വാട്സാപ്പിലൂടെ പണിത വീട് !

വിദേശത്ത് താമസിക്കുന്ന ജോസ് ചെറിയാനും കുടുംബവും കൊച്ചിയെ ഏറെ സ്നേഹിക്കുന്നവരാണ്. മറൈൻഡ്രൈവിൽ ഏഴുനില പൊക്കത്തിലൊരു ഫ്ലാറ്റ് സ്വന്തമാക്കിയപ്പോൾ ഡിസൈനർ രഞ്ജിത് പുത്തൻപുരയിലിനോട് കാര്യങ്ങൾ വിശദീകരിച്ചു. പണി നടന്ന സമയത്തെല്ലാം ഫോൺ, മെയിൽ, വാട്സ്ആപ്പ് എന്നിവയിലൂടെ മാത്രം ആശയവിനിമയം നടന്നു. ഒടുവിൽ നാട്ടിലെത്തിയ ജോസും കുടുംബവും ഫ്ലാറ്റ് കണ്ട് ഞെട്ടി. തങ്ങൾ ആഗ്രഹിച്ചതിനേക്കാൾ ഒരുപടി മുകളിൽ.

Bedrooms

മൂന്ന് ബെഡ്റൂമുകളാണിവിടെയുള്ളത്. പ്രധാന കിടപ്പുമുറിയിലെ കട്ടിൽ തടിയും പ്ലൈവുഡും ഉപയോഗിച്ച് നിർമിച്ചതാണ്. ഹെഡ്ബോർഡ് ഭിത്തിയിൽ വുഡൻ പാനലിങ് നടത്തി വെള്ളനിറം കൊടുത്തു. ഷോപീസുകൾക്കായി പ്രത്യേക സ്റ്റാൻഡ് ഒരുക്കി. ബാൽക്കണിയുടെ കർട്ടൻ തുറന്നാൽ മനോഹരിയായ കൊച്ചിക്കായൽ കണ്ണിന് വിരുന്നേകും.

Living Area

ക്രോക്കറി ഷെൽഫുകളുടെ ബോക്സ് ഡിസൈൻ പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമാണ്. പ്ലൈവുഡ്, എംഡിഎഫ് എന്നിവ കൊണ്ടാണ് സോഫ പണിതത്. ടിവി വോളിൽ എംഡിഎഫ് പാനലിങ് ചെയ്ത് വോൾപേപ്പർ ഒട്ടിച്ചു. ടിവിയുടെ ഇരുവശത്തുമായി നാച്വറൽ സ്റ്റോൺ ക്ലാഡിങ് ചെയ്തിട്ടുണ്ട്. മെറ്റൽ ടീപോയുടെ ഡിസൈനും അഭിനന്ദനീയമാണ്.

വിശദമായ വായനയ്ക്ക്