വീടിൻറെ ബജറ്റ് ചെറുതായാലും വലുതായാലും അകത്തളങ്ങൾ അണിയിച്ചൊരുക്കുന്നതിൽ ഇന്ന് നിരവധി സാധ്യതകളുണ്ട്. ഇതിനുപയോഗിക്കുന്ന പ്രധാന നിർമ്മാണ വസ്തുവാണ് തടി അല്ലെങ്കിൽ ഇതിനു പകരമായി ഉപയോഗിക്കാവുന്ന മറ്റ് നിർമ്മാണ വസ്തുക്കൾ. അകത്തളങ്ങളുടെ രൂപകല്പനയിലും നിർമ്മാണ വസ്തുക്കളുടെ തിരഞ്ഞെടുപ്പിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഒപ്പം വിവിധ നിർമ്മാണ വസ്തുക്കളെയും പരിചയപ്പടുത്തുന്നു ജാലകം എന്ന സെഗ്മെൻറിലൂടെ മൊനായി ആർകിടെക്ട്സ് & ഇന്റീരിയേഴ്സിലെ ഡിസൈനർ പ്രസീദ രാജേഷ്.