പരിമിതികളെ മറിക്കടന്ന മാജിക് വീട്

Thumb Image
SHARE

പരിമിതികളുള്ള ഒരു പ്ലോട്ടിൽ ഡിസൈൻ മികവ് കൊണ്ട് ശ്രദ്ധേയമായ ഒരു വീട് ദി ഫ്‌ളോട്ടിങ് പാരസോൾ ഹൗസ് . മലപ്പുറം ജില്ലയിലെ തിരൂരുള്ള മുഹമ്മദ് ബഷീറിന്റെയും അഫ്‌സത്തിന്റെയുമാണ് ദി ഫ്‌ളോട്ടിങ് പാരസോൾ എന്ന ഈ വീട്. മൂന്നുമക്കളാണ് ഇവർക്കുള്ളത് ഇസഹാക്, മൻസൂർ, രസ്ന. 

തിരക്കുള്ള ഒരു റോഡിന് അഭിമുഖമായി നിൽകുന്ന നീളമുള്ള ഒരു പ്ലോട്ട് . സാധാരണ ആളുകൾ പരിമിതിയായി കാണുന്ന ഈ ഒരുകാര്യം പോസിറ്റീവ്ആയി എടുത്ത് ഡിസൈന്റെ അഡ്വാൻറ്റേജായി മാറ്റുകയാണ് ഇവിടുത്തെ ആർക്കിടെക്റ്റ്സായ ലിജോയും റെനിയും . സ്വകാര്യത ഏറെ ആവശ്യപ്പെടുന്ന ഒരു കുടുംബമായിരുന്നതുകൊണ്ടുതന്നെ പുറകുവശത്തെ പ്ലോട്ടിന്റെ വീതികുറവായിരുന്നിട്ടുകൂടി പുറകുവശത്തേക്കു മാറ്റിയാണ് വീട് സ്ഥാപിച്ചിട്ടുള്ളത് 

ഇടുക്കമുള്ള പ്ലോട്ട് ആയിട്ടുകൂടി ആ അകത്തെ സ്‌പേസിൽ ഇടുക്കം ഒട്ടും തോന്നാത്ത തരത്തിൽ വളരെ വളരെ ശ്രദ്ധാപൂർവമാണ് ഈ വീടിന്റെ ഡിസൈൻ ചെയ്തിട്ടുള്ളത്

MORE IN VEEDU
SHOW MORE