E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 11:01 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

കേരളത്തിൽ പൊലീസ് ഭരണമോ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാഷ്ട്രീയപ്രതിരോധങ്ങളെല്ലാം പരാജയം സമ്മതിച്ചു പിന് വാങ്ങുന്ന കാലത്ത് കേരളത്തിന്റെ രാഷ്ട്രീയവിധിയുടെ ഫലം പ്രതീക്ഷകള് നല്കുന്നുണ്ടോ. വന് വിജയത്തോടെ അധികാരത്തിലേറി പത്തുമാസം തികയ്ക്കുന്ന ഇടതുസര്ക്കാര് പോലും അരക്ഷിതാവസ്ഥയുടെ ആശങ്കയിലേക്ക് ജനങ്ങളെ എടുത്തെറിയുന്നത് എന്തുകൊണ്ടാണ്. സ്ത്രീകള്ക്കെതിരായ കുറ്റകൃത്യങ്ങള് മനസു മരവിപ്പിക്കുന്ന തലത്തില് എത്തിനില്ക്കുന്ന കേരളത്തില് ഈ ആഭ്യന്തരവകുപ്പിന്റെ, ഈ ആഭ്യന്തരമന്ത്രിയുടെ പരാജയം ആര്്കകാണ് വിരല്ചൂണ്ടി ചോദിക്കാതിരിക്കാനാകുക..

വാളയാറില് തൂങ്ങിനിന്ന 9 വയസുകാരിയുടെ മൃതദേഹത്തെ നോക്കി പറയാനാകണം മുഖ്യമന്ത്രി, പൊലീസിന് വീഴ്ച പറ്റും, പറ്റുമ്പോള് അതു തിരുത്തുകയും ചെയ്യുമെന്ന്. തിരുത്താനാകാത്ത എത്ര ദുരന്തങ്ങള്, വീഴ്ചകള് പത്തു മാസത്തിനിടെ താങ്കളുടെ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായെന്ന് സമയം കിട്ടുമ്പോഴ് സ്വയം ഒന്നു വിലയിരുത്തിനോക്കുകയും വേണം.

അതുംകഴിഞ്ഞ് ഒടുവില് മറൈന് ഡ്രൈവില് കണ്ടതോ. എല്ലാ നിയമപരമായ പരിരക്ഷയും അര്ഹിക്കുന്ന യുവതീയുവാക്കളെ ശിവസേനയെന്ന പേരില് ഒരു ഗുണ്ടാസംഘം അടിച്ചോടിക്കുമ്പോള് നോക്കി നില്ക്കുന്ന കേരളാപൊലീസ്! സദാചാരഗുണ്ടായിസം പൊലീസ് നോക്കി നില്ക്കില്ലെന്ന് മുഖ്യമന്ത്രി കര്ശനമായി പ്രഖ്യാപിച്ച് രണ്ടാഴ്ച തികയും മുന്പാണിതെന്നോര്ക്കണം.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് കേരളാപൊലീസ് ഒരു വിലയും കല്പിക്കുന്നില്ലെന്നത് ആരെയാണ് നാണം കെടുത്തുന്നത്. ലക്കും ലഗാനുമില്ലാതെ പ്രവര്ത്തിക്കുന്ന കേരളാപോലീസിനെ നിലയ്ക്കുനിര്ത്താന് ആഭ്യന്തരവകുപ്പിനു കഴിയുന്നേയില്ലെന്നത് ആരെയാണ് ചിന്തിപ്പിക്കേണ്ടത്. പരാജയമാണ് ഇടതുപക്ഷത്തിന്റെ ആഭ്യന്തരഭരണം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി, പൊലീസിനു ആവശ്യത്തിനു മനോവീര്യമുണ്ടാക്കിക്കഴിഞ്ഞുവെങ്കില് ആഭ്യന്തരവകുപ്പിനു കൂടി അല്പം മനോവീര്യമുണ്ടാക്കാന് നടപടിയെടുക്കണം. പൊലീസല്ല കേരളം ഭരിക്കുന്നതെന്ന് കേരളത്തിലെ ജനങ്ങള്ക്കു മനസിലാക്കിക്കൊടുക്കണം.

കേരളത്തിലെ പൊലീസ് ഇത്രമേല് തലകുനിച്ചു നില്ക്കുന്ന സന്ദര്ഭം സമീപകാലചരിത്രത്തിലുണ്ടായിട്ടുണ്ടോ എന്ന് ആഭ്യന്തരമന്ത്രിയുടെ മുഖത്തു നോക്കി ചോദിക്കാന് ശേഷിയുള്ളവരാരും ആ പാര്ട്ടിയിലോ മുന്നണിയിലോ ഇല്ലെങ്കില് അദ്ദേഹത്തിന്റെ തന്നെ ചില ചോദ്യങ്ങള് നമുക്ക് മാതൃകയാക്കാം. ഒരുപാട് കാലം പിന്നിലേക്കു പോകേണ്ടതില്ല. തൊട്ടുമുന്പുള്ളതാണ്. എന്നുവച്ചാല് അധികാരത്തിലേറുന്നതിനു ദിവസങ്ങള് മുന്പുള്ളത്. പക്ഷം പ്രതിപക്ഷമായിരുന്നുവെന്നതുകൊണ്ട് ചോദ്യങ്ങള് അപ്രസക്തമാകുന്നുമില്ല.

പിണറായി വിജയന് മുഖ്യമന്ത്രിയായിരുന്നില്ലെങ്കില് വാളയാറിലെ ന്യായീകരണമില്ലാത്ത പൊലീസ് വീഴ്ചയെക്കുറിച്ച് അദ്ദേഹം പറയുമായിരുന്നതും ഇതുതന്നെ.

നിലമ്പൂരില് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതു മുതല് വിമര്ശന ശരങ്ങളേറ്റു വാങ്ങുന്ന പൊലീസിന്റെ മേധാവിയോട് സി.പി.എമ്മിന്റെ കരുത്തുറ്റ നേതാവ് ചോദിക്കുന്ന ചോദ്യവും ഇതു തന്നെയാകുമായിരുന്നില്ലേ

ടി.പി.സെന്കുമാറിനെ അധികാരമേറ്റ് ഒരാഴ്ചയ്ക്കുള്ളില് തല്സ്ഥാനത്തു നിന്നു മാറ്റാന് മുഖ്യമന്ത്രി കണ്ടെത്തിയ കാരണം കേള്ക്കണം. അദ്ദേഹം പൊലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കി. എങ്ങനെ? ജിഷ കേസിലെ പൊലീസ് വീഴ്ച സേനയുടെ മനോവീര്യത്തെയും സര്ക്കാരിന്റെ പ്രതിച്ഛായയെയും ബാധിച്ചു. അപ്പോള് സെന്കുമാറിന്റെ ശക്തമായ നിയമയുദ്ധം അതിജീവിച്ചും മുഖ്യമന്ത്രി കണ്ടെത്തിയ പുതിയ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പൊലീസിന്റെ യശസ് എത്ര ശതമാനം ഉയര്ത്തി..കണക്കെടുക്കാന് ധൈര്യമുണ്ടോ ആഭ്യന്തരവകുപ്പിന്

ഇതും ആഭ്യന്തരവകുപ്പേറ്റെടുക്കും മുന്പുള്ള ഒരു രാഷ്ട്രീയനേതാവിന്റ ആശങ്കയായിരുന്നു. ശരിയാണ്, ഈ ആഭ്യന്തരമന്ത്രി പുതുതായി നിയമിച്ച പൊലീസുകാരല്ല സേനയിലുള്ളത്. തെറ്റുമ്ടാകുമ്പോഴൊക്കെ നടപടിയുണ്ടായില്ലേ.. അങ്ങനെ ദിവസേനയെന്നോണം നടപടിയെടുത്ത് ആഭ്യന്തരവകുപ്പ് തന്നെ ക്ഷീണിച്ചില്ലേ. അപ്പോള് ഈ രാഷ്ട്രീയഉത്തരവാദിത്തം എന്നൊന്നുണ്ടോ. അതിനും മറുപടി പ്രതിപക്ഷത്തിരുന്നപ്പോള് പറഞ്ഞുവച്ചാണ് അദ്ദേഹം അധികാരത്തിലേക്കു കയറിയത്.

പൊലീസ് നിരന്തരമായി വീഴ്ച വരുത്തുക, അതിനെതിരെ മുഖ്യമന്ത്രി നടപടി പ്രഖ്യാപിക്കുക.പിന്നെന്തു ചെയ്യാനെന്നു കൈ മലര്ത്തുക. അതിനപ്പുറം ചോദ്യങ്ങളുന്നയിക്കുന്നവരോട് നിങ്ങള് വാടകയ്ക്കെടുത്തവരല്ലേ അക്രമം നടത്തിയതെന്ന് പദവിക്കു ചേരാത്ത ആരോപണങ്ങളുയര്ത്തുക. കേരളത്തില് കഴിഞ്ഞ പത്തുമാസമായി ആഭ്യന്തരവകുപ്പിനു നേരെയുയര്ന്ന വിമര്ശനങ്ങളില് സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. ഇടതുസര്ക്കാരിനറെ പൊലീസ് ഏറ്റുമുട്ടല് കൊലപാതകങ്ങള് നടത്തി പരസ്പരം അനുമോദിക്കുന്നു. പൌരാവകാശങ്ങള് ലംഘിച്ച് പൊതുപ്രവര്ത്തകരുടെ പേരില് യു.എ.പി.എ ചുമത്തി കടുത്ത രാഷ്ട്രീയഇരട്ടത്താപ്പിനെ ലജ്ജയില്ലാതെ ന്യായീകരിക്കുന്നു. സദാചാരഗുണ്ടായിസം സാമൂഹ്യവിപത്തായിമാറിയ സമൂഹത്തില് സദാചാരഗുണ്ടകള് തന്നെയായി കേരളാപൊലീസും മുന്നില് വന്നു ചൂരല് വീശുന്നു. അക്രമം നടത്തുന്നവര്ക്കു കുട പിടിച്ചു പിന്നാലെ നടക്കുന്നു. ലൈംഗിക ചൂഷണത്തില് പൊലിഞ്ഞു പോയ കുരുന്നുകളോട് പോലും കരുതലില്ലാതെ മനുഷ്യത്വരഹിതമായ നിലപാടെടുക്കുന്ന പൊലീസിനെ എങ്ങനെയാണ് ഇടതുപക്ഷത്തിന് നടപടിയെടുത്തുവെന്ന് കൈകഴുകി മാറിനില്ക്കാനാകുക...

എന്നിട്ട് മുഖ്യമന്ത്രി ദുര്ബലമായി ചോദ്യങ്ങളുയര്ത്തിയ പ്രതിപക്ഷത്തോടു പറയുന്നു, പേടിപ്പിക്കാന് നോക്കേണ്ടെന്ന്. പേടിപ്പിക്കുന്നത് ഈ ആഭ്യന്തരഭരണമാണ് മുഖ്യമന്ത്രി. ആണിനും പെണ്ണിനും സ്വതന്ത്രമായി നടക്കാന് പോലും പേടിക്കേണ്ട ഒരു കാലമുണ്ടാക്കി പേടിപ്പിക്കുന്നത് ഈ പൊലീസാണ്. താങ്കള്ക്ക് രോഷമുണ്ടാകേണ്ടത് ഈ പൊലീസിനോടാണ്. ദേഷ്യപ്പെടേണ്ടതും നിലയ്ക്കു നിര്ത്തേണ്ടതും മര്യാദ പഠിപ്പിക്കേണ്ടതും നിയമം പറഞ്ഞുകൊടുക്കേണ്ടതും ഈ പൊലിസിനോടാണ്. ശരിയായ രാഷ്ട്രീയം തീര്ക്കേണ്ട പ്രതിരോധം നേര്ത്തു നേര്ത്ത് ദുര്ബലമായിക്കൊണ്ടേയിരിക്കുന്ന കാലത്ത്, ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഏജന്സിയെ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് ചരിത്രം താങ്കളോടു തന്നെയാണ് ചോദിക്കുക.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :