ഓൾ വി ഇമാജിൻ ആസ് ലൈറ്റ് സിനിമയിലേക്ക് കിട്ടിയ ക്ഷണം അഹങ്കാരം കാരണം വേണ്ടെന്ന് വച്ചുവെന്ന് വിൻസി അലോഷ്യസ്
പ്രാർഥനയും നന്മയും ചെയ്തിരുന്ന സമയത്ത് എനിക്കു ലഭിക്കേണ്ടത് ലഭിച്ചിരുന്നു
എന്നാൽ ഇപ്പോൾ ഉയർച്ചയിൽ നിന്ന് താഴേക്ക് എത്തി നിൽക്കുകയാണ്
നസ്രാണി യുവശക്തി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം
ഞാൻ എങ്ങനെയാണ് സിനിമാ ലോകത്തേക്കു കടന്നു വന്നതെന്ന് നിങ്ങൾക്ക് എല്ലാം അറിയാവുന്ന കാര്യമാകും
‘നായിക നായകൻ’ എന്ന റിയാലിറ്റി ഷോ വഴിയായിരുന്നു എന്‍റെ കടന്നുവരവ്
ആ സമയത്ത് ഞാൻ വിചാരിച്ചിരുന്നു, എനിക്ക് ഭയങ്കര അനുഗ്രഹം ലഭിച്ചിട്ടുണ്ടെന്ന്
കാരണം, ആ സമയത്ത് നല്ല രീതിയിലുള്ള പ്രാർഥനയുണ്ട്
ആരെയും ബുദ്ധിമുട്ടിക്കാതെയും ആരെയും വെറുപ്പിക്കാതെയുമാണ് നടന്നിരുന്നത്
വലിയ അഹങ്കാരം ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഓരോ വഴികൾ തുറന്നുവന്നു
നായിക നായകൻ കഴിഞ്ഞ് സിനിമകൾ വരാൻ തുടങ്ങി
എന്‍റെ ഈ വളർച്ചയ്ക്കിടയിൽ എന്നിൽ ചില കാര്യങ്ങൾ സംഭവിച്ചു
ഓരോ സിനിമയും വിജയിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് അഹങ്കാരം കൂടി. ഞാൻ അഹങ്കരിച്ചു തുടങ്ങിയപ്പോൾ എന്‍റെ പ്രാർഥന കുറഞ്ഞു
അതിനു ശേഷം ഇറങ്ങിയ സിനിമകൾ എല്ലാം പരാജയമായിരുന്നു
പിന്നെ ഒന്നും നല്ലതായി എന്‍റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല
എനിക്ക് അഹങ്കാരം കേറിയ സമയത്താണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന സിനിമയിലേക്ക് ക്ഷണം കിട്ടിയത്
എന്‍റെ അഹങ്കാരത്തിന്‍റെ പേരിൽ ഞാൻ ഒഴിവാക്കിയ സിനിമ
അഹങ്കരിച്ചതിനൊക്കെ പ്രതിഫലം കിട്ടി