E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

ഇക്കുറി കാപട്യത്തിന്റെ വീര്യം കുറവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാത്തു കാത്തിരുന്നെത്തിയ എല്‍.ഡി.എഫ് മദ്യനയത്തിന്‍റെ പ്രത്യേകതയെന്താണ്? കാപട്യത്തിന്റെ വീര്യം കുറവാണ് എന്നതാണ് എല്‍.ഡി.എഫ് മദ്യനയത്തിന്‍റെ കാതല്‍. സര്‍ക്കാര്‍ തുറന്നു പ്രഖ്യാപിച്ചു, ബാറുകള്‍ തുറന്നുകിടക്കട്ടെ. കേരളത്തില്‍ ആരും മദ്യം കിട്ടാതെ ബുദ്ധിമുട്ടില്ല എന്നുറപ്പാക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മദ്യവര്‍ജനമാണ് അടിസ്ഥാനനയമെന്ന ജാമ്യപ്രസ്താവന കൂടി ഒന്നു തുപ്പിക്കളഞ്ഞാല്‍ ഈ നയം 100 ശതമാനം വീര്യം തുളുമ്പുന്ന മദ്യനയമാണ്. പക്ഷേ കൂടുതല്‍ അലങ്കാരങ്ങളൊന്നും വേണ്ട. മദ്യത്തിന് കീഴ്പ്പെടാതിരിക്കാനുള്ള ബാധ്യത നിങ്ങളുടേതാണ്, നിങ്ങളുടേതു മാത്രമാണ് എന്നു തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നമ്മളോട് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് കപടസദാചാരം മദ്യനയത്തില്‍ ചേര്‍ത്തു സേവിക്കാതെ, മലയാളി സ്വന്തം മദ്യനയത്തില്‍ ഉത്തരവാദിത്തത്തോടെ തീരുമാനമെടുക്കുക. 

മദ്യനയത്തിലെ ആത്മാര്‍ഥതയെക്കുറിച്ച് പ്രബന്ധമെഴുതി കേരളത്തെ ചിരിപ്പിക്കരുത് എന്നു മാത്രമേ പ്രതിപക്ഷത്തോട് പറയാനാകൂ. പക്ഷേ യു.ഡി.എഫിന്റെ മദ്യനയം കപടമായിരുന്നുവെന്നതുകൊണ്ടു മാത്രം ന്യായീകരിക്കപ്പെടുന്നതല്ല, ന്യായീകരിക്കപ്പെടേണ്ടതല്ല എല്‍.ഡി.എഫിന്റെ മദ്യനയമെന്നു പറയാതെ വയ്യ. രണ്ടു ചോദ്യങ്ങള്‍ക്കുത്തരം വേണം, യഥേഷ്ടം മദ്യലഭ്യത ഉറപ്പാക്കാന്‍ തീരുമാനിച്ചത് ഏതു വസ്തുതയുടെ അടിസ്ഥാനത്തിലാണ്? ഈ നയം എങ്ങനെയാണ് നിങ്ങളുടെ പ്രഖ്യാപിതനയമായ മദ്യവര്‍ജനത്തിലേക്കുള്ള വഴി തുറക്കുന്നത്? 

കഞ്ചാവിനു പകരം കള്ളുകുടിച്ചോളൂ എന്നു പറയുന്ന നന്‍മയെ എങ്ങനെയാണ് സ്വീകരിക്കേണ്ടത്? യു.ഡി.എഫായാലും എല്‍.ഡി.എഫായാലും മദ്യനയം പ്രഖ്യാപിക്കപ്പെടുമ്പോള്‍ തെളിയുന്നത് ഒരേയൊരു വസ്തുതയാണ്. മദ്യനയം ജനങ്ങള്‍ക്കു വേണ്ടിയുള്ളതല്ല, സര്‍ക്കാരിനും മദ്യവ്യവസായികള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. നന്നായി മദ്യപിച്ച് സര്‍ക്കാരിനും മദ്യവ്യവസായികള്‍ക്കും വരുമാനമുണ്ടാക്കിക്കൊടുക്കേണ്ടവര്‍ മാത്രമാണ് ഉപഭോക്താക്കള്‍. 

അതായത് മദ്യം എന്ന ലഹരിവസ്തുവിനോട് ഇടതുപക്ഷത്തിന്റെ യഥാര്‍ഥസമീപനം എന്താണെന്ന തുറന്നങ്ങുപറയണം. കപടസദാചാരവാദികളെ ഭയക്കേണ്ട, പക്ഷേ ഒളിച്ചുകളിക്കരുത്. മദ്യപിക്കുന്നവര്‍ക്ക് ആരോഗ്യകരമായ മദ്യപാനത്തിനുള്ള അവകാശമുണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍, അത് തുറന്നു പറയുന്നതിന് എന്തിനാണ് പേടിക്കുന്നത്?· 

അതായത് വലിയ ഉത്തരവാദിത്തം കൂടിയാണ് ഈ മദ്യനയത്തിലൂടെ തലയിലേറ്റിയതെന്ന് സര്‍ക്കാര്‍ അംഗീകരിക്കണം. അടഞ്ഞു കിടന്നിരുന്ന മദ്യശാലകള്‍ തുറക്കുമ്പോള്‍ പിന്നാലെയെത്തുന്ന അപായങ്ങള്‍ കൂടി മുന്നില്‍ കാണണം. മദ്യനയം പ്രഖ്യാപിക്കാന്‍ കാണിച്ചുവെന്ന് സര്‍ക്കാര്‍ കരുതുന്ന ഇച്ഛാശക്തി, അതിന്റെ തുടര്‍ചലനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കൂടി പ്രകടിപ്പിക്കണം. അതിത്തിരി പ്രയാസമുള്ള കാര്യമായിരിക്കുമെന്ന തിരിച്ചറിവോടെയാകണം വരുംവര്‍ഷങ്ങളിെല മദ്യനയവും. സത്യസന്ധമായ ഒരു മദ്യനയം അവതരിപ്പിക്കാന‍് സര്‍ക്കാരിനെ പ്രാപ്തരാക്കാന്‍ മാത്രം ഉത്തരവാദിത്തത്തോടെ പെരുമാറുന്ന ഒരു സമൂഹമായി മദ്യപര്‍ മാറട്ടെ. മദ്യപിക്കാനും മദ്യപിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യവും ഒരു പുരോഗമനസമൂഹത്തിന്റെ അടയാളങ്ങളിലൊന്നാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :