പ്രീണിപ്പിക്കാൻ പീഡനത്തെ പുകഴ്ത്തരുത്

pva-kuthiyottam-t
SHARE

കുട്ടികളെ പീഡിപ്പിക്കുന്നു എന്നൊരു പരാതി  മുന്നിലെത്തിയാല്‍ ഒരു സര്‍ക്കാര്‍ എന്തു ചെയ്യുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്.  ആ പരാതി സത്യമാണോയെന്ന് അന്വേഷിക്കുകയും നടപടിയെടുക്കുകയും ചെയ്യണം. പക്ഷേ പീഡനം നടക്കുന്നത് മതാചാരപ്രകാരമെന്നൊരു വരി കൂടിയുണ്ടെങ്കിലോ ഇടതു മതനിരപേക്ഷസര്ക്കാര് വരെ പേടിച്ചോടും. പീഡനമുണ്ടോയെന്ന് പിന്നെ നോക്കാം, ഇപ്പോള് ആചാരം ഭംഗിയായി നടക്കട്ടെയെന്നു പറഞ്ഞിരിക്കുന്നു നമ്മുടെ സര്‍ക്കാര്‍.  

ബാലപീഡനമെന്നു പരസ്യമായി ചൂണ്ടിക്കാട്ടേണ്ടി വന്ന സാഹചര്യം കൂടി വിശദീകരിച്ച ശ്രീലേഖയോട് പരസ്യമായി പ്രതികരിച്ചതിന്  വിശദീകരണം വേണമെന്നാവശ്യപ്പെടുകയാണ് ഇടതുസര്ക്കാര് ചെയ്തതെന്ന് വിശ്വസിക്കാനാകുമോ?  പീഡനവും ചൂഷണവും ശ്രദ്ധയില്പെട്ടാല് മതപരമെങ്കില് മറന്നുകളയണമെന്നാണോ പിണറായി സര്ക്കാര് ആവശ്യപ്പെടുന്നത്? മതം പീഡനം നടത്തിയാല് മിണ്ടരുതെന്നാണോ സര്ക്കാര് സ്വന്തം ഡി.ജി.പിയോട് പറയുന്നത്? 

സര്‍ക്കാര്‍ പറയേണ്ടത് ശ്രീലേഖ ഉന്നയിച്ച ചോദ്യത്തിനുത്തരമാണ്. ആറ്റുകാലിലെ കുത്തിയോട്ടത്തില് ബാലപീഡനമുണ്ടോ? പകരം ശ്രീലേഖയോട്  വായടയ്ക്കൂവെന്നു പറയുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. എവിടെ ചൂഷണമുണ്ടായാലും ചൂണ്ടിക്കാണിക്കാന് ഏതു പൗരനും അവകാശമുണ്ട്. ചൂണ്ടിക്കാണിച്ചാല് അത് ചൂഷണമാണോ അല്ലയോ എന്നുറപ്പു വരുത്താന് സര്ക്കാരിന് ബാധ്യതയുമുണ്ട്. പകരം നിങ്ങള് ആ ചോദ്യം ചോദിക്കേണ്ടെന്ന് സര്‍ക്കാര്‍ പറയുന്നത് നിയമപ്രകാരം ആ ഉത്തരവാദിത്തം നിറവേറ്റാന് കൂടി ചുമതലപ്പെട്ട ഉദ്യോഗസ്ഥയോടാണ്. 

മതാചാരങ്ങളുടെ പേരിലുള്ള മനുഷ്യാവകാശലംഘനങ്ങള് കുറച്ചു കൊണ്ടു വരുകയാണ് നമ്മള്. പല ദുരാചാരങ്ങളും അവസാനിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ കുട്ടികളുടെ കാര്യത്തില് ആ കാത്തിരിപ്പിനു പോലും സാവകാശം തേടരുത്. ശ്രദ്ധയില് പെട്ടാല് ഏറ്റവും വേഗത്തില് അവസാനിപ്പിക്കാന് നടപടിയെടുക്കേണ്ടതാണ് ബാലപീഡനം. കുട്ടികളെ ഒരാചാരത്തിന്റെ പേരിലും പീഡിപ്പിക്കാന്, ചൂഷണം ചെയ്യാന് ഒരു സമൂഹവും കൂട്ടുനില്ക്കരുത്. ഭരണഘടനാപരമായി തന്നെ അതിനുത്തരവാദപ്പെട്ട സര്ക്കാര് ഇത്രമേല്  പേടിച്ചു ചുരുണ്ടു പോകുന്നത് പരിഹാസ്യമാണ്. 

MORE IN PARAYATHE VAYYA
SHOW MORE