E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

ഒരു സംഘപരിവാറുകാരന് രാജ്യദ്രോഹി ആകാനാകുമോ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു സംഘപരിവാറുകാരന് രാജ്യദ്രോഹിയാകാനാകുമോ? ബി.ജെ.പിക്കാരന്‍ കള്ളനോട്ടടിച്ചാല്‍ അത് രാജ്യദ്രോഹമാകുമോ അതോ വെറും അപകീര്‍ത്തിയിലൊതുങ്ങുമോ? രാജ്യദ്രോഹം ഒരിക്കല്‍കൂടി നിര്‍വചിക്കാനുള്ള സുവര്‍ണാവസരം വന്നിരിക്കുന്നത് കേരളത്തിലെ ബി.ജെ.പി.നേതൃത്വത്തിനാണ്. ഉത്തരമേതായാലും വിദ്വേഷപ്രചാരണം എവിടെ വച്ചും തിരിച്ചടിക്കുമെന്ന് തിരിച്ചറിയാനെങ്കിലും ഈ കുറ്റവാളികള്‍ ബി.ജെ.പിയെ പഠിപ്പിക്കട്ടെ.

ഇങ്ങനെയൊരു ചതി ബി.ജെ.പി. ഒരിക്കലും പ്രതീക്ഷിച്ചതല്ല. കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെ പ്രധാനമന്ത്രിയും പാര്‍ട്ടിയും തീവ്രയുദ്ധം നടത്തിക്കൊണ്ടിരിക്കേ, ഒരു ബി.ജെ.പി. നേതാവ് കള്ളനോട്ടടിക്ക് പിടിയിലാകുക. അതും കള്ളനോട്ടടിക്കുന്ന രാജ്യദ്രോഹികളെ അകത്താക്കാന്‍ രാജ്യത്തെയാകെ മുള്‍മുനയിലാക്കിയ നോട്ട് റദ്ദാക്കല്‍ നാടകം കഴിഞ്ഞു നില്‍ക്കുന്ന നേരത്ത് . കൊടുങ്ങല്ലൂരില്‍ സ്വന്തം വീട്ടില്‍ കള്ളനോട്ട് അടിച്ചു വിതരണം നടത്തിയ ബി.ജെ.പി.നേതാക്കളായ രാജീവ് ഏരാശേരിയും സഹോദരന്‍ രാഗേഷ് ഏരാശേരിയും അങ്ങനെ ദേശീയ ഭരണകക്ഷിയെ എത്തിച്ചിരിക്കുന്നത് അപാരമായ ഒരു പ്രത്യയശാസ്ത്രപ്രതിസന്ധിയില്‍ തന്നെയാണ്. ബി.ജെ.പി കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം ഭാരവാഹിയും ഒ.ബി.സി.മോര്‍ച്ച മണ്ഡലം സെക്രട്ടറിയുമാണ് രാജീവ് ഏരാശേരി. സഹോദരന്‍ രാഗേഷ് ഏരാശേരി ബി.ജെ.പി.ബൂത്ത് സെക്രട്ടറിയാണ്. വീട്ടില്‍ ആധുനികപ്രിന്റിങ് സംവിധാനങ്ങളൊരുക്കി കള്ളനോട്ടടിച്ച് വിതരണം നടത്തുകയായിരുന്നു ഇവര്‍ രണ്ടുപേരും. പൊലീസ് റെയ്ഡില്‍ പിടിയിലാകുമ്പോള്‍ ഒരു ലക്ഷത്തി മുപ്പത്തിയേഴായിരം രൂപയുടെ കള്ളനോട്ടും ഇവരില്‍ നിന്ന് പിടികൂടി. അതിലേറെയും കള്ളനോട്ടും കള്ളപ്പണവും ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടു വന്ന പുതിയ 2000ന്റെയും 500ന്റെയും നോട്ടുകളാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. കള്ളനോട്ടിലൂടെ മാഫിയാസംഘങ്ങള്‍ സൃഷടിച്ചെടുക്കുന്ന സമാന്തരസമ്പദ്‍വ്യവസ്ഥയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നു ചൂണ്ടിക്കാട്ടി അതില്ലാതാക്കാനാണ് പ്രധാനമന്ത്രി നോട്ടു റദ്ദാക്കല്‍ എന്ന കടുംകൈ ചെയ്തത്. രാജ്യദ്രോഹികളെ നേരിടാനുള്ള ആ യുദ്ധത്തെക്കൂടിയാണ് ഈ സംഘപരിവാര്‍ സഹോദരങ്ങള്‍ സ്വന്തം നിലയില്‍ ചെറുത്തു തോല്‍പിക്കാന്‍ ശ്രമിച്ചത്. അതും പോരാതെ കേരളത്തിലെ കള്ളപ്പണമുന്നണികള്‍ക്കെതിരെ ബി.ജെ.പി. നടത്തിയ യാത്രയില്‍ നേതാക്കള്‍ക്കൊപ്പം തന്നെ അണിനിരന്ന് തലയുയര്‍ത്തി നിന്നത്. എന്നിട്ട് അത്രയും വലിയൊരു കുറ്റത്തെ കേരളത്തിലെ ബി.ജെ.പി കണ്ടതെങ്ങനെയാണ്? , പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്നതാണ് ഈ കുറ്റവാളികളില്‍ പാര്‍ട്ടി നടപടിയെടുത്തിരിക്കുന്ന കുറ്റം. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് ഇവരെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്.

അതായത് തല്‍ക്കാലം രാജ്യസ്നേഹത്തിന് അവധി കൊടുത്തിരിക്കുകയാണ് കേരളത്തിലെ ബി.ജെ.പി . ബി.ജെ.പിക്കുണ്ടായ അപകീര്‍ത്തി മാത്രമാണോ ഈ കള്ളനോട്ടടിക്കാര്‍ ചെയ്ത കുറ്റം. അവര്‍ നമ്മുടെ രാജ്യത്തോട് ചെയ്തതെന്താണ്? അവര്‍ രാജ്യദ്രോഹികളാകുമോ? ദേശത്തെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ചവരാണോ അവര്‍? ശത്രുരാജ്യത്തേക്ക് കയറ്റി അയയ്ക്കേണ്ടവര്‍? അവരെ ഭാരതപുത്രന്‍മാര്‍ എന്നു വിളിക്കാമോ? അതിദേശീയതയും വൈകാരികതയും കുത്തിനിറച്ച രാഷ്ട്രീയം തിരിച്ചടിക്കുമ്പോഴെങ്കിലും ബി.ജെ.പി. ഈ ചോദ്യങ്ങളുടെ നിരര്‍ഥകത സ്വയം തിരിച്ചറിയുമെങ്കില്‍ നല്ലത്. വ്യക്തികള്‍ ചെയ്യുന്ന കുറ്റങ്ങളുടെ പേരില്‍ വിദ്വേഷപ്രചാരണവും ധ്രുവീകരണശ്രമവും നടത്താന്‍ ഒരു മടിയുമില്ലാത്ത പാര്‍ട്ടി സമൂഹത്തില്‍ നിന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്നത് ഏത് നീതിയാണ്?

രണ്ട് പ്രാദേശികപ്രവര്‍ത്തകര്‍ ഒരു കുറ്റം ചെയ്താല്‍ അതിന് ബി.ജെ.പിയെ ആകെ ആക്ഷേപിക്കാമോ? കുറ്റവാളികളെ കുറ്റവാളികള്‍ മാത്രമായി കാണണ്ടേ? പ്രസക്തമായ ചോദ്യമാണ്. പക്ഷേ അങ്ങനെയാണോ ബി.ജെ.പി. നാട്ടുകാരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്? കേരളത്തിലെ ചില വ്യക്തികള്‍ക്ക് ഐ.എസ്. ബന്ധം കണ്ടെത്തിയപ്പോള്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ തേടിയത് ഒരു സമൂഹത്തെയാകെ ആയിരുന്നുവെന്നത് ആരു മറന്നാലും ബി.ജെ.പി. നേതാക്കള്‍ മറക്കാന്‍ നേരമായോ? ചിലര്‍ ചെയ്ത കുറ്റമെന്നത് കണ്ണൂരിലെ രാഷ്ട്രീയകൊലപാതകക്കേസുകളില്‍ ബി.ജെ.പി. ബാധകമാക്കുമോ?

ഏറ്റവുമൊടുവില്‍ ഹാദിയ കേസിലെ സംഭവ വികാസങ്ങളില്‍ പോലും ബി.ജെ.പി. നേതാക്കള്‍ കുറ്റപ്പെടുത്തിയത് ആരെയൊക്കെയാണ്? പട്ടിക നിരത്താന്‍ തുടങ്ങിയാല്‍ സമയം തികയാതെ വരുകയേ ഉള്ളൂ. കൊടുങ്ങല്ലൂരാകട്ടെ ബി.െജ.പിയുടെ സമകാലികരാഷ്ട്രീയത്തില്‍ കേരള്തതില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രദേശങ്ങളിലൊന്നാണ്. അവിടത്തെ പ്രധാനികളും സാമ്പത്തികസ്രോതസായി വരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നവരുമാണ് ഇപ്പോള്‍ കള്ളനോട്ടടിക്ക് പിടിയിലായതെന്നോര്‍ക്കമം. പക്ഷേ യോഗാദിനത്തില്‍ യോഗ ചെയ്യാതെ പരിപാടി ഉല്‍ഘാടനം ചെയ്ത മുഖ്യമന്ത്രി രാജ്യത്തിന്‍റെ സംസ്കാരവും പാരമ്പര്യവും നിരാകരിച്ചുവെന്ന് കണ്ടെത്തിയ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പോലും കൊടുങ്ങല്ലൂരിലെ രാജ്യസ്നേഹികള്‍ക്കെതിരെ സംസാരിച്ചിട്ടില്ല. വാ തുറന്ന അപൂര്‍വം ബി.ജെ.പി. േനതാക്കള്‍ തന്നെ കേരളാപൊലീസെവിടെ, നോട്ടടി യന്ത്രം കണ്ടെത്താനാകാത്തത് കേരളത്തിന്റെ വീഴ്ചയല്ലേ തുടങ്ങിയ അത്യുഗ്രന്‍ ചോദ്യങ്ങളിലൂടെ കേരളത്തെ തലകുത്തി ചിരിപ്പിക്കുകയാണ്.

കള്ളനോട്ടുകാരന്റെ കൂടി സംഘാടനത്തില്‍ കളളപ്പണമുന്നണികള്‍ക്കെതിരായ യാത്ര നയിച്ച ശോഭാസുരേന്ദ്രന്‍ വിലപിക്കുന്നത് ഈ കുറ്റവാളികള്‍ ബി.ജെ.പിയെ കബളിപ്പിച്ചുവെന്നാണ്. മുഴുവന്‍ നേതാക്കളെയും ഇവര്‍ കബളിപ്പിച്ചുവെന്ന്. അതെങ്ങനെയാണ് ബഹുമാനപ്പെട്ട നേതാവേ കള്ളനോട്ടടി വെറുമൊരു കബളിപ്പിക്കലാകുന്നത്? രാഗേഷിനും രാജീവിനും പകരം ഒരു ന്യൂനപക്ഷസമുദായക്കാരനാണ് ഇതു ചെയ്തിരുന്നതെങ്കില്‍ നിങ്ങളുപയോഗിക്കുന്നതും കബളിപ്പിക്കല്‍ എന്ന വാക്കു തന്നെയായിരിക്കുമോ? ഈ കേസ് ഇത്തരത്തില്‍ തന്നെയായിരിക്കുമോ ബി.ജെ.പി. കൈകാര്യം ചെയ്യുക? കൗതുകവും തമാശയുമല്ല, ഈ ചോദ്യം ചോദിപ്പിക്കുന്നത്. വിദ്വേഷത്തിലൂടെ വിഭജിച്ചു കളയാന്‍ നിങ്ങള്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്ന മതേതരസമൂഹത്തിന്റെ ഉല്‍ക്കണ്ഠ തന്നെയാണ്.

ശരിയാണ്. കുറ്റവാളി ഒരു വ്യക്തിയാണ്. ക്രിമിനലാണ്. അവര് പ്രതിനിധീകരിക്കുന്നത് പാര്ട്ടിയുടെ സംസ്കാരത്തെയല്ല. രാജ്യത്തിന്രെ സംസ്കാരത്തെയല്ല. അവരുടെ സമുദായത്തെയല്ല, മതത്തെയല്ല. അവരെ മാത്രമാണ്. പക്ഷേ അത് എല്ലാ ഇന്ത്യക്കാര്ക്കും ബാധകമാകണം. തീവ്രവാദികളാകുന്നതും വ്യക്തികളാണ്. രാജ്യദ്രോഹികളാകുന്നതും വ്യക്തികളാണ്. തെറ്റായ ആശയങ്ങളിലേക്കു വഴുതിമാറുന്ന സംഘടനകളാണ്. പക്ഷേ ദേശീയതയുടെ അര്ഥം നിങ്ങള് തീരുമാനിക്കുന്നതും നിര്വവചിക്കുന്നതും മാത്രമല്ല. ഓരോ ഇന്ത്യക്കാരനും അവകാശം തുല്യമാണ്, ആര്ക്കും കൂടുതലില്ല. ഒരു ജാതിക്കും ഒരു മതത്തിനും ഒരു രാഷ്ട്രീയത്തിനും നമ്മുടെ രാജ്യത്ിനു മേല്‍ കുത്തകാവകാശമില്ല. തെറ്റു ചെയ്യാന് , ഈ കള്ളനോട്ടടിക്ക് ബി.ജെ.പി ഉത്തരവാദിത്തം റ

ഏറ്റെടുക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. പക്ഷേ അധികാരത്തിനായി മാത്രം വളര്‍ത്തിയെടുക്കുന്ന വിദ്വേഷത്തിന്റെ വിഷപ്പാമ്പുകള് എപ്പോള്‍ വേണമെങ്കിലും തിരിച്ചുകടിക്കുമെന്നു മാത്രം തിരിച്ചറിയുക. ഇരുതലമൂര്ച്ചയുള്ള വാളുകളാണ് നിങ്ങള് ദേശീയതയെന്നും രാജ്യദ്രോഹമെന്നും പറഞ്ഞു വീശിക്കൊണ്ടേയിരിക്കുന്നതെന്നും ആ വാള് ദേഹത്തുകൊണ്ടാല് നിങ്ങള്ക്കും നന്നായി വേദനിക്കുമെന്നും മനസിലാക്കുക.

കുറച്ചു കൂടി ഹൃദയവിശാലത ആര്‍ജിക്കാനാകുമെങ്കില്‍ ഇല്ലാത്ത കുറ്റങ്ങളുടെ പേരില്‍ അരക്ഷിതാവസ്ഥയിലാക്കി നിര്ത്തിയ സമൂഹങ്ങളെക്കുറിച്ചുകൂടിയോര്ക്കുക.

അതുകൊണ്ട് ഒന്നുമാത്രം ഓര്‍മിപ്പിക്കട്ടെ, ഇനിയെങ്കിലും കുറ്റവാളികള്‍ക്ക്, സാമൂഹ്യവിരുദ്ധര്‍ക്ക്, ജാതിയും മതവും പാര്‍ട്ടിയും ആരോപിച്ച് തരംതിരിച്ച് സമൂഹത്തെ വിഭജിക്കാന്‍ വരരുത്. ഇന്ത്യന്‍ പൗരന്‍മാരെ ജനിച്ചു വീണ സമുദായത്തിന്റെ പേരില്‍ മാത്രം, അതില്‍ ചിലര്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന പേരില്‍ മാത്രം അരക്ഷിതാവസ്ഥയിലാക്കാന്‍ തുനിയരുത്. ഇന്ത്യ എന്ന നമ്മുടെ രാജ്യത്ത് എനിക്കും നിങ്ങള്‍ക്കും അവര്‍ക്കും തുല്യഅവകാശമാണ്. . കുറ്റം ചെയ്യാന്, രാജ്യദ്രോഹക്കുറ്റം ചെയ്യാനുള്ള സാധ്യത നിങ്ങള്ക്കും എനിക്കും മറ്റുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും തുല്യമാണ്. അത് മറക്കുന്ന നേരത്തെല്ലാം ഇനി നിങ്ങളെ ഓര്‍മിപ്പിക്കാന്‍ ഈ കൊടുങ്ങല്ലൂരുകാര്‍ ഇനിയെന്നുമുണ്ടാകുമെന്നത് നമ്മുടെ രാഷ്ട്രീയത്തിന് ഗുണകരമായ സംഭാവന തന്നെയാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :