മതേതരത്വം ശക്തമാകാൻ ഇത്തിരി തീവ്രവാദം; തോറ്റുകൊടുക്കുന്ന യുഡിഎഫ് വഴി

league-sdpi-talk
SHARE

ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണായക തിരഞ്ഞെടുപ്പെന്നത് കേരളത്തിലെ യു.ഡി.എഫിന് മാത്രം ബാധകമല്ലേ? മതേതരത്വം ശക്തിപ്പെടുത്താന്‍ ഒരല്‍പം തീവ്രവാദത്തിന്റെ സഹായം തേടിയാലെന്താണ്? ലീഗ് നേതാക്കള്‍ എസ്ഡിപിെഎക്കാരുമായി രഹസ്യചര്‍ച്ച നടത്തിയാല്‍ ജനാധിപത്യത്തിനെന്താണ്? 

ഒരു ടോം വടക്കന്‍ പോയാല്‍ കോണ്‍ഗ്രസിനെന്താണ്? ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ തിരഞ്ഞെടുപ്പു കാലത്ത് വേണ്ടെന്ന് ഇപ്പോള്‍ ആവര്‍ത്തിക്കുന്നത് കേരളത്തിലെ യു.ഡി.എഫാണ്. മല്‍സരിക്കും മുന്‍പേ ജയിച്ചുവെന്നവകാശപ്പെട്ട കേരളത്തിലെ കോണ്‍ഗ്രസിനും യു.ഡി.എഫിനും സത്യത്തില്‍ എന്താണ് സംഭവിച്ചത്? ഞങ്ങള്‍ മല്‍സരിക്കാനില്ലെന്ന്  സ്വമേധയാ പിന്‍മാറിയ കോണ്‍ഗ്രസ് നേതാക്കളും, തോറ്റാലും സാരമില്ല , മുന്നണി ജയിക്കരുതെന്ന് തീരുമാനിക്കുന്ന കോട്ടയം പാര്‍ട്ടികളും കൂടി ഈ  തിരഞ്ഞെടുപ്പിനെക്കുറിച്ച് പറഞ്ഞു വയ്ക്കുന്നതെതാണ്? കോണ്‍ഗ്രസ് പട്ടികയിലെ സ്ഥാനാര്‍ഥികളെക്കുറിച്ചല്ല,ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണായക തിരഞ്ഞെടുപ്പെന്നത് കേരളത്തിലെ യു.ഡി.എഫിന് മാത്രം ബാധകമല്ലേ?

മതേതരത്വം ശക്തിപ്പെടുത്താന്‍ ഒരല്‍പം തീവ്രവാദത്തിന്റെ സഹായം തേടിയാലെന്താണ്? ലീഗ് നേതാക്കള്‍എസ്ഡിപിെഎക്കാരുമായി രഹസ്യചര്‍ച്ച നടത്തിയാല്‍ ജനാധിപത്യത്തിനെന്താണ്? 

ഒരു ടോം വടക്കന്‍ പോയാല്‍ കോണ്‍ഗ്രസിനെന്താണ്? ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ തിരഞ്ഞെടുപ്പു കാലത്ത് വേണ്ടെന്ന് ഇപ്പോള്‍ ആവര്‍ത്തിക്കുന്നത് കേരളത്തിലെ യു.ഡി.എഫാണ്.  മല്‍സരിക്കും മുന്‍പേ ജയിച്ചുവെന്നവകാശപ്പെട്ട കേരളത്തിലെ കോണ്‍ഗ്രസിനും യു.ഡി.എഫിനും സത്യത്തില്‍ എന്താണ് സംഭവിച്ചത്? ഞങ്ങള്‍ മല്‍സരിക്കാനില്ലെന്ന്  സ്വമേധയാ പിന്‍മാറിയ കോണ്‍ഗ്രസ് നേതാക്കളും, തോറ്റാലും സാരമില്ല , മുന്നണി ജയിക്കരുതെന്ന് തീരുമാനിക്കുന്ന കോട്ടയം പാര്‍ട്ടികളും കൂടി ഈ  തിരഞ്ഞെടുപ്പിനെക്കുറിച്ച് പറഞ്ഞു വയ്ക്കുന്നതെതാണ്? കോണ്‍ഗ്രസ് പട്ടികയിലെ സ്ഥാനാര്‍ഥികളെക്കുറിച്ചല്ല, ഗ്രൂപ്പുകളും നേതാക്കളും കൂടി ഇത്തവണയും പാലിച്ച ആചാരങ്ങളെക്കുറിച്ച് ചിലത് പറയാതെ വയ്യ.

തിരഞ്ഞെടുപ്പില്‍ പരസ്പരം ഒരു ധാരണയുമില്ലെന്ന് പറഞ്ഞുറപ്പിക്കാന്‍  വേണ്ടി മാത്രം പോപ്പുലര്‍ ഫ്രണ്ടുകാരെ ഒന്നു  കണ്ടതിന്റെ പേരിലാണ് പാവം മുസ്‍ലിംലീഗിനെ ഇടതുമുന്നണിക്കാര്‍ ആക്ഷേപിക്കുന്നത്. രാഷ്ട്രീയമേ മിണ്ടില്ലെന്ന ധാരണയിലാണ് എസ്ഡിപിെഎ നേതാക്കളെ കാണാന്‍ മുസ്‍ലിംലീഗ് സ്ഥാനാര്‍ഥികള്‍ സമ്മതിച്ചതെന്ന് വിശ്വസിച്ചാല്‍ എന്താണ് പ്രശ്നം? 

ഈ തിരഞ്ഞെടുപ്പില്‍ എസ്ഡിപിെഎക്കാരുടെ വോട്ട് വേണോ? വേണ്ടയോ? 

അപ്പോള്‍ ഈ വരുന്ന തിരഞ്ഞെടുപ്പ് ഒരു കുരുക്കാണെന്ന് ലീഗിനും കോണ്‍ഗ്രസിനും യു.ഡി.എഫിനും നല്ല ബോധ്യമുണ്ട്. രാജ്യത്തെ ഓരോ സീറ്റും നിര്‍ണായകമാണെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടേയിരിക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ സ്വീകരിച്ച സമീപനം അവിശ്വസനീയമാണ്. കോണ്‍ഗ്രസല്ല, രാജ്യതാല്‍പര്യമല്ല, വെറും ഗ്രൂപ്പു താല്‍പര്യമാണ് പ്രധാനമെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു കേരളത്തിലെ ഗ്രൂപ്പ് രാജാക്കന്‍മാര്‍. ഗ്രൂപ്പുകള്‍ക്കിടയില്‍ പെട്ട് ഞെരുങ്ങുന്ന കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താന്‍ കേരളത്തിലെ വോട്ടര്‍മാര്‍ക്കെന്ത് ഉത്തരവാദിത്തം?

ദേശീയരാഷ്ട്രീയത്തില്‍ ജീവന്‍മരണപോരാട്ടമെന്നാണ് രാഹുല്‍ഗാന്ധി രാജ്യത്തുടനീളം നടന്ന് പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ പാര്‍ട്ടിക്കെത്ര നഷ്ടം വന്നാലും ഗ്രൂപ്പിന് ക്ഷീണമേല്‍ക്കാന്‍ സമ്മതിക്കില്ലെന്ന് വാശി പിടിക്കുന്ന നേതാക്കളെ കണ്ട് അണികള്‍ പോലും അന്തം വിട്ടു നില്‍ക്കേണ്ടി വന്നു. ഉറച്ച സീറ്റായി ഒന്നുമാത്രമെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ സമ്മതിച്ചു. ആ വയനാടിനു വേണ്ടി മാത്രമാണ് ഇത്തവണ മല്‍പ്പിടിത്തം നടന്നത്.

കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ കാത്തിരിക്കുന്ന വോട്ടര്‍മാരുടെ അവസ്ഥയോര്‍ത്താണ് കോണ്‍ഗ്രസ് നേതാക്കളുടെ പോലും പ്രയാസം.  രാഷ്ട്രീയമായി എന്തു കുറ്റമാരോപിച്ചാലും വിജയസാധ്യതയ്ക്ക് മുന്‍തൂക്കം നല്‍കിയ ഇടതുമുന്നണി സ്ഥാനാര്‍ഥിപ്പട്ടിക കണ്ട പേടി മുതിര്‍ന്ന നേതാക്കള്‍ പോലും മറച്ചു വച്ചില്ല.  ഈ തിരഞ്ഞെടുപ്പില്‍ ജയം അല്ലെങ്കില്‍ ജനാധിപത്യത്തിന്റെ പടിയിറക്കം എന്ന മുദ്രാവാക്യമൊക്കെ ദേശീയ തലത്തില്‍ കൊള്ളാം. പക്ഷേ മല്‍സരിക്കാന്‍ ഞങ്ങളില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നതും കോണ്‍ഗ്രസിന്റെ പ്രധാനനേതാക്കളാണ്. 

രണ്ടു വര്‍ഷം കഴിഞ്ഞെത്തുന്ന നിയമസഭാതിരഞ്ഞെടുപ്പിനേക്കാള്‍ പ്രധാനമല്ല, കോണ്‍ഗ്രസിന്റെയും ഇന്ത്യയുടെയും ഭാവിയെന്ന് വ്യക്തമായി പറയുന്നു, ചില പിന്‍മാറ്റങ്ങള്‍. ഇത്തവണ സ്ഥാനാര്‍ഥിപ്പട്ടികയെച്ചൊല്ലി തര്‍ക്കമുണ്ടാകില്ലെന്നും ഫെബ്രുവരി 28ന് ആദ്യപട്ടികയെമെന്നുമൊക്കെ പ്രഖ്യാപിച്ച അതേ കോണ്‍ഗ്രസാണ് പതിവു തെറ്റിക്കാതെ ഡല്‍ഹിയില്‍ മല്ലയുദ്ധം തുടര്‍ന്നത്.

കോട്ടയം സീറ്റില്‍ രാജ്യതാല്‍പര്യമല്ല, മുന്നണി താല്‍പര്യമല്ല, പാര്‍ട്ടി താല്‍പര്യം പോലുമല്ല പരിഗണിക്കപ്പെട്ടതെന്ന് യു.‍ഡി.എഫുകാര്‍ക്ക് തന്നെ പച്ചയായി അറിയാം. ആരുടെ താല്‍പര്യമാണ് പാര്‍ട്ടി പരിഗണിച്ചതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയും സ്വയം പ്രഖ്യാപിക്കുന്നുണ്ട്. പക്ഷേ വോട്ടര്‍മാര്‍ പരിഗണിക്കേണ്ടത് ഗ്രൂപ്പിന്റെ താല്‍പര്യമാണോ, രാജ്യതാല്‍പര്യമാണോ എന്ന ചോദ്യം ഇത്തവണയും കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും കുത്തുമെന്നുറപ്പാണ്. 

 തിരഞ്ഞെടുപ്പില്‍ പരസ്പരം ഒരു ധാരണയുമില്ലെന്ന് പറഞ്ഞുറപ്പിക്കാന്‍  വേണ്ടി മാത്രം പോപ്പുലര്‍ ഫ്രണ്ടുകാരെ ഒന്നു  കണ്ടതിന്റെ പേരിലാണ് പാവം മുസ്‍ലിംലീഗിനെ ഇടതുമുന്നണിക്കാര്‍ ആക്ഷേപിക്കുന്നത്. രാഷ്ട്രീയമേ മിണ്ടില്ലെന്ന ധാരണയിലാണ് SDPI നേതാക്കളെ കാണാന്‍ മുസ്‍ലിംലീഗ് സ്ഥാനാര്‍ഥികള്‍ സമ്മതിച്ചതെന്ന് വിശ്വസിച്ചാല്‍ എന്താണ് പ്രശ്നം? 

  അപ്പോള്‍ ഈ വരുന്ന തിരഞ്ഞെടുപ്പ് ഒരു കുരുക്കാണെന്ന് ലീഗിനും കോണ്‍ഗ്രസിനും യു.ഡി.എഫിനും നല്ല ബോധ്യമുണ്ട്. രാജ്യത്തെ ഓരോ സീറ്റും നിര്‍ണായകമാണെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടേയിരിക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ സ്വീകരിച്ച സമീപനം അവിശ്വസനീയമാണ്. കോണ്‍ഗ്രസല്ല, രാജ്യതാല്‍പര്യമല്ല, വെറും ഗ്രൂപ്പു താല്‍പര്യമാണ് പ്രധാനമെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു കേരളത്തിലെ ഗ്രൂപ്പ് രാജാക്കന്‍മാര്‍. ഗ്രൂപ്പുകള്‍ക്കിടയില്‍ പെട്ട് ഞെരുങ്ങുന്ന കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താന്‍ കേരളത്തിലെ വോട്ടര്‍മാര്‍ക്കെന്ത് ഉത്തരവാദിത്തം?

ദേശീയരാഷ്ട്രീയത്തില്‍ ജീവന്‍മരണപോരാട്ടമെന്നാണ് രാഹുല്‍ഗാന്ധി രാജ്യത്തുടനീളം നടന്ന് പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ പാര്‍ട്ടിക്കെത്ര നഷ്ടം വന്നാലും ഗ്രൂപ്പിന് ക്ഷീണമേല്‍ക്കാന്‍ സമ്മതിക്കില്ലെന്ന് വാശി പിടിക്കുന്ന നേതാക്കളെ കണ്ട് അണികള്‍ പോലും അന്തം വിട്ടു നില്‍ക്കേണ്ടി വന്നു. ഉറച്ച സീറ്റായി ഒന്നുമാത്രമെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ സമ്മതിച്ചു. ആ വയനാടിനു വേണ്ടി മാത്രമാണ് ഇത്തവണ മല്‍പ്പിടിത്തം നടന്നത്.

കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ കാത്തിരിക്കുന്ന വോട്ടര്‍മാരുടെ അവസ്ഥയോര്‍ത്താണ് കോണ്‍ഗ്രസ് നേതാക്കളുടെ പോലും പ്രയാസം.  രാഷ്ട്രീയമായി എന്തു കുറ്റമാരോപിച്ചാലും വിജയസാധ്യതയ്ക്ക് മുന്‍തൂക്കം നല്‍കിയ ഇടതുമുന്നണി സ്ഥാനാര്‍ഥിപ്പട്ടിക കണ്ട പേടി മുതിര്‍ന്ന നേതാക്കള്‍ പോലും മറച്ചു വച്ചില്ല.  ഈ തിരഞ്ഞെടുപ്പില്‍ ജയം അല്ലെങ്കില്‍ ജനാധിപത്യത്തിന്റെ പടിയിറക്കം എന്ന മുദ്രാവാക്യമൊക്കെ ദേശീയ തലത്തില്‍ കൊള്ളാം. പക്ഷേ മല്‍സരിക്കാന്‍ ഞങ്ങളില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നതും കോണ്‍ഗ്രസിന്റെ പ്രധാനനേതാക്കളാണ്. 

രണ്ടു വര്‍ഷം കഴിഞ്ഞെത്തുന്ന നിയമസഭാതിരഞ്ഞെടുപ്പിനേക്കാള്‍ പ്രധാനമല്ല, കോണ്‍ഗ്രസിന്റെയും ഇന്ത്യയുടെയും ഭാവിയെന്ന് വ്യക്തമായി പറയുന്നു, ചില പിന്‍മാറ്റങ്ങള്‍. ഇത്തവണ സ്ഥാനാര്‍ഥിപ്പട്ടികയെച്ചൊല്ലി തര്‍ക്കമുണ്ടാകില്ലെന്നും ഫെബ്രുവരി 28ന് ആദ്യപട്ടികയെമെന്നുമൊക്കെ പ്രഖ്യാപിച്ച അതേ കോണ്‍ഗ്രസാണ് പതിവു തെറ്റിക്കാതെ ഡല്‍ഹിയില്‍ മല്ലയുദ്ധം തുടര്‍ന്നത്

കോട്ടയം സീറ്റില്‍ രാജ്യതാല്‍പര്യമല്ല, മുന്നണി താല്‍പര്യമല്ല, പാര്‍ട്ടി താല്‍പര്യം പോലുമല്ല പരിഗണിക്കപ്പെട്ടതെന്ന് യു.‍ഡി.എഫുകാര്‍ക്ക് തന്നെ പച്ചയായി അറിയാം. ആരുടെ താല്‍പര്യമാണ് പാര്‍ട്ടി പരിഗണിച്ചതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയും സ്വയം പ്രഖ്യാപിക്കുന്നുണ്ട്. പക്ഷേ വോട്ടര്‍മാര്‍ പരിഗണിക്കേണ്ടത് ഗ്രൂപ്പിന്റെ താല്‍പര്യമാണോ, രാജ്യതാല്‍പര്യമാണോ എന്ന ചോദ്യം.

MORE IN PARAYATHE VAYYA
SHOW MORE