E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Veedu

ചെറിയ വീടുകളോട് താൽപര്യമുണ്ടോ? എങ്കിൽ ഇത് വായിക്കണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

17lakh-home-exterior
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബുദ്ധിയുള്ള വീട്ടുകാരും മിടുക്കനായ ഡിസൈനറും മികച്ച ഒരു വീടിനു വേണ്ട അടിസ്ഥാന ചേരുവകൾ ആണ്. ഇതു രണ്ടും കൃത്യമായ അളവിൽ ചേർന്നിട്ടുണ്ട് എന്നതാണ് പാലാ പൈകയിലുള്ള ഈ വീടിന്റെ പ്രത്യേകത.

അച്ഛനും അമ്മയും ഏകമകളും അടങ്ങുന്ന കുടുംബത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും ഈ വീട്ടിലുണ്ട്, പരിചരണം കൂടുതൽ വേണ്ടിവരുന്ന ഒന്നും ഇല്ല താനും.

∙ നാലുമാസം കൊണ്ട് പണി തീർത്ത് താമസം തുടങ്ങിയ വീടാണിത്.

∙ ചെറിയൊരു വരാന്ത, സ്വീകരണമുറി, ഊണുമുറി, വർക്ഏരിയ, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് വീടിനുള്ളത്.

∙ പ്രധാന കിടപ്പുമുറിയോടു ചേർന്ന് ബാത്റൂം ഉണ്ട്. മറ്റു രണ്ടു കിടപ്പുമുറികൾക്ക് പൊതുവായി കോമൺ ബാത്റൂം ഉപയോഗിക്കാം.

∙ റോഡിൽ നിന്നു വളരെയധികം താഴ്ന്നു കിടന്നിരുന്ന പ്ലോട്ട് ഉയർത്തിയെടുക്കാൻ അൽപം പണച്ചെലവു വന്നു. ഏകദേശം മൂന്ന് ലക്ഷം രൂപ ഇതിനായി ചെലവായി.

∙ മൂന്നു കിടപ്പുമുറികൾ അടുത്തടുത്തായും ഊണുമുറി, അടുക്കള, വർക്ഏരിയ എന്നീ മുറികൾ ഒരുമിച്ചും ക്രമീകരിച്ചിരിക്കുന്നു. ഇതു സ്വകാര്യത സംരക്ഷിക്കാൻ സഹായിക്കും.

∙ കൂടുതൽ പണച്ചെലവു വരാൻ ഇടയുള്ള, ജനാലകളും വാതിലുകളും ലളിതമാക്കുക വഴി നല്ലൊരു തുക ലാഭിക്കാൻ സാധിച്ചു.

∙ ജനാലകളുടെ ചട്ടം കോൺക്രീറ്റ് കൊണ്ടു നിർമിച്ചവയാണ്. പാളികൾക്ക് ആഞ്ഞിലിയും പ്ലാവും ഉപയോഗിച്ചു. പോളിഷിങ്ങിനു പകരം വെളുത്ത പെയിന്റ് നൽകി പണം ലാഭിച്ചു. കളർ ഗ്ലാസുകൂടി സ്ഥാപിച്ചപ്പോൾ, ജനാലകളുടെ ഭംഗി ഇരട്ടിച്ചു.

∙ വാതിലുകളും ഏറ്റവും ലളിതമായാണ് നിർമിച്ചിരിക്കുന്നത്. ആഞ്ഞിലിയും പ്ലാവുമാണ് വാതിലുകൾ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. പ്രധാന വാതിലിലും കളർ ഗ്ലാസിന്റെ സാന്നിധ്യമുണ്ട്. ഗ്ലോസി ഫിനിഷ് നൽകിയതിനാൽ വാതിലുകൾ വൃത്തിയാക്കാൻ എളുപ്പമാണ്.

∙ ഫ്ലോറിങ്ങിന് ഐവറി നിറമുള്ള സാധാരണ വിട്രിഫൈഡ് ടൈൽ ഉപയോഗിച്ചു. വില ചതുരശ്രയടിക്ക് 48 രൂപ.

∙ ഫെറോസിമന്റും അലുമിനിയം – ഹൈലം ഷീറ്റും ഉപയോഗിച്ചാണ് കബോർഡുകൾ മുഴുവൻ നിർമിച്ചത്.

∙ മേൽക്കൂര ഫ്ലാറ്റ് ആയി വാർത്ത് മുകളിൽ ട്രസ് റൂഫ് ഇടുകയായിരുന്നു. ഇതാണ് ഈ വീട്ടിലെ ഏറ്റവും ചെലവേറിയ ഭാഗം. പക്ഷേ, സ്ഥിരം ഉപയോഗമില്ലാത്ത സാധനങ്ങളെല്ലാം അവിടെ സൂക്ഷിക്കാം. തയ്യൽ മെഷീൻ, വാഷിങ് മെഷീൻ എന്നിവയെല്ലാം പ്രവർത്തിപ്പിക്കാനും ഈ അധികയിടം ഉപകരിക്കും.

∙ ഒരുവിധം നല്ല നിരപ്പായി തേച്ചതിനാൽ പെയിന്റിങ്ങിനു മുൻപ് പുട്ടിയിടേണ്ടിവന്നില്ല. ഇതും ചെലവു നിയന്ത്രിക്കാൻ ഉപകരിച്ചു.

∙ അനാവശ്യമായ വലുപ്പമോ അലങ്കാരങ്ങളോ ഇല്ല അടുക്കളയ്ക്ക്. അടുക്കളയോടു ചേർന്ന് പുകയടുപ്പ് സ്ഥാപിച്ചിരിക്കുന്ന ചെറിയ വർക്ഏരിയയുമുണ്ട്.

ലളിതമായ പ്ലാനും നിർമാണരീതികളുമാണ് ഈ വീടിന്റെ ചെലവു നിയന്ത്രിക്കാൻ സഹായിച്ചത്. ഉപകാരമില്ലാത്ത ഒരു ഇഞ്ച് സ്ഥലം പോലും ഇവിടെ കാണാനാകില്ല.

Project Facts

Area: 1100 Sqft

Designer: ബിജു ടോം

നരിത്തൂക്കിൽ കൺസ്ട്രക്ഷൻസ്, പൈക, പാലാ

narithookilconstructions@gmail.com

Location: പൈക, പാലാ

Year of completion: ഡിസംബർ, 2016

Cost: 17.5 ലക്ഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :