പുതിയതായി ഇറങ്ങുന്ന മൂന്നു സിനിമകളുടെ റിവ്യൂ ആണ് ഇന്ന്. ചിത്രം തിയറ്റര്‍ റിലീസോ ഒടിടിയോ അല്ല. എല്ലാം തിരുവാ എതിര്‍വായിലൂടെ കാണാവുന്നതാണ്. കേരള പൊലീസുമായി ബന്ധപ്പെട്ട കുല്‍സിതങ്ങളാണ് ഒരു സിനിമ പറയുന്നത്. ഇപ്പോഴുള്ളത് കേരള പൊലീസ് അല്ലെന്നും പിണറായി പൊലീസ് ആണെന്നും വലതന്മാര്‍ തെളിവു നിരത്തി പറയുന്നുണ്ട്. എന്നാല്‍ ഇത് പൊലീസുതന്നെ അല്ല എന്നാണ് ചില തെളിവുകള്‍ഇതി താന്‍ട്രാ പൊലീസ്. എന്തായാലും ആദ്യം ഈ പൊലീസിന്‍റെ മുതലാളിയെപ്പറ്റി രണ്ട് വാക്ക് പറയാന്‍ പ്രതിപക്ഷനേതാവ് വിഡി സതീശനെ ക്ഷണിക്കുന്നു. വിഡിയോ കാണാം.
പഴയ വിജയനായിരുന്നെങ്കില്‍ കാണിച്ചു തരാമായിരുന്നു. ഇത് വിജയന്‍ റീലോഡഡ് ആയത് സതീശന്‍റെയും കോണ്‍ഗ്രസിന്‍റെയും ഭാഗ്യം.സതീശന്‍റെ മാനസികനിലയില്‍ പ്രശ്നമുണ്ടെന്ന് പിണറായിയും അല്ല മുഖ്യനാണ് ഗുളിക കഴിക്കേണ്ടത് എന്ന് പ്രതിപക്ഷനേതാവും പറയാന്‍ തുടങ്ങിയിട്ട് കുറെനാളായി. കേട്ടു കേട്ട് ഇപ്പോ നമ്മുടെ സമനിലയാണ് തെറ്റാറായിരിക്കുന്നത്.