ബംഗ്ലദേശിനെ തോൽപിച്ച് അഫ്ഗാനിസ്ഥാൻ ട്വന്റി20 ലോകകപ്പ് സെമിയിൽ.
ഇതോടെ ഒന്നാം ഗ്രൂപ്പിൽനിന്നും രണ്ടാം സ്ഥാനക്കാരായി അഫ്ഗാനിസ്ഥാന്‍ സെമിയിലെത്തി. ഓസ്ട്രേലിയ സെമി കാണാതെ പുറത്തായി.
അഫ്ഗാനിസ്ഥാന്‍ ആദ്യമായാണ് ഐസിസി ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്നത്
നാലു വിക്കറ്റു വീഴ്ത്തിയ നവീൻ ഉൾ ഹഖാണ് കളിയിലെ താരം.
റാഷിദ് ഖാനും 4 വിക്കറ്റ് വീഴ്ത്തി അഫ്ഗാന്റെ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു
ബംഗ്ലദേശിനായി ഓപ്പണര്‍ ലിറ്റന്‍ ദാസ് അര്‍ധസെഞ്ചറി നേടി പുറത്താവാതെ നിന്നു.
സെമിയില്‍ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാന്റെ എതിരാളി.