ഇന്ത്യയ്ക്ക് വേണ്ടത് യുദ്ധമാണോ സമാധാനമാണോ?

pulwama-delhi-talk
SHARE

ഇന്ത്യയ്ക്ക് വേണ്ടത് യുദ്ധമാണോ സമാധാനമാണോ? രാജ്യത്തെ ​ഞെട്ടിച്ച ഭീകരാക്രമണത്തിന് ഇന്ത്യയുടെ പ്രതികരണം എന്താകണം? സമാധാനം എന്നാണ് ഉത്തരമെങ്കില്‍, ഓരോ ഇന്ത്യക്കാരനും ഇപ്പോള്‍ നടത്തുന്ന യുദ്ധാഹ്വാനങ്ങള്‍ അവസാനിപ്പിക്കണം. ഇന്ത്യന്‍ ഭരണകൂടം രാജ്യത്തിനു വേണ്ടി ഉചിതമായ തീരുമാനങ്ങളെടുക്കട്ടെ. സമാധാനമാണ് ഇന്ത്യയ്ക്ക് വേണ്ടതെന്ന് ഭരണകൂടത്തെ ഓര്‍മിപ്പിക്കുകയാണ് ഇപ്പോള്‍ ജനതയുടെ കടമ. നമ്മുടെ ദേശാഭിമാനബോധത്തെ തൃപ്തിപ്പെടുത്താന്‍ ഇനിയൊരു ജവാന്റെയും ജീവന്‍ നഷ്ടപ്പെടരുത്.  

കശ്മീര്‍ താഴ്‍വരയില്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭീകരാക്രമണമാണ് 14ാം തീയതി ഉണ്ടായത്. 78 വാഹനങ്ങളിലായി 2547 CRPF ജവാന്‍മാര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ സ്ഫോടകവസ്തുക്കള്‍ നിറച്ച  കാറിലായിരുന്നു ആക്രമണം. . ജമ്മുവില്‍ നിന്നു ശ്രീനഗറിലേക്കു പോകുകയായിരുന്നു വാഹനവ്യൂഹം. ദേശീയ പാതയില്‍ പുല്‍വാമ ജില്ലയിലെ അവന്തിപ്പുരയ്ക്ക് സമീപം ഉച്ച കഴിഞ്ഞ് 3.15നായിരുന്നു സംഭവം. 76ാം ബറ്റാലിയന്റെ ബസ് പൂര്‍ണമായി തകര്‍ന്നു. വാഹനത്തിലുണ്ടായിരുന്ന ജവാന്‍മാരിലേറെയും ആ നിമിഷത്തില്‍ തന്നെ കൊല്ലപ്പെട്ടു. 

ആക്രമണം നടന്നയുടന്‍ തന്നെ മുന്‍കൂട്ടി തയാറാക്കിയ വീഡിയോയിലൂടെ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇന്ത്യക്കു നേരെ നിരന്തരമായി ആക്രമണം നടത്തുന്ന ഭീകരസംഘടനയാണ് ജെയ്ഷെ മുഹമ്മദ്. പാക്ക് പൗരനായ മസൂദ് അസ്ഹര്‍ 1998ല്‍ സ്ഥാപിച്ച സംഘടന. കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കണമെന്നാവശ്യപ്പെടുന്ന ഭീകരസംഘം. ആസ്ഥാനം പാക്ക് പഞ്ചാബിലെ ബഹാവല്‍ പൂര്‍. 

മസൂദ് അസഹറിനെ ഇന്ത്യയ്ക്ക്  മറക്കാനാകില്ല. കാണ്ഡഹാര്‍ വിമാനറാ‍ഞ്ചലിന്റെ പേരില്‍ ഇന്ത്യയ്ക്ക് വിട്ടയയ്ക്കേണ്ടി വന്ന ഭീകരന്‍. ഇന്ത്യയോട് പക തീര്‍ക്കുമെന്ന് പ്രഖ്യാപിച്ച ഭീകരന്‍. മസൂദിന്റെ ഭീകരതയ്ക്ക് പിന്തുണ നല്‍കുന്ന പാക്കിസ്ഥാനും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ല. മറുപടി പറയാനും തിരുത്താനും പാക്കിസ്ഥാനെ നിര്‍ബന്ധികുക്കയാണ് വേണ്ടത്. ആഭ്യന്തരപ്രശ്നങ്ങളില്‍ തകര്‍ന്നടിയുന്ന പാക്കിസ്ഥാന് ഒരു യുദ്ധാഹ്വാനം രക്ഷയാവുകയേയുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടത് സമാധാനമാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കേണ്ടത് ഇന്ത്യയാണ്. 

1999 ഡിസംബര്‍ 24ന് കാഠ്മണ്ഡുവില്‍ നിന്ന് 189 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പറന്ന ഇന്ത്യന്‍ വിമാനം റാ‍ഞ്ചി പാക്ക് ഭീകരര്‍ മോചിപ്പിച്ചെടുത്ത ഭീകരനാണ് മസൂദ് അസ്ഹര്‍. മസൂദ് ഉള്‍പ്പെടെ ഇന്ത്യയുടെ തടവിലുള്ള ഭീകരരെ വിട്ടയച്ചില്ലെങ്കില്‍ വിമാനം തകര്‍ക്കുമെന്ന ഭീഷണിക്കു മുന്നില്‍ വാജ്പേയി സര്‍ക്കാരിനു വഴങ്ങേണ്ടി വന്നു. അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ് പ്രത്യേക വിമാനത്തില്‍ കാണ്ഡഹാറിലെത്തിച്ച് റാഞ്ചികള്‍ക്ക് കൈമാറിയ ഭീകരരില്‍ പ്രധാനിയാണ് മസൂദ് അസ്ഹര്‍. ഇന്ത്യയെ തകര്‍ക്കുകയെന്നതാണ് മസൂദിന്റെ ഭീകരപ്രവര്‍ത്തനങ്ങളുടെ മുഖ്യലക്ഷ്യം. 

2016 ജനുവരിയില്‍ പഠാന്‍കോട്ട് വ്യോമത്താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നിലും മസൂദിന്റെ ജെയ്ഷെ മുഹമ്മദായിരുന്നുവെന്നു തെളിഞ്ഞതാണ്. 2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിനു പിന്നിലും മസൂദ് അസ്ഹറിന്റെ സംഘമായിരുന്നു. 2008ല്‍ മുംബൈ ഭീകരാക്രമണത്തിനു പിന്നിലും മസൂദിന്റെ പങ്ക് സംശയിക്കപ്പെട്ടു. രണ്ടു തവണയും മസൂദിനെതിരെ നടപടിയെടുത്തതായി ഭാവിച്ച പാക്കിസ്ഥാന്‍ പക്ഷേ ജെയ്ഷെ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങളെ നിരന്തരമായി പ്രോല്‍സാഹിപ്പിച്ചു പോരുന്നുവെന്നാണ് ഇന്ത്യയുടെ അനുഭവം. കഴിഞ്ഞ കുറച്ചാഴ്ചകളായി കശ്മീര്‍ പ്രശ്നം വീണ്ടും വീണ്ടും ഉയര്‍ത്തി പാക്കിസ്ഥാന്‍ ഭരണകൂടവും പ്രകോപനപരമായ നിലപാടുകള്‍ ആവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം പ്രകോപനങ്ങള്‍ പാക്കിസ്ഥാന്‍ നടത്തുന്നത് പതിവുമാണ്. 

പാക്കിസ്ഥാന് ശക്തമായ താക്കീതു നല്‍കാന്‍ രാജ്യാന്തരസമൂഹത്തിനു കഴിയണം. അതുറപ്പിക്കാന്‍ ഇന്ത്യയ്ക്കും. പക്ഷേ അതിന് യുദ്ധമല്ല ശരിയായ മാര്‍ഗമെന്ന് ചൂണ്ടിക്കാണിക്കുന്നത് മുന്‍ സൈനികമേധാവികള്‍ തന്നെയാണ്. സൈനിക നടപടിയിലൂടെ കശ്മീര്‍ പ്രശ്നം പരിഹരിക്കാനാകില്ലെന്നത് ഇന്ത്യയുടെ അനുഭവമാണ്. പാക്കിസ്ഥാന്‍ പിന്തുണയോടെയുള്ള ഭീകരവാദവും സൈന്യം മാത്രം കൈകാര്യം ചെയ്യേണ്ടതല്ല. ഇന്ത്യന്‍ മണ്ണില്‍ സമാധാനത്തോെട ജീവിക്കാനുള്ള അവകാശം ഉറപ്പിക്കേണ്ടത് സൈന്യമല്ല, ഇന്ത്യന്‍ സര്‍ക്കാരാണ്. 

ധീരജവാന്‍മാരുടെ ജീവന്് ഇനിയൊന്നും പകരമാകില്ലെന്ന തിരിച്ചറിവിലേക്ക് പ്രധാനമന്ത്രി മോദിയെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും ക്ഷണിക്കുന്നവരില്‍ മുന്‍ സൈനികമേധാവിമാര്‍ തന്നെയാണ് മുന്നില്‍ .  അടിച്ചമര്‍ത്തലിലൂടെ കശ്മീരില്‍ സമാധാനം സ്ഥാപിക്കാനാകുമായിരുന്നെങ്കില്‍, ഈ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ അത് സാധിക്കേണ്ടതായിരുന്നുവെന്ന വസ്തുതയാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണം ബി.ജെ.പിക്കായിരുന്നു. സംസ്ഥാനത്ത് പി.ഡിപിയുമായുള്ള സഖ്യസര്‍ക്കാര്‍ വഴി പിരിഞ്ഞ ശേഷവും ഗവര്‍ണര്‍ ഭരണത്തിലൂടെ കടിഞ്ഞാണ്‍ മോദി സര്‍ക്കാരിന്റെ പക്കല്‍ തന്നെയായിരുന്നു. പക്ഷേ വ്യക്തമായ ഒരു കശ്മീര്‍ നയം തന്നെ മോദി സര്‍ക്കാരിനുണ്ടായില്ല എന്നത് വസ്തുതയാണ്. പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തപ്പെടുക മാത്രമാണുണ്ടായത്. പ്രക്ഷോഭങ്ങള്‍ക്കിറങ്ങിയ കശ്മീരികള്‍ക്ക് പെല്ലറ്റുകള്‍ മറുപടിയല്ലെന്നു തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഭീകരാക്രമണങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി. പഠാന്‍കോട്ടും ഉറിയും നഗ്രോട്ടയും ഒന്നും  പാക്കിസ്ഥാനെ ചര്‍ച്ചകളിലേക്കു എത്തിക്കുകയെന്ന നയം സ്വീകരിക്കാന്‍ മോദി സര്‍ക്കാരിനെ പ്രേരിപ്പിച്ചില്ല. മുന്‍പ് അതിര്‍ത്തി കടന്നെത്തിയ ഭീകരരാണ് ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതെങ്കില്‍ കശ്മീര്‍ താഴ്‍വരയില്‍ നിന്ന് ഒട്ടേറെ യുവാക്കള്‍ ഭീകരപ്രസ്ഥാനങ്ങളിലെത്തി. 

സഹിക്കാവുന്നതല്ല സംഭവിച്ചത്. ആദില്‍ അഹമ്മദ് എന്ന ഇന്ത്യക്കാരനാണ് രാജ്യത്തിനെതിരെ ഭീകരാക്രമണം പ്രാവര്‍ത്തികമാക്കിയത്. ആശങ്കയോടെ തിരിച്ചറിയേണ്ട വസ്തുതയാണത്. ഒരു ഇന്ത്യന്‍ യുവാവിനെ രാജ്യത്തിനു നേരെ യുദ്ധം നടത്താന്‍ പ്രേരിപ്പിക്കുന്നതെന്താണ് ? പ്രതികാരമനോഭാവവും തിരിച്ചടിക്കുള്ള പ്രകോപനവും മാറ്റിവച്ച്, വിലയിരുത്തേണ്ട ചോദ്യമാണത്.  

ആദില്‍ അഹമ്മദാണ് ഈ ആക്രമണത്തിലെ ചാവേര്‍. പുല്‍വാമ, കാകപോറ സ്വദേശി. ഇന്ത്യക്കാരന്‍. ആക്രമണം നടത്തിയ ശേഷം ജയ്ഷെ മുഹമ്മദ് പുറത്തു വിട്ട വീഡിയോയില്‍ ആദില്‍ അഹമ്മദ് സംസാരിക്കുന്നത് രാജ്യം കണ്ടു. തെല്ലും മനസ്താപമില്ലാതെ, ചെയ്യുന്നത് ധീരകൃത്യമെന്ന ബോധ്യത്തില്‍ സംസാരിക്കുന്ന മസ്തികപ്രക്ഷാളനം ചെയ്യപ്പെട്ട ഒരു യുവാവ്. ജനിച്ചു വളര്‍ന്ന രാജ്യമോ, മരിച്ചു വീഴുന്ന മനുഷ്യരോ ഒരു നേരിയ കുറ്റബോധം പോലും ഉണ്ടാക്കാത്ത തരത്തില്‍ ഭീകരവാദം ആ യുവാവിന്റെ മനസിനെ സ്വാധീനിച്ചിരിക്കുന്നു. മതത്തിന്റെ പേരില്‍ വിദ്വേഷവും തീവ്രവാദവും കുത്തിവച്ച് സഹജീവികള്‍ക്കെതിരെ എന്തും ചെയ്യാന്‍ പാകത്തില്‍ ഒരു ഇന്ത്യക്കാരനെ മാറ്റിയെടുക്കാന്‍ കഴിയുന്ന സാഹചര്യമെന്തെന്ന് ചിന്തിക്കേണ്ടതും ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. രക്തദാഹത്തോടെ പ്രതികാരത്തിന്റെ കൊലവിളികള്‍ ഉയര്‍ത്തുക എളുപ്പമാണ്. ശരിയായ ദേശസ്നേഹം പക്ഷേ ഉത്തരവാദിത്തബോധമാണ് ആവശ്യപ്പെടുന്നത്.  ഇന്ത്യ തിരുത്തേണ്ട നയങ്ങളുണ്ടോയെന്ന സ്വയം പരിശോധനയും ഈ ഘട്ടത്തില്‍ നടക്കേണ്ടതുണ്ട്. പുല്‍വാമയിലെ സുരക്ഷാവീഴ്ചയും ഇന്റലിജന്‍സിന്റെ പിശകുകളും ഭരണകൂടം ചര്‍ച്ച ചെയ്ത് വിലയിരുത്തട്ടെ. രാജ്യം നേരിട്ട ഭീകരതയ്ക്കെതിരെ പ്രതിപക്ഷം ഒന്നിച്ചു നില്‍ക്കുന്നത് ആശാവഹമാണ്. ഈ ഘട്ടം ആവശ്യപ്പെടുന്നത് കൂട്ടായ്മ തന്നെയാണ്. എല്ലാ വിധ വിഭാഗീയതയ്ക്കും ഭീകരതയ്ക്കുമെതിരായ കൂട്ടായ്മ. അതിനുശേഷം ചോദിക്കേണ്ട ചോദ്യങ്ങള്‍, രാഷ്ട്രീയതാല്‍പര്യങ്ങള്‍ കലര്‍ത്താതെ ചോദിക്കേണ്ടതും ഇന്ത്യയുടെ സുരക്ഷയെ സഹായിക്കുകകയേയുള്ളൂ. 

മറക്കില്ല, പൊറുക്കില്ല എന്നാണ് പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയില്‍ ഉയരുന്ന മുദ്രാവാക്യം. മറക്കുകയോ പൊറുക്കുകയോ പാടില്ല. പക്ഷേ ആരുടെയും  രാഷ്ട്രീയതാല്‍പര്യങ്ങളിലേക്ക് ഈയാംപാറ്റയാകാന്‍ ചേരുവയാകരുത് ഈ ജാഗ്രത. 

വൈകാരികയുദ്ധങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ സ്വയം മോചിപ്പിക്കണം. സംയമനം പാലിക്കുക തന്നെ വേണം. ജീവനുകള്‍ക്ക് പകരം ജീവന്‍ എന്ന ആഹ്വാനവും മനുഷ്യത്വവിരുദ്ധമായ ഭീകരത തന്നെയാണ്. ഭീകരതയ്ക്ക് ഭീകരത മറുപടിയാകില്ല. നമുക്കു വേണ്ടി മരിക്കേണ്ടവരാണ് സൈനികര്‍ എന്ന ചിന്താഗതിയില്‍ മാറ്റമുണ്ടാകണം. ഏകപക്ഷീയമായ ഭീകരാക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്ന സൈനികര്‍ ഇന്ത്യയുടെ പരാജയമാണ്. ഇന്ത്യയ്ക്കു വേണ്ടി  ആരും മരിക്കേണ്ടി വരരുത്. ഒരു മനുഷ്യനും ഭീകരതയുടെ പേരില്‍ മരിക്കാതിരിക്കണം. ഒരു മനുഷ്യനു നേരെയും ഭീകരതയുടെ ഭീഷണി ഉയരാതിരിക്കണം. ഭീകരതയെയും അതിനെ പിന്തുണയ്ക്കുന്ന ഭരണകൂടത്തെയും വേര്‍തിരിച്ചു തന്നെയാണ് നേരിടേണ്ടത്. 

ഇന്ത്യയ്ക്ക് വേണ്ടത് യുദ്ധമാണോ സമാധാനമാണോ? രാജ്യത്തെ ​ഞെട്ടിച്ച ഭീകരാക്രമണത്തിന് ഇന്ത്യയുടെ പ്രതികരണം എന്താകണം? സമാധാനം എന്നാണ് ഉത്തരമെങ്കില്‍, ഓരോ ഇന്ത്യക്കാരനും ഇപ്പോള്‍ നടത്തുന്ന യുദ്ധാഹ്വാനങ്ങള്‍ അവസാനിപ്പിക്കണം. ഇന്ത്യന്‍ ഭരണകൂടം രാജ്യത്തിനു വേണ്ടി ഉചിതമായ തീരുമാനങ്ങളെടുക്കട്ടെ. സമാധാനമാണ് ഇന്ത്യയ്ക്ക് വേണ്ടതെന്ന് ഭരണകൂടത്തെ ഓര്‍മിപ്പിക്കുകയാണ് ഇപ്പോള്‍ ജനതയുടെ കടമ. നമ്മുടെ ദേശാഭിമാനബോധത്തെ തൃപ്തിപ്പെടുത്താന്‍ ഇനിയൊരു ജവാന്റെയും ജീവന്‍ നഷ്ടപ്പെടരുത്. 

മസൂദ് അസഹറിനെ ഇന്ത്യയ്ക്ക്  മറക്കാനാകില്ല. കാണ്ഡഹാര്‍ വിമാനറാ‍ഞ്ചലിന്റെ പേരില്‍ ഇന്ത്യയ്ക്ക് വിട്ടയയ്ക്കേണ്ടി വന്ന ഭീകരന്‍. ഇന്ത്യയോട് പക തീര്‍ക്കുമെന്ന് പ്രഖ്യാപിച്ച ഭീകരന്‍. മസൂദിന്റെ ഭീകരതയ്ക്ക് പിന്തുണ നല്‍കുന്ന പാക്കിസ്ഥാനും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ല. മറുപടി പറയാനും തിരുത്താനും പാക്കിസ്ഥാനെ നിര്‍ബന്ധികുക്കയാണ് വേണ്ടത്. ആഭ്യന്തരപ്രശ്നങ്ങളില്‍ തകര്‍ന്നടിയുന്ന പാക്കിസ്ഥാന് ഒരു യുദ്ധാഹ്വാനം രക്ഷയാവുകയേയുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടത് സമാധാനമാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കേണ്ടത് ഇന്ത്യയാണ്. 

പാക്കിസ്ഥാന് ശക്തമായ താക്കീതു നല്‍കാന്‍ രാജ്യാന്തരസമൂഹത്തിനു കഴിയണം. അതുറപ്പിക്കാന്‍ ഇന്ത്യയ്ക്കും. പക്ഷേ അതിന് യുദ്ധമല്ല ശരിയായ മാര്‍ഗമെന്ന് ചൂണ്ടിക്കാണിക്കുന്നത് മുന്‍ സൈനികമേധാവികള്‍ തന്നെയാണ്. സൈനിക നടപടിയിലൂടെ കശ്മീര്‍ പ്രശ്നം പരിഹരിക്കാനാകില്ലെന്നത് ഇന്ത്യയുടെ അനുഭവമാണ്. പാക്കിസ്ഥാന്‍ പിന്തുണയോടെയുള്ള ഭീകരവാദവും സൈന്യം മാത്രം കൈകാര്യം ചെയ്യേണ്ടതല്ല. ഇന്ത്യന്‍ മണ്ണില്‍ സമാധാനത്തോെട ജീവിക്കാനുള്ള അവകാശം ഉറപ്പിക്കേണ്ടത് സൈന്യമല്ല, ഇന്ത്യന്‍ സര്‍ക്കാരാണ്. 

സഹിക്കാവുന്നതല്ല സംഭവിച്ചത്. . ആദില്‍ അഹമ്മദ് എന്ന ഇന്ത്യക്കാരനാണ് രാജ്യത്തിനെതിരെ ഭീകരാക്രമണം പ്രാവര്‍ത്തികമാക്കിയത്. ആശങ്കയോടെ തിരിച്ചറിയേണ്ട വസ്തുതയാണത്. ഒരു ഇന്ത്യന്‍ യുവാവിനെ രാജ്യത്തിനു നേരെ യുദ്ധം നടത്താന്‍ പ്രേരിപ്പിക്കുന്നതെന്താണ് ? പ്രതികാരമനോഭാവവും തിരിച്ചടിക്കുള്ള പ്രകോപനവും മാറ്റിവച്ച്, വിലയിരുത്തേണ്ട ചോദ്യമാണത്. 

MORE IN PARAYATHE VAYYA
SHOW MORE