വിശാലതയും ലാളിത്യവും റോയൽ ഗാർഡന്റെ സൗന്ദര്യം

SHARE

ഗൾഫില്‍ ബിസിനസ് ചെയ്യുന്ന തൃശൂർ നെല്ലായി സ്വദേശി രമേശും ഭാര്യ ബിന്ദുവും നാട്ടിൽ ഒരു വീട് നിർമിക്കാൻ ആലോചിച്ചപ്പോൾ രണ്ട് കാര്യങ്ങളാണ് മനസിൽ ഉണ്ടായിരുന്നത്. ഒന്ന് സമകാലീന ശൈലിയിലുള്ള ഡിസൈനായിരിക്കണം വീടിന്റേത്. രണ്ടാമതായി വീട് വിശാലമായിരിക്കണം. ഫർണീച്ചറുകളും അലങ്കാരങ്ങളും കൊണ്ട് വീട് കുത്തി നിറക്കരുത്. കാരണം ഇടക്ക വല്ലപ്പോഴും നാട്ടിൽ എത്തുമ്പോൾ മാതാപിതാക്കളും സഹോദരങ്ങളും മക്കളുമായി വീട്ടിൽ ഒത്തുകൂടുമ്പോൾ അസൗകര്യങ്ങൾ ഉണ്ടാവരുത്. കുട്ടികൾക്ക് വീടിനുള്ളിൽ തന്നെ കളിച്ച് നടക്കാനുള്ള ഫ്രീ സ്പേയ്സ് ലഭിക്കണം. 

വീട്ടുകാർ മനസിൽ കണ്ടതിനുമപ്പുറം ഭംഗിയായാണ് ഡിസൈനർമാരായ വിനോദ് പുളിക്കലും സിനോയിയും വീട് സാക്ഷാത്കരിച്ചത്. വിശാലത വീടിന്റെ സൗന്ദര്യമായപ്പോഴും ലാളിത്യം കൈവിടാതെയാണ് ഓരോ ഇടവും ക്രമീകരിച്ചത്. കൂടാതെ വിശാലമായ ലാൻഡ് സ്കേപ്പിന്റെ ഭാഗമായി തന്നെ കുട്ടികൾക്കായി ഒരു കളിസ്ഥലവും ഡിസൈനിന്റെ ഭാഗമായി കൊണ്ടുവന്നു. ചതുരങ്ങളുടെ മനോഹരമായ സങ്കലനമാണ് വീടിന്റെ അകവും പുറവും. റോയൽ ഗാർഡന്‍ എന്ന ഈ വീടിന്റെ കൂടുതൽ കാഴ്ചകളുമായി വീട്.

വീടിന്റെ ഡിസൈൻ : വിനോദ് പുളിക്കൽ 

                                                    സ്ക്വയർഡ്രൈവ്

                                                   എറണാകുളം

                                                    9746064607

വീട് സംപ്രേക്ഷണം  : ഞായർ ഉച്ചയ്ക്ക് 12.30 ന്

പുന:സംപ്രേക്ഷണം  : ചൊവ്വ വൈകുന്നേരം 4.30 ന് 

                                             വെള്ളി ഉച്ചകഴിഞ്ഞ് 3.30 ന്

യുഎഇ മഴവിൽ മനോരമ ഇന്റർ നാഷണൽ ചാനൽ

സംപ്രേക്ഷണം  : ഞായർ രാത്രി 7 മണിക്ക്

പുന:സംപ്രേക്ഷണം : ശനി ഉച്ചയ്ക്ക് 12 മണിക്ക്

MORE IN Veedu
SHOW MORE