E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

ഈ ‘ചിത്ര’ ശലഭത്തിന്റെ ചിറകരിയുന്നതാര് ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗോഡ്ഫാദറും ഗോഡ്മദറും ഒന്നുമില്ലാതെ മികവുകൊണ്ട് മാത്രം മുന്നേറുന്ന പി.യു.ചിത്രയെന്നെ പാവം പെണ്‍കുട്ടിയെ കോടതി വരാന്തയിലൂടേയും ഒന്ന് ഓടിച്ചുനോക്കാമെന്ന ശാഠ്യം ആരുടേതായിരുന്നു. ഞാനാണ് അവസാനവാക്കെന്ന അഹങ്കാരത്തില്‍ വഴിമുടക്കുന്നവരാരാണെങ്കിലും ആ സ്പിരിറ്റ് ഒരു സ്പോര്‍ട്സ്മാന് ഒട്ടും ചേര്‍ന്നതല്ല. ഒപ്പം ഒട്ടും ശരിയല്ലാത്ത വഴിയിലൂടെ ആ കുട്ടിയെ ഓടിതോല്‍പ്പിക്കാനുള്ള മോഹങ്ങളെല്ലാം വ്യാമോഹമെന്നും പറയാതെ വയ്യ. കാരണം ചില നിശ്ചയദാര്‍ഢ്യങ്ങളെ ആര്‍ക്കും ഓടിതോല്‍പ്പിക്കാനാവില്ല

പി.യു.ചിത്രയ്ക്കുവേണ്ടി പറഞ്ഞുതുടങ്ങുംമുന്‍പ് ഏഷ്യന്‍ അത്‌ലറ്റിക് മീറ്റിലെ 1500 മീറ്റര്‍ ഓട്ടമൊന്നുകാണാം. ആദ്യം മുതല്‍ വേണ്ട രണ്ടരമിനുറ്റുമുതല്‍ മതി, ശ്രദ്ധിക്കൂ, ആ സമയം മുതല്‍ അവിടം മുതല്‍ ആ പെണ്‍കുട്ടി മാത്രമേയുള്ളൂ കമന്ററിയില്‍

അതെ എല്ലാംകൊണ്ടും ഏറെ മുന്നിലായവരെ ഏറെ പിന്നിലാക്കിയാണ് അവള്‍ അവിടം വിട്ടത്. അന്ന് ഏമാന്‍മാര്‍ നല്‍കിയ ഉറപ്പ് ലോക അത്‌ലറ്റിക് മീറ്റിലേക്കുള്ള ടിക്കറ്റാണ്. ആ സമാപനസമ്മേളനത്തില്‍ ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ ഭാരവാഹികള്‍ അവിടെ അതുറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. ഈ വന്‍കരവിജയിച്ചവരെ ലോകമാമാങ്കത്തിനെത്തിക്കുമെന്ന്. ഇനി ആ പ്രഖ്യാപനം പോട്ടെ എന്താണ് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്റെ മാനദണ്ഡം. ഇന്‍ഡിവി‍ജ്വല്‍ അത്‌ലറ്റ് എന്ന ശീര്‍ഷകത്തിന് താഴെ രണ്ടാമതായി എഴുതിയത് നോക്കൂ

The Area Champions in all all the individual events. (except for the marathons). in case of field events , the entry will be subject to the approvel of technical delegates, the member federation of the area champion will have the ultimate authority to enter the athlete or not based on its own selection criteria.

തന്റേതായ മല്‍സരയിനത്തില്‍ വന്‍കരയുടെ ചാംപ്യനാകുക എന്ന് സാരം. താരത്തിനെ തന്നെ പങ്കെടുപ്പിക്കണോമോയെന്നതില്‍ അതത് രാജ്യത്തിന്റെ ഫെ‍‍ഡറേഷന് അന്തിമ തീരുമാനം കൈക്കൊള്ളാം എന്നൊരു ക്ലോസും ഇതില്‍ കാണാം. അത് അപ്രകാരം വന്നുവെന്നത് കൂടി ഒന്ന് വിശദീകരിക്കാം. ചൈനയെപ്പോലുള്ള വലിയ രാജ്യങ്ങള്‍ വന്‍കരപോരാട്ടത്തിന് മുന്‍നിര താരങ്ങളെ അയക്കാറില്ലെന്നിരിക്കേ, ഏഷ്യന്‍ മീറ്റിലെ വിജയികളെ തന്നെ അയക്കാതിരിക്കാനുള്ള ഒരു ഉപാധിമാത്രം.

അങ്ങനെ വരുമ്പോള്‍ ചിത്ര കടമ്പ കടന്നതാണ്. പിന്നെ കാലുവാരിയതാരാണ്. അല്ല ഇത് കാലുവാരല്ലൊന്നുമല്ലല്ലോ ഏഷ്യന്‍ മീറ്റ് അല്ല രാജ്യാന്തര ഫെഡറേഷന്‍ മുന്നോട്ടുവച്ച യോഗ്യതാമാര്‍ക്ക് മാത്രമാണ് ഞങ്ങള്‍ പരിശോധിച്ചത് എന്നു പറഞ്ഞുതുടങ്ങുന്ന ന്യായീകരണങ്ങള്‍ക്ക് കൂടി ആദ്യമേ മറുപടി നല്‍കി പോകാം. അയല്‍നാട്ടുകാരനായ ജി.ലക്ഷ്മണും റിലേ ടീമുമൊന്നും കടന്നുകൂടിയത് ഇങ്ങനയെ അല്ലല്ലോ. അപ്പോള്‍ ചിത്ര മറ്റുതാല്‍പര്യങ്ങളുടെ ഇര തന്നെയായിരുന്നു. ആ താല്‍പര്യങ്ങള്‍ക്ക് കുടപിടിച്ചവരില്‍ അത് കണ്ട് കണ്ണടച്ചവരില്‍ നമ്മുടെ വേണ്ടപ്പെട്ടവരുമുണ്ടെന്നറിയുമ്പോള്‍ നല്ല നമസ്കാരം പറയാതെ വയ്യ.

കളിത്തട്ടുകളില്‍ എന്നും നമ്മുടെ അന്നം മുടക്കുന്നത് ഉത്തരേന്ത്യന്‍ സ്വാമിമാരെന്ന് നാം പണ്ടേ പറയാറുണ്ട്. എന്നാല്‍ പി.യു.ചിത്രയുടെ കാര്യത്തില്‍ ഒരുപാട് ദൂരേക്കൊന്നും ചൂണ്ടിക്കാണിക്കേണ്ടതില്ല. ഒഫീഷ്യലുകളുടെ കൂട്ടത്തില്‍ പച്ചമലയാളം പറയുന്നവര്‍ അഞ്ചുപേരുണ്ട്. സി.കെ.വല്‍സന്‍, പി.ടി.ഉഷ, അഞ്ജു ബോബി ജോര്‍ജ്, രാധാകൃഷ്ണന്‍ നായര്‍, ടോണി ഡാനിയല്‍. ഇവര്‍ ആരും അവിടെ അത്രമോശക്കാരുമല്ല, പരിശീലകനും നിരീക്ഷകനും ടീം മാനേജരും, പ്രത്യേക ക്ഷണിതാവുമെല്ലാമാണിവര്‍. ഒരുപാട് ഒരുപാട് അസൗകര്യങ്ങളോട് മല്ലിട്ട് മടുത്തിട്ടും ഓടിക്കിതച്ചെത്തുന്ന ഈ പെണ്‍കുട്ടിയെ വാരിയെടുക്കുമെന്ന് നാം കരുതിയവര്‍ എന്നാല്‍ വാരിക്കുഴിയൊരുക്കി. സ്ഥിരത, സമയം, സാധ്യത എന്തെല്ലാമുണ്ട് വഴിമുടക്കാനെന്ന് ആലോചിച്ചവര്‍ എന്തുകൊണ്ട് യോഗ്യതയും 1500 മീറ്ററില്‍ ഇപ്പോള്‍ രാജ്യത്തെ മികച്ച താരമെന്ന നിലയില്‍ അവസരം നല്‍കാമെന്ന് ആലോചിച്ചില്ല. എന്തുകൊണ്ട്ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണം നേടിയതിനാല്‍ അവസരമൊരുക്കാന്‍ എളുപ്പമല്ലേയെന്ന് ആലോചിച്ചില്ല. ഇനിയും ഓടിയോടി ഒരുപാട് ഉയരത്തിലെത്താന്‍ രാജ്യാന്തര മല്‍സരപരിചയങ്ങള്‍ ഈ പെണ്‍കുട്ടിക്ക് അനിവാര്യമെന്ന് എന്തുകൊണ്ട് ആലോചിച്ചേയില്ല. ചിത്രക്കൊപ്പം നീതി നിഷേധിക്കപ്പെട്ട മറ്റൊരു മലയാളി കൂടിയുണ്ട്. പി.ബി.ജയകുമാര്‍. ജയകുമാറിന്റെ മൂന്ന് കുട്ടികളാണ് ലണ്ടനിലേക്ക് വിമാനം കയറിയത്. ലണ്ടന്‍ കണ്ടുതീര്‍ക്കാനുള്ളവരുടെ പട്ടികയെടുത്തുകഴിഞ്ഞപ്പോള്‍ എന്നാല്‍ ജയകുമാര്‍ വീട്ടിലിരുന്നാല്‍ മതിയെന്ന് ഫെഡറേഷന്‍ തീരുമാനമെടുത്തു. ചിത്രയുടെ പരിശീലകന്‍പോലും ഭുവനേശ്വറിലെ സ്വര്‍ണനേട്ടം കണ്ടുകയ്യടിച്ചത് ഗ്യാലറിയിലിരുന്നാണെന്നത് കൂടിയറിയുമ്പോള്‍ ഈ ഏമാന്‍മാരോട് ആര്‍ക്കാണ് ചിലത് പറയാന്‍ തോന്നാത്തത്.

ഇനി ഇതിലൊന്നും എനിക്ക് പങ്കില്ലെന്ന് പറഞ്ഞ് പി.ടി.ഉഷ നടത്തിയ വാര്‍ത്താസമ്മേളനം കൂടി കാണേണ്ടതുണ്ട്. മാധ്യമവേട്ടയവസാനിപ്പിക്കണമെന്നും ജീവിക്കാന്‍ അനുവദിക്കണമെന്നും പറഞ്ഞ് ഉഷ വാര്‍ത്തക്കുറിപ്പും പുറത്തിറക്കി. ഭൂതകാലബഹുമാനങ്ങളെല്ലാം വച്ചുതന്നെ പറയട്ടെ ആ പെണ്‍കുട്ടിയുടെ കൈ പിടിക്കാതെ കൈകഴുകി കരകയറിയുമ്പോഴും വാഴ്ത്തലകുളുടെ അച്ചുനിരത്താന്‍ ഒരു മാധ്യമത്തിനുമാകില്ല

ഹരം പിടിപ്പിച്ച് കോടതി കയറ്റി നിങ്ങള്‍ ആ കുട്ടിയെ എവിടേക്കാണ് എത്തിക്കുന്നത്. അതിന് ഇനിയുമുണ്ട് ഒരു പാട് ദൂരം പോകാനില്ലേ. ചിത്രക്കൊപ്പമെന്ന ടാഗുയര്‍ത്തിയ സര്‍വരോടുമാണ് ഉഷയുടെ ചോദ്യം. എന്നാല്‍ എന്തുകൊണ്ട് ആ പെണ്‍കുട്ടിക്ക് ഒരു കോടതി വരാന്തയിലൂടേയും ഓടേണ്ടിവരുന്നുവെന്ന് ഉഷ ആദ്യമാലോചിക്കേണ്ടതുണ്ട്. ഇനിയും ഏറെ പോകാനുള്ള ഒരു പെണ്‍കുട്ടിയല്ലേയിതെന്ന് ഉഷ ഫെഡറേഷനകത്ത് ചോദിക്കണമായിരുന്നു. ആ ചോദ്യത്തെ തള്ളിയത് താല്‍പര്യങ്ങളാണെങ്കില്‍ അതിനേയും ഉ·ഷ തന്നെ ചോദ്യം ചെയ്യണമായിരുന്നു. തീരുന്നില്ല തുടര്‍ന്നും കേള്‍ക്കണം.

എക്സപോഷറിനെക്കുറിച്ചാണ്. രാജ്യാന്തര പരിചയമാണ് വേണ്ടതെങ്കില്‍ ഇനിയും വേദികളില്ലേയെന്ന് ന്യായം. ഇവിടെ ചേരുക ഉഷയുടെ തന്നെ പഴയ മറുപടിയാണ്

ഏറ്റവുംഖേദകരം പട്ടിണിയോട് പടവെട്ടി പൊരുതിജയിച്ച ചിത്രയുടെ മികവിനോടുള്ള ചില പരിഹാസങ്ങളും ആ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്നുകേട്ടുവെന്നതാണ്.

രണ്ടുപേരെകൂടികേള്‍ക്കാം. പി.യു.ചിത്ര എന്തെന്ന് അവര്‍ പറയും. അച്ഛനും അമ്മയും.

എല്ലാ രഥവേഗങ്ങളെയാരാധിക്കുമ്പോഴും നീതിയുടെ വിളക്കണച്ചവരെ തുണച്ച് അനീതിയെ ചോദ്യം ചെയ്യരുതെന്ന മുടന്തന്‍ ന്യായങ്ങള്‍ ഉയര്‍ത്തുന്നത് ന്യായീകരിക്കാനേ ആകില്ല. എപ്പോഴും ലാളിച്ചുകൊണ്ടേയിരിക്കണമെന്നതാണ് എല്ലാതാരങ്ങളുടെയും ശാഠ്യം. മാധ്യമവേട്ട സൈര്യജീവിതം തകര്‍ക്കുമെന്ന് പറയുന്നതും ഇതേ മനശാസ്ത്രം തന്നെ. എന്നാല്‍ നവമാധ്യമങ്ങളുടെ പള്‍സും ഇതുതന്നെയാണെന്നറിയാന്‍ നിങ്ങളെയെല്ലാം ലൈക്ക് ചെയ്തവരുടെ ചുവരെഴുത്തുകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മാത്രം മതി. എല്ലാ താല്‍പര്യങ്ങള്‍ക്കുമപ്പുറം ആ ചിത്രശലഭം പറന്നുയരട്ടെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :