കരുവന്നൂര്‍, കണ്ടല, മാസപ്പടി, തലസ്ഥാനത്തു തന്നെയിരുന്നാല്‍ ഈ തലവേദനകളെല്ലാം പിണറായി സൂര്യനെ ഉപഗ്രഹങ്ങളായി വലം വയ്ക്കും. തിരഞ്ഞെടുപ്പൊക്കെ വരുകയുമാണ്. അപ്പോ പിന്നെ ഒരു പക്ഷിക്ക് രണ്ട് വെടി. കഴിഞ്ഞ തവണ നമ്മള്‍ കിറ്റിറക്കി. അപ്പോ കിറ്റപ്പന്‍ എന്നൊക്കെ വിളി കേട്ടു. ഇക്കുറി അല്‍പ്പംകൂടി നവ കാഴ്ചപ്പാടായിരിക്കണം എന്നൊരു തോന്നലുണ്ടായി. അപ്പോളാണ് ഒരു യാത്രയാക്കാം എന്ന് ഐഡിയ വന്നത്. നവകേരള എന്ന് പേരിട്ടാല്‍ നവകേരളം ഉണ്ടാക്കിയത് പിണറായിയാണെന്നൊരു ചരിത്രവും മെനയാം. ബുദ്ധിരാക്ഷസര്‍ തന്നെ. അപ്പോ നമ്മള് ചോദിച്ചു ഈ യാത്രക്ക് പ്രത്യേകിച്ചൊരു കാരണമുണ്ടോ എന്ന് നാട്ടിലെ പരാതി സ്വീകരിക്കലാണ് ലക്ഷ്യം എന്ന് കേട്ടപ്പോ ഒരു ചെറ്യേ സംശയം. അപ്പോ നാട്ടില്‍ അപ്പിടി പരാതിയാണോ. ഏഴുവര്‍ഷമായി കേരളം ഭരിക്കുന്നത് ഇതേ ചങ്ക് ബ്രോ തന്നെയല്ലേ. അപ്പോ ഈ പരാതി സ്വീകരിക്കല്‍ രിപാടി ഒരു സെല്‍ഫ്ഗോളല്ലേ. ആ എന്തേലുമാട്ട്. അങ്ങനെ യാത്ര ഉറപ്പിച്ചു. പക്ഷെ വെറുതെ അങ്ങനങ്ങ് യാത്ര നടത്തിയാല്‍ പോര എന്ന് അഭിപ്രായം നമ്മള്‍ മുഖത്ത് നോക്കി പറഞ്ഞു. അല്‍പ്പം വെറൈറ്റി അതിലും വേണം. അല്ലെങ്കില്‍ മാഷ് നടത്തിയതുപോലെ അടിപടലേ വിവാദ യാത്രയാകും. അപ്പോ എങ്ങനെ വെറൈറ്റിയാക്കും. മ്മക്ക് ഒരു ബസ് പിടിച്ചാലോ. ആഢംബരം ഒട്ടും കുറക്കണ്ട കേട്ടോ എന്നാണ് അന്നേ നമ്മുടെ ഒരു ലൈന്‍. വിഡിയോ കാണാം.
Thiruva ethirva on navakerala sadas