പി വി അന്‍വര്‍ ഒരു പണക്കാരനും മുതലാളിയുമൊക്കെ ആണെന്ന് നമുക്കറിയാമായിരുന്നു. പക്ഷേ അദ്ദേഹം ഒരു ശാസ്ത്രകാരനാണെന്ന് ആരും അറിഞ്ഞില്ല. ആരും പറഞ്ഞുമില്ല. ലോക കാലാവസ്ഥാ ശാസ്ത്രത്തിന് വലിയൊരു സംഭാവനയാണ് അദ്ദേഹം കഴിഞ്ഞ ദിവസം നല്‍കിയത്. ഇതുവരെ ആരും കാണാത്ത ഒരു സത്യം അദ്ദേഹം കണ്ടെത്തി
എന്നുവച്ചാല്‍ കേരളത്തില്‍ നിന്ന് ജപ്പാന് വരെ ഏതാണ്ട് ആറായിരത്തിലധികം കിലോ മീറ്റര്‍ ദൂരമുണ്ട്. എന്നുവച്ചാല്‍ ആകാശം ടു ആകാശം. കേരളത്തിലെ മേഖങ്ങളൊക്കെ കൂടെ ഇങ്ങനെ ഉയര്‍ന്ന് മാനത്തോട്ട് ചെന്ന് ജപ്പാനിലേക്കങ്ങ് വച്ചു പിടിക്കലാണ്. ഒരു നൂറേ നൂറ്റിപ്പത്തില് വിട്ടാല്‍ പത്തറുപത് മണിക്കൂര്‍ കൊണ്ട് ടോക്കിയോ ജംഗ്ഷനിലെത്താം. ഇടക്ക് ചായ കുടിക്കാനോ മറ്റോ ഇറങ്ങിയാല്‍ അല്പം വൈകുമെന്ന് മാത്രം. എന്നാലുമെന്താ. മഴ കാത്തിരിക്കുന്ന ജപ്പാന്‍കാര്‍ക്ക് ഒരാശ്വാസമാകില്ലേ. എന്നാലീ കേരളത്തിന്റെ വെള്ളമാണ് നമ്മള് കുടിക്കുന്നതെന്ന വല്ല ചിന്തയും ജപ്പാന്കാര്ക്കുണ്ടോ? എവിടെ. ഉണ്ടായിരുന്നെങ്കില്‍ അവിടുന്നയക്കുന്ന ടിവിക്കും മൊബൈലിനുമൊക്കെ എന്തെങ്കിലുമൊരു ഡിസ്ക്കൗണ്ട് തന്നേനെ