നമ്മള് നേരെ വടകരയിലേക്ക് പോവ്വാണ്. അവിടെ റോഡില്‍. റോഡില്‍ എന്ന് വച്ചാ നടുറോഡില്‍. എല്ലാരും മാറി നിന്നോളീ. നമ്മള്‍ പ്രതിഷേധിക്കാന്‍ പോവ്വാണ്. വടകരയില്‍ ശൈലജ ടീച്ചറെ തോല്‍പിച്ച ഷാഫി പറമ്പിലാണ് ആ വണ്ടിയില്‍. ഈ മുദ്രാവാക്യം വിളിച്ച് തടയുന്നവരാരാ. ഡിവൈഎഫ്ഐ.. കഴിഞ്ഞ ഒമ്പതര വര്‍ഷമായി ഇത്തരം പരിപാടികള്‍ക്ക് അങ്ങനെ പോകാറില്ല. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് പോയതോടെ ചില്ലറ പരിപാടികള്‍ ഉള്ളത് ഇല്ലാതെയും ആയി. പിണറായി സഖാവ് ഭരിക്കാന്‍ കേറിയേ പിന്നെ നാട് മുഴുവന്‍ നന്‍മയും സമൃദ്ധിയും ആയതുകൊണ്ട് സമരങ്ങളുടെ ഒന്നും ആവശ്യം വരാറില്ല. അപ്പോഴാണ് ഷാഫിക്കെതിരെ ഒന്നൊത്ത് വന്നത്.