വനിതാമതിൽ കാലത്ത് ഞെട്ടിച്ച് പീഡനങ്ങൾ; ഇനിയെന്നാണ് കേരളം നന്നാവുക

thaliparam-rape
SHARE

കണ്ണൂരിലും കോഴിക്കോടുമായി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ നിരവധി പേര്‍ അറസ്റ്റിലായി. കേരളം സ്ത്രീകളുടെ സമത്വാവകാശങ്ങള്‍ ഉയര്‍ത്തി വനിതാമതില്‍ തീര്‍ക്കാനൊരുങ്ങുന്ന നേരത്താണ് ഞെട്ടിക്കുന്ന കൂട്ടബലാല്‍സംഘക്കേസുകള്‍ വീണ്ടുമെത്തുന്നത്. പ്രതിപ്പട്ടികയില്‍ പെണ്‍കുട്ടിയുടെ പിതാവ് മുതല്‍ പ്രാദേശിക DYFI നേതാവ് വരെയുള്ളവരുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം ഒരു സമൂഹത്തിനും പൊറുക്കാനാകാത്ത കുറ്റമാണ്. പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. അതോടൊപ്പം തന്നെ ഉയര്‍ന്നുവരുന്ന സാമൂഹ്യപ്രശ്നത്തിനു നേരെ കണ്ണടയ്ക്കാതെ ശാസ്ത്രീയമായ ചിന്താഗതിയോടെ ഈ ചൂഷണങ്ങള്‍ക്കെതിരെ അണിനിരക്കാന്‍ കേരളത്തിനു ബാധ്യതയുണ്ട്. 

കണ്ണൂരിലെ പറശിനിക്കടവില്‍ പത്താംക്ലാസില്‍ പഠിക്കുന്ന സഹപാഠികളാണ് കൂട്ടബലാല്‍സംഘത്തിനിരയായത്. ലൈംഗികാതിക്രമപരമ്പരയ്ക്കു തുടക്കമിട്ടത് കുട്ടികളിലൊരാളുടെ പിതാവാണെന്ന പൊലീസ് കണ്ടെത്തല്‍ കേരളത്തിന്റെ ശിരസില്‍ വീണ്ടും ആഘാതമേല്‍പിക്കുന്നതാണ്. കോഴിക്കോട് താമരശേരിയില്‍ പ്രണയം നടിച്ചതെത്തിയാണ് പതിനഞ്ചുകാരിയെ കൂട്ടബലാല്‍ക്കാരത്തിന് ഇരയാക്കിയത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ , പോക്സോ നിയമപ്രകാരം, ഗുരുതരമായ ശിക്ഷയര്‍ഹിക്കുന്ന നിയമനടപടികള്‍ ഉറപ്പിക്കാന്‍ കേരളത്തിന് ബാധ്യതയുണ്ട്. അതോടൊപ്പം തന്നെ മുതിര്‍ന്ന കുട്ടികള്‍, അവരുടെയും പങ്കാളിത്തത്തോടെ എന്ന ലാഘവസമീപനം പൊലീസില്‍ നിന്നുണ്ടാകാതിരിക്കാന്‍ ശാസ്ത്രീയമായ അവബോധവും ആവശ്യമുണ്ട്.

ഇത്തരം കേസുകളില്‍ കോടതി പോലും ചോദിക്കുന്ന ചില വിഡ്ഢിച്ചോദ്യങ്ങളുണ്ട്. തുടർ പീഡനങ്ങൾ എന്തുകൊണ്ട് സംഭവിക്കുന്നു? കുട്ടികൾ എന്തു കൊണ്ട് വിസമ്മതം പ്രകടിപ്പിക്കുന്നില്ല? ഏറ്റവും അടുപ്പമുള്ള ബന്ധുക്കളില്‍ നിന്നു പോലുമുള്ള ലൈംഗികചൂഷണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ 

രക്ഷിതാക്കള്‍ ശ്രദ്ധിക്കുക തന്നെ വേണം. കുഞ്ഞുങ്ങളെ  ലൈംഗിക പീഡനങ്ങളിൽ നിന്നു സംരക്ഷിക്കാൻ എങ്ങനെ കരുതലെടുക്കണം? അപായസൂചനകൾ തിരിച്ചറിയാനാകും?

ക്രിമിനല്‍ മനോഭാവം ഒളിഞ്ഞുകിടക്കുന്നവര്‍ക്കെല്ലാമുള്ള മുന്നറിയിപ്പായി ഇത്തരം കേസുകളിലെ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം. അതോടൊപ്പം സാമൂഹ്യ വിരുദ്ധതയ്ക്ക് മന:ശാസ്ത്ര ചികിൽസയും ഉറപ്പാക്കണം. കണ്ണൂരിലെ കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാര്‍ച്ചില്‍ പങ്കെടുത്ത ഒരു DYFI പ്രവര്‍ത്തകനാണ് പിന്നീട് പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടത്. എം.എല്‍.എ പോലും ൈലംഗികാതിക്രമക്കേസുകളില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന സാഹചര്യവും കേരളത്തിലുണ്ട്. പ്രത്യാഘാതങ്ങൾ തിരിച്ചറിയുന്നവരായിട്ടും രാഷ്ട്രീയ പ്രവർത്തകർ അടക്കം ഇത്തരം ഹീനമായ കുറ്റകൃത്യങ്ങളില്‍  പ്രതികളാകുന്നതെങ്ങനെ? 

ലൈംഗികകുറ്റകൃത്യവാസനയുള്ളവരെ തിരിച്ചറിയുന്നതോടൊപ്പം, ആക്രമണത്തിനിരയാകാതെ കുട്ടികളെ സംരക്ഷിക്കാനും പ്രത്യേക ജാഗ്രത വേണം. കുഞ്ഞുങ്ങൾ കൗമാരത്തിലേക്കു വളരുമ്പോൾ അത്യധികം കരുതലും പിന്തുണയും ആവശ്യമുണ്ട്.

കുറ്റകൃത്യങ്ങളില്‍ ഏറ്റവും ഹീനമായതില്‍പെടുന്നതാണ് കുട്ടികള്‍ക്കെതിരായ ലെംഗികാതിക്രമം. ഇരയാകുന്ന കുഞ്ഞുങ്ങളുടെ ജീവിതവും വ്യക്തിത്വവും തകര്‍ക്കുന്ന മാരകമായ കുറ്റമാണത്. ലൈംഗികാതിക്രമങ്ങളില്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തകരെയും നേതാക്കളെയും ന്യായീകരണങ്ങളില്ലാതെ നടപടിയെടുത്തു പുറത്താക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തയാറാകണം. ഒപ്പം വീടിനകത്തു നിന്നു പോലും തുടങ്ങുന്ന കുറ്റവാളികളുടെ പരമ്പരയ്ക്കെതിരെ സമൂഹമാകെ ജാഗ്രതയോടെ നിലകൊള്ളണം. 

MORE IN PARAYATHE VAYYA
SHOW MORE