E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

കോൺഗ്രസിനുണ്ടോ തിരിച്ചുവരാൻ മോഹം ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാഹുല്‍ഗാന്ധി എന്ന നേതാവില്‍ ഇനിയും പ്രതീക്ഷയര്‍പ്പിക്കണോ? ദേശീയരാഷ്ട്രീയം അതിനിര്‍ണായകമായൊരു ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസില്‍ തന്നെയും പ്രതീക്ഷയര്‍പ്പിക്കാമോ? ഇന്ത്യ ഇപ്പോള്‍ ആവശ്യപ്പെടുന്ന പ്രതിപക്ഷനേതൃത്വം രാഹുല്‍ ഗാന്ധിയല്ല എന്നുറപ്പിച്ചു പറയാം. കോണ്‍ഗ്രസ് പാര്‍ട്ടി അത് തിരിച്ചറിയാനും തിരുത്താനും വൈകിയാല്‍ ഈ രാജ്യവും അതിന്റെ രാഷ്ട്രീയവും ഇനി കോണ്‍ഗ്രസിനു വേണ്ടിയും കാത്തുനില്‍ക്കില്ലെന്നു വിളിച്ചു പറയുന്നു വര്‍ത്തമാനകാലം.

ഗോവയില്‍ കൈയെത്തും ദൂരത്തെത്തിയ ഭരണം കൈവിട്ടു കളഞ്ഞ ശേഷം രാജ്യസഭയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രകടനമാണിത്. കോണ്‍ഗ്രസിന്റെ രാജ്യസഭാ ഉപാധ്യക്ഷനു പോലും അംഗീകരിക്കാന്‍ നിവൃത്തിയില്ലാത്ത കാരണങ്ങളുയര്‍ത്തിയ ബഹളത്തോടെ ഈ നിയമസഭാതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനത്തിന് കര്‍ട്ടന്‍ വീണിരിക്കുന്നുവെന്നു മനസിലാക്കണം. അതായത്, ജനങ്ങളുടെ വിശ്വാസം വ്യക്തമായ മുന്‍തൂക്കത്തില്‍ അടയാളപ്പെടുത്താനോ, പ്രതിപക്ഷരാഷ്ട്രീയത്തെ ഏകോപിപ്പിക്കാനോ കാര്യമായ ഒരു പോരാട്ടം പോലും നടത്താതെ കോണ്‍ഗ്രസ് സുഷുപ്തിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.

അവിശ്വസനീയമാണ് ഇന്ത്യയുടെ ചരിത്രം നിര്‍ണയിച്ച പാര്‍ട്ടിയുടെ ഇപ്പോഴത്തെ പോക്ക്. തിരഞ്ഞെടുപ്പു കളത്തിലെ കണക്കുകളില്‍ മാത്രമല്ല, കാലിടറുന്നത് എന്നതാണ് ദയനീയം. പ്രതിപക്ഷരാഷ്ട്രീയത്തെ പ്രചോദിപ്പിക്കുന്നതില്‍ തന്നെ പരാജയമാണ് കോണ്‍ഗ്രസ്.

എന്താണ് കോണ്‍ഗ്രസിന്റെ നയവും നിലപാടും നീക്കവുമെന്നത് പാര്‍ട്ടിക്കറിയില്ല. അഥവാ പാര്‍ട്ടിയെ നയിക്കുന്ന രാഹുല്‍ ഗാന്ധി എന്ന നേതാവിനു തീരെയറിയില്ല. മോദിത്വമായി മാറിക്കഴിഞ്ഞ ദേശീയരാഷ്ട്രീയത്തിലെ കുതിപ്പിനെ നേരിടാന്‍ എന്താണ് പരിപാടിയെന്ന് കോണ്‍ഗ്രസിനോടു ചോദിക്കൂ. ഉത്തരമില്ലാതെ ഉഴറുന്നത് ഇന്ത്യയെ 60 കൊല്ലം മുന്നില്‍ നിന്നു നയിച്ച ഒരു ദേശീയപാര്‍ട്ടിയാണെന്നു വിശ്വസിക്കാന്‍ നമുക്കു പ്രയാസം തോന്നും. എന്താണ് കോണ്‍ഗ്രസ് നേരിടുന്ന ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളി? രാഹുല്‍ഗാന്ധി എന്ന ഉത്തരം ഒളിഞ്ഞും തെളിഞ്ഞും പാര്‍ട്ടിക്കകത്തു തന്നെ ഉയര്‍ന്നു കഴിഞ്ഞു

കോണ്ഗ്രസ് ഇനി 2019ലേക്കു നോക്കിയിട്ടു കാര്യമില്ല. 2024ലേക്കെങ്കിലും പോരാടാന് പാര്ട്ടി തയാറാകണമെന്ന് പറഞ്ഞത് എന്നു കോണ്ഗ്രസിനൊപ്പം നിന്നിട്ടുള്ള ഒമര് അബ്ദുള്ളയാണ്. മതനിരപേക്ഷരാഷ്ട്രീയത്തിനായി കോണ്ഗ്രസ് മുന്നില് നില്ക്കണമെന്നാഗ്രഹിക്കുന്ന പ്രാദേശികനേതാക്കളെല്ലാം കടുത്ത ആശയക്കുഴപ്പത്തിലും രോഷത്തിലുമാണ്.

കോണ്ഗ്സ് സംസാരിക്കുന്നതും ആശങ്കപ്പെടുന്നതും മുഴുവന് ജനാധിപത്യത്തെക്കുറിച്ചാണ്. സത്യത്തില് കോണ്ഗ്രസിലുണ്ടോ ജനാധിപത്യം. ഈ നേതൃത്വം ശരിയല്ലെന്നു ചൂണ്ടിക്കാണിക്കാവുന്ന, വിമര്ശിക്കാവുന്ന സാഹചര്യം പാര്ട്ടിയിലുണ്ടോ. ഗാന്ധികുടുംബത്തിന്റെ വിശാലമനസിനെക്കുറിച്ചോര്ത്തു വിതുമ്പി വിശദീകരിക്കാന് മുതിരരുത്. ഗാന്ധികുടുംബവാഴ്ചയ്ക്കെതിരെ ചെറുവിരലെങ്കിലും ഉയര്ത്തിയവരെല്ലാം ഇന്നെവിടെയാണെന്ന് മറക്കരുത്. ശരദ്പവാര് അടക്കമുള്ള നേതാക്കളുടെ പിന്നാലെ സഖ്യസാധ്യതയും തേടി നടക്കുകയാണ് മെലിഞ്ഞുപോയ കോണ്ഗ്രസ് എന്നും മറക്കരുത്. ജനാധിപത്യത്തെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കില് കോണ്ഗ്രസ് പാര്ട്ടി ആദ്യം ജനാധിപത്യം നടപ്പാക്കണം.

നെഹ്റു ഗാന്ധി കുടുംബത്തോടുള്ള അമിതമായ ആശ്രയത്വം ഈ പാര്ട്ടിയെ ഇനിയും എങ്ങോട്ടു കൊണ്ടു പോകും. നരേന്ദ്രമോദി വെല്ലുവിളിക്കുന്നതു മുഴുവന് കുടുംബവാഴ്ചയെയാണ്. കുടുംബവാഴ്ചയ്ക്കപ്പുറമുള്ള നേതൃശേഷിയെന്നു വിശദീകരിക്കാന് ഒരവസരം പോലും രാഹുല് ഗാന്ധി ഇതുവരെ കൊടുത്തിട്ടുമില്ല. രാഷ്്ട്രീയം രാഷ്ട്രത്തിനു വേണ്ടി മനസര്പ്പിക്കുന്ന പ്രവര്ത്തനശൈലി കൂടി ആവശ്യപ്പെടുന്നുണ്ട്. ഉന്തിത്തള്ളി മുന്നില് നിര്ത്തുന്നുവെന്ന മട്ടില് ദേശീയരാഷ്ട്രീയത്തില് വന്നു നില്ക്കുന്ന രാഹുല്ഗാന്ധി ഈ രാഷ്ട്രീയത്തിനു ചേര്ന്നയാളല്ല. ആണെന്നു വിശ്വസിപ്പിക്കാന് പോന്ന ഒരു സ്വാഭാവിക ചുവടു പോലും ഈ നേതാവില് നിന്ന് ഇക്കാലം കണ്ടിട്ടില്ല.

രാഹുല് ഗാന്ധി നേതാവായി വളരും വരെ കാത്തിരിക്കാനുള്ള സമയം നിലവില്‍ ഇന്ത്യന് രാഷ്ട്രീയത്തിനില്ല. പകരക്കാര് വരട്ടെ, കൂടുതല് ഏകതാളത്തിലേക്കു അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യക്ക് ഒരു നേതാവും വളര്ന്നു വലുതാകും വരെ കാത്തിരിക്കാന് നേരമില്ല. രാജ്യത്തിന്റെ അടിസ്ഥാന ബഹുസ്വരമൂല്യങ്ങളെല്ലാം വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കേ, ഒന്നുകില്‍ കോണ്‍ഗ്രസ് ആ കാത്തിരിപ്പ് അവസാനിപ്പിക്കണം. അല്ലെങ്കില് കോണ്ഗ്രസിനായുള്ള കാത്തിരിപ്പ് ജനങ്ങള്‍ അവസാനിപ്പിക്കുമെന്നു തിരിച്ചറിയണം.

ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില് ആകെ രണ്ടു വലിയ സംസ്ഥാനങ്ങളില് മാത്രമാണ് ഇന്ന് കോണ്ഗ്രസ് അധികാരത്തിലുള്ളത്. ക്യാപ്റ്റന് അമരീന്ദറിന്റെ മാത്രം ക്രെഡിറ്റില് പെടുത്താവുന്ന പഞ്ചാബും സിദ്ധരാമയ്യയുടെ കര്ണാടകവും. കര്ണാടകത്തില് അടുത്ത വര്ഷത്തെ നിയമസഭാതിരഞ്ഞെടുപ്പില് തിരിച്ചടി പ്രതീക്ഷിക്കുന്നവരാണ് കോണ്ഗ്രസില് പോലുമുള്ളത്. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്, ഹിമാചല്പ്രദേശ് തുടങ്ങിയെ സംസ്ഥാനങ്ങളെല്ലാം അടുത്ത ലോക്സഭാതിര്ഞെടുപ്പിനുമുന്പ് നിയമസഭാതിരഞ്ഞെടുപ്പ് നേരിടും. എവിടെയാണ് കോണ്ഗ്രസ് പോരാടുന്നത്. എവിടെയാണ് കോണ്ഗ്രസ് പ്രതീക്ഷയര്പ്പിക്കുന്നത്. പദ്ധതികളില്ലാതെ, രാഷ്ട്രീയനീക്കങ്ങളില്ലാതെ, നേതൃശേഷി പ്രകടിപ്പിക്കാതെ ഏതല്ഭുതത്തിനാണ് കോണ്ഗ്രസ് കാത്തിരിക്കുന്നത്

ഇടതുപാ‍ര്‍ട്ടികളെപ്പോലെ വ്യക്തമായ പ്രത്യയശാസ്ത്ര അടിത്തറ ഇല്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ബി.െജപിയുടെ ശക്തമായ സംഘടനാ അടിത്തറയും പാര്‍ട്ടിക്ക് അവകാശപ്പെടാനില്ല. ആകെ ഉള്ളത് എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്നു എന്ന് അവകാശപ്പെടുന്ന ഒരു കുടംുബമാണ്. കുടംുബവാഴ്ചയില്‍ കുഴപ്പമില്ല, പ്രത്യയശാസ്ത്രപരമായും നയങ്ങളിലും വ്യക്തതയുള്ള, നിലപാടുള്ള കുടുംബമാണ് ആശ്രയകേന്ദ്രമെങ്കില്‍. വിവിധ ഭാഷാ, മത, സംസ്കാരങ്ങളെ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയെന്ന് പരത്തിപ്പറയാമെങ്കിലും ഒപ്പം നില്‍ക്കുന്ന വിഭാഗത്തെക്കുറിച്ച് വ്യക്തതയില്ല കോണ്‍ഗ്രസിന്. അധികാരമുണ്ടായിരുന്നപ്പോള്‍ അധികാരത്തിന്‍റെ സുഖങ്ങളില്‍ വിരാജിച്ചതല്ലാതെ പാര്‍ട്ടിക്ക് അടിത്തറ കെട്ടിപ്പടുക്കാന്‍ നേതാക്കള്‍ ശ്രമിച്ചതുമില്ല. കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിച്ചു. നെഹ്റു കുടുംബമാവട്ടെ പാര്‍ട്ടിക്കുള്ളില്‍ രണ്ടാം നിര നേതൃത്വത്തെ ശക്തമാക്കാതിരിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചു. പി.വി നരസിംഹറാവുവിനെയോ സീതാറാം കേസരിയെയോ പോലുള്ള നേതാക്കള്‍ ശക്തരായി വന്നപ്പോള്‍ അവരെയെല്ലാം ക‍‍ടിഞ്ഞാണിലൊതുക്കാന്‍ സദാ ജാഗരൂകരായി ഗാന്ധികുടുംബം, അല്ലെങ്കില്‍ കുടുംബത്തെച്ചുറ്റി നിലനിന്നിരുന്ന ഉപജാപകകേന്ദ്രങ്ങള്‍.

എല്ലാക്കാലവും അണികള്‍ നെഹ്റു കുടംുബത്തിന്‍റെ പ്രതാപത്തിലേക്ക് നോക്കി കൈതൊഴുത് ജീവിക്കുമെന്ന മണ്ടത്തരവുമായി നേതാക്കള്‍ അവരുടെ സ്തുതിപാഠകരായി തുടര്‍ന്നു. 2014 വലിയ പാഠമാകെണ്ടിയിരുന്നു കോണ്‍ഗ്രസിന്. തീവ്രവലതുപക്ഷം രാജ്യഭരണം കയ്യാളിയത് യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിന് തിരിച്ചുവരവിന് പാതയൊരുക്കുമെന്ന് ചിലരെങ്കിലും കരുതി. പക്ഷേ അതിന് ഒാരോ സംസ്ഥാനങ്ങളിലും കൃത്യമായ ആസൂത്രണത്തിലൂടെയുള്ള സംഘടനാ പ്രവര്‍ത്തനം ആവശ്യമായിരുന്നു. ഇതിനിടയില്‍ പാര്‍ട്ടിയുടെ ചുമതതലയേറ്റെടുത്ത ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇതിനൊന്നും മിനക്കെട്ടില്ലെന്ന് മാത്രമല്ല., എന്താണ് രാഷ്ട്രീയത്തില്‍ തന്റെ ദൗത്യമെന്ന് ഇനിയും ശരിയായി മനസിലാക്കിയ ആത്മവിശ്വാസവും ഇതുവരെ അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല. നെഹ്റു കുടംുബം ഒന്നുകില്‍ സ്വന്തം പിഴവുകള്‍ മനസിലാക്കി തിരുത്തണം. അല്ലെങ്കില്‍ കഴുവുള്ള മറ്റാര്‍ക്കെങ്കിലും അധികാരം കൈമാറിയ ശേഷം, ഉപദേശകരായി തുടരണം.

കോണ്ഗ്രസിന് ഇതിനു മുന്പും ചരമക്കുറിപ്പെഴുതിയ പ്രവചനങ്ങളുണ്ടായിട്ടുണ്ട്. പാര്ട്ടി അതിനെ അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ദേശീയതയിലും വിഭാഗീയതയിലും മുതല്മുടക്കുന്ന ഒരു രാഷ്ട്രീയം ആവര്ത്തിക്കുന്ന വിജയങ്ങളിലൂടെ ശക്തി പ്രകടനം നടത്തുമ്പോള്, ഒരു പ്രതീക്ഷയും ഒരു പ്രത്യാശയും മുദ്രാവാക്യമായിപ്പോലും ഉയര്ത്താന് ശേഷിയില്ലാത്ത നേതൃത്വം ഇന്ന് കോണ്ഗ്രസിന് അപായസൂചനയല്ല, അപായം തന്നെയാണ്. കോണ്ഗ്രസ് മുക്തഭാരതമാണ് ബി.ജെ.പിയുടെ ലക്ഷ്യം. മിസോറം, മേഘാലയ, ഹിമാചല്പ്രദേശ് എന്നീ മൂന്നു ചെറിയ സംസ്ഥാനങ്ങളും കര്ണാടകയും പഞ്ചാബും മാത്രമാണ് ഈ വിശാലരാജ്യത്ത് ഇന്ന് ബി.ജെ.പിക്കു മുന്നില് തടസമുയര്ത്തിനില്ക്കുന്നത്. ജനാധിപത്യം ബഹുസ്വരതയിലൂടെ തന്നെ അതിജീവിക്കുമെന്നാണ് പ്രത്യാശ. ഏകാത്മകദേശീയതയിലേക്ക് ചുരുക്കാന് ശ്രമിക്കുന്ന അധികാരരാഷ്ട്രീയത്തെ രാജ്യവും ജനതയും പ്രതിരോധിച്ചേക്കാം. പുതിയ സാധ്യതകളും പ്രാദേശികപ്രതിരോധങ്ങളും ശക്തിപ്പെടുകയും ചെയ്തേക്കാം. പക്ഷേ കോണ്ഗ്രസ് പ്രകടിപ്പിക്കുന്നതൊന്നും അതിജീവനത്തിന്രറെ , പോരാട്ടത്തിന്റെ പോലും ലക്ഷണങ്ങളല്ലെന്ന് ഇനിയും തിരിച്ചറിയേണ്ടത് ആ പാര്ട്ടിമാത്രമാണ്. നേതൃശേഷിയും ക്രിയാത്മകതയും ഒത്തിണങ്ങിയ യുവനിരയും സംഘടനാസംവിധാനവും ഇന്നും നിലനിര്ത്തുന്ന പാര്ട്ടി, നേതൃത്വത്തെ തിരുത്തി മുന്നോട്ടു പോകുമോയെന്നത് വലിയ ചോദ്യചിഹ്നം തന്നെയാണ്.

ഇന്ത്യ എന്ന ബഹുസ്വരരാജ്യം അര്ഹിക്കുന്നത് അതിദേശീയതയിലും ഏകവിശ്വാസത്തിലും രൂപപ്പെടുന്ന രാഷ്ട്രീയമല്ല. ഇന്ത്യ അര്ഹിക്കുന്നത് വെല്ലുവിളികള് ഏറ്റെടുക്കാന് ശേഷിയില്ലാത്ത , ദുര്ബമലമായ പ്രതിരോധരാഷ്ട്രീയവുമല്ല.കോണ്ഗ്രസ് ഇന്നര്ഹിക്കുന്നത് രാഹുല്ഗാന്ധിയെന്ന നേതാവിനെയല്ലെന്ന് പറയാതെ വയ്യ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :