‘ അഭിനയിക്കാന്‍ അനുവാദം ചോദിച്ചിട്ടുണ്ട്, കിട്ടിയിട്ടില്ല’; പക്ഷേ ‘ഒറ്റക്കൊമ്പനായി’ എത്തുമെന്ന് സുരേഷ് ഗോപി
കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കവേയാണ് പ്രതികരണം.
കേന്ദ്രമന്ത്രിയായ ശേഷം അഭിനയിക്കുന്ന ‘ഒറ്റക്കൊമ്പൻ’ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് മന്ത്രി പദത്തിലിരുന്നുകൊണ്ടുള്ള അഭിനയിക്കുന്നതിനെ പറ്റി സുരേഷ് ഗോപി സംസാരിച്ചത്.
സിനിമ ഇല്ലാതെ പറ്റില്ലെന്നും അത് തന്റെ പാഷൻ ആണെന്നും അതില്ലെങ്കിൽ താൻ ചത്തു പോകുമെന്നും അദ്ദേഹം പറയുന്നു.
അതിന്റെ പേരിൽ തന്നെ മന്ത്രി സ്ഥാനത് നിന്നു മാറ്റുന്നുവെങ്കിൽ താൻ രക്ഷപെട്ടുവെന്നും സുരേഷ് ഗോപി