E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

ഈ സല്യൂട്ടിനോട് ഭയമെന്തിന് ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു നല്ല ഭരണാധികാരിക്കു വേണ്ട ഏറ്റവും പ്രധാന യോഗ്യതയെന്താണ്? അത് പറഞ്ഞു കൊടുക്കാന്‍ ധൈര്യവും വകതിരിവുമുള്ള ഒരു ഉപദേശിയെ ഇന്ന് കേരളരാഷ്ട്രീയത്തിന് അടിയന്തരമായി ആവശ്യമുണ്ട്. ഒരു നേതാവിന്റെ 

അസഹിഷ്ണുതയ്ക്ക് കുരുതികൊടുക്കാനുള്ളതല്ല ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമെന്ന് ഇടതുപക്ഷം തിരിച്ചറിയണം. സുപ്രീംകോടതിയില്‍ നിന്ന് സെന്‍കുമാര്‍ വഴിയെത്തിയ ഇരട്ടപ്രഹരം,പാഠമാകണം. പാര്‍ട്ടി സെക്രട്ടറി പോലും നീതിയുടെ വിജയമെന്ന് പറഞ്ഞുവച്ചത് സര്‍ക്കാര്‍ കേള്‍ക്കണം. ശത്രുപക്ഷത്ത് നിര്‍ത്തേണ്ടതാരെയെന്ന് ശരിയായി തിരിച്ചറിയണം. 

സത്യത്തില്‍ ഒരു കാര്യത്തില്‍ വ്യക്തത അത്യാവശ്യം തന്നെയാണ്. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും സമീപനം ശരിയാണെന്ന് ഇപ്പോഴും ന്യായീകരിക്കുന്ന അണികള്‍ക്കു വേണ്ടിയാണ്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം എന്തിനുവേണ്ടി വിനിയോഗിക്കണം എന്ന കാര്യത്തിലുള്ള വ്യക്തത. നേതാവിന്റെ ദുരഭിമാനത്തിന് കുരുതി കൊടുക്കാനുള്ളതാണോ ജനപിന്തുണയെന്ന് സി.പി.എമ്മിനും വ്യക്തത വേണം. ഒരു കാര്യം ഉറപ്പാണ്. ഈ സര്‍ക്കാര്‍ കേരളരാഷ്ട്രീയത്തില്‍ ഒരു പുതിയ ചരിത്രം കുറിക്കും. ഈ പോക്കു പോകുകയാണെങ്കില്‍ അതുറപ്പാണ്. 

ഈ സര്‍ക്കാരിന് അത്യാവശ്യമായി വേണ്ടത് വകതിരിവിനുള്ള ഉപദേശകനാണ്. ചീഫ് സെക്രട്ടറി റാങ്കോ, അതിനു മുകളിലോ കൊടുത്തിട്ടായാലും ഉടനെ കൊണ്ടുവരണം. ഇപ്പോള്‍ തന്നെ കോടതി വിധി അംഗീകരിച്ച ശേഷവും സര്‍ക്കാരിന്റെ വെപ്രാളം കാണുക. ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥനെ നേരിടാന്‍ ആത്മവിശ്വാസമില്ലാതെ പരവേശം കൊണ്ടു പായുന്ന ഒരു സര്‍ക്കാര്‍. സെന്‍കുമാര്‍ എന്ന ഒരു വ്യക്തിയെ പേടിച്ച് കേരളത്തിലെ പൊലീസ് സേനയെ ആകെ അഴിച്ചുപണിയുന്ന ആഭ്യന്തരമന്ത്രി. ഈ നേതാവിനെത്തന്നെയാണോ അണികള്‍ ധീരതയുടെ പ്രതീകമെന്ന് വാഴ്ത്തുന്നത്? 

ആരെ വിശ്വസിക്കുന്നുവെന്നത്, ആരെ ആശ്രയിക്കുന്നുവെന്നത്, ആരില്‍ നിന്ന് ഉപദേശം തേടുന്നതെന്നൊക്കെ ചില സ്വയംപ്രഖ്യാപനങ്ങള്‍ തന്നെയാണ്. എന്തിനാണ് മുഖ്യമന്ത്രി സെന്‍കുമാറിനെ ഇത്രമേല്‍ പേടിക്കുന്നത്? ഒരു പൊലീസ് മേധാവിയെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന ഭയം പരസ്യമായി ഇങ്ങനെ പ്രഖ്യാപിക്കുന്നത്·?ഭരണപരമായ ആത്മവിശ്വാസവും ഇച്ഛാശക്തിയുമുള്ള ഒരു ഭരണാധികാരി ഇങ്ങനെയാണോ പ്രവര്‍ത്തിക്കുക? പക്ഷേ രാഷ്ട്രീയമായി ഈ ആത്മവിശ്വാസക്കുറവുണ്ടാക്കുന്ന ചോദ്യങ്ങള്‍ തിരിച്ചറിയേണ്ടത് ഇടതുമുന്നണിയാണ്. അത് മുതലെടുപ്പിനുള്ള അവസരമൊരുക്കുന്നത് ആര്‍ക്കാണെന്നും അതിന്റെ അപകടമെന്താണെന്നും തിരിച്ചറിയേണ്ടവര്‍ തിരിച്ചറിയണം. 

ഈ സര്‍ക്കാര്‍ ഇപ്പോള്‍ അര്‍ഹിക്കുന്നത് സഹതാപം മാത്രമാണ്. മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതില്ല, മന്ത്രിസഭയും മാറേണ്ടതില്ല. പക്ഷേ തിരുത്തണം. തിരുത്തിയേ പറ്റൂ. ഈ സംസ്ഥാനത്തിനും ജനതയ്ക്കും വേണ്ടി ക്രിയാത്മകമായി വിനിയോഗിക്കപ്പെടേണ്ട സമയവും ഊര്‍ജവും അങ്ങനെ ഒരാളുടെ അസഹിഷ്ണുത തീര്‍ക്കാന്‍ കളയാനുള്ളതല്ല. തിരുത്താന്‍ ഇനിയും നാലു കൊല്ലമുണ്ടല്ലോ എന്നാണ് സമാധാനമെങ്കില്‍, ചുറ്റുമുള്ള രാഷ്ട്രീയമാറ്റങ്ങളുടെ വേഗതയെങ്കിലും കണ്ണു തുറന്നൊന്നു കാണണം. രാഷ്ട്രീയം നേരിടുന്ന യഥാര്‍ഥ വെല്ലുവിളികളിലേക്ക് കണ്ണു തുറക്കാന്‍ ഇനിയും ഒരുപാട് നേരം കേരളത്തിന് അനുവദിച്ചു കിട്ടിയെന്നു വരില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :