറാണ് പതിവ്
അതിന് അര്‍ഥം എനിക്ക് പ്രതികരണശേഷി ഇല്ല എന്നല്ല
ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ആര്‍ക്കും സ്വാതന്ത്ര്യം ഇല്ലെന്നും നടി
ഫെയ്സ്ബുക്ക് കുറിപ്പിലാണ് നടി പ്രതികരണം നടത്തിയത്