E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

ജനവിധിയെ ആക്ഷേപിച്ച് ഇതെങ്ങോട്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലപ്പുറത്തോട് കേരളത്തിന്റെ രാഷ്ട്രീയനേതൃത്വത്തിന് ഇത്രമേല്‍ വിദ്വേഷമെന്താണ്·? സംസ്ഥാനത്തെ നിര്‍ണായക ഭൂപ്രദേശത്തോടും ജനതയോടും ഈ വിവേചനമെന്തിനാണ്? മലപ്പുറമെന്നാല്‍ വര്‍ഗീയഉള്ളടക്കമെന്ന് വിധിയെഴുതുന്നവര്‍ അവിടുത്തെ ജനതയോടും തലമുറകളോടും ചെയ്യുന്നതെന്താണ്·? ഉപതിരഞ്ഞെടുപ്പിലെ വോട്ടുകണക്കിന്റെ ഏറ്റക്കുറച്ചിലുകളില്‍ തുടങ്ങിയ അകാശവാദങ്ങള്‍ മലപ്പുറം എന്ന നാടിന്റെ തന്നെ അസ്തിത്വത്തെ പ്രതിക്കൂട്ടില്‍ കയറ്റുന്ന മട്ടിലേക്ക് തരംതാണിരിക്കുന്നു. മലപ്പുറത്തല്ല, രാഷ്ട്രീയനേതാക്കളുടെ മനസിലാണ് വര്‍ഗീയധ്രുവീകരണമെന്ന് പറയാതെ വയ്യ. 

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മുസ്‍ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ഒരു ലക്ഷത്തി എഴുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് നേടിയം വിജയം വിലയിരുത്തപ്പെട്ടത് പല തലത്തിലാണ്. അതങ്ങനെയേ വരൂ എന്ന പൊതുബോധത്തിന്റെ പ്രഖ്യാപനം മുതല്‍ മു‍സ്‍ലിംലീഗിന്റെ വര്‍ഗീയ ധ്രുവീകരണം നേടിയ വന്‍വിജയമെന്നു വരെ വിധിയെഴുതപ്പെട്ടു. എന്നാല്‍ മലപ്പുറത്തിന്റെ വര്‍ഗീയ ഉള്ളടക്കം ഇതേ വിധിയെഴുതൂവെന്ന് പറഞ്ഞ സി.പി.എം. നേതാവിന്റെ പ്രതികരണം അങ്ങനെ എഴുതിത്തള്ളാവുന്നതല്ല.

ഇത് ആദ്യമായി കേള്‍ക്കുന്നതുമല്ല. എത്ര വിശദീകരിച്ചാലും തരം കിട്ടുന്ന നേരത്തെല്ലാം ഈ ഉളളിലിരിപ്പ് പുറത്തു വന്നിട്ടുമുണ്ട്.  മതനിരപേക്ഷതയുടെ സ്വയംപ്രഖ്യാപിത നായകനായ വി.എസ്.അച്യുതാനന്ദന്‍ വരെ മലപ്പുറത്തെ കണ്ടത് മറ്റൊരു കണ്ണിലൂടെ തന്നെയാണ്. എസ്.എസ്.എല്‍.സി. പരീക്ഷയുടെ വിജയശതമാനം വരെ മലപ്പുറത്തെ താഴ്ത്തിക്കെട്ടാനുള്ള കാരണമാകുന്നതും ഈ മുന്‍വിധി കൊണ്ടുതന്നെ.  

മലപ്പുറത്തെ ജനവിധിയെക്കുറിച്ച് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന കേരളത്തിലെ ഏത് സാധാരണ രാഷ്ട്രീയ വിദ്യാര്‍ഥിക്കും എത്താവുന്ന ഒരു നിഗമനമുണ്ട്. രാജ്യത്ത് ആകമാനം ആശങ്കകള്‍ വിതയ്ക്കുന്ന പുതിയ രാഷട്രീയ കാലാവസ്ഥയ്ക്ക് എതിരാണ് ഈ ജനവിധി എന്നുമനസ്സിലാക്കാന്‍ ആഴത്തിലുള്ള വിശകലനം വേണ്ട. എന്നിട്ടും യാഥാര്‍ഥ്യങ്ങളെ ഇരുട്ടത്തുനിര്‍ത്തിയുള്ള ഒളിയുദ്ധത്തിന് സിപിഎം മെനക്കെടുന്നതിന്റെ രാഷട്രീയം അപകടകരമാണ് എന്ന് ചൂണ്ടിക്കാണിച്ചേ മതിയാകൂ, പ്രത്യേകിച്ചും അത് അപരകടമാണെന്ന് അതിവേഗം തിരിച്ചറിയേണ്ട പാര്‍ട്ടി തന്നെ അത്തരമൊരു പ്രചാരണത്തിന് മുതിരുമ്പോള്‍. 

രാഷ്ട്രീയഇച്ഛാഭംഗവും നിരാശയും നഷ്ടബോധവുമാണ് മലപ്പുറത്തെ വര്‍ഗീയകേന്ദ്രമായി പ്രഖ്യാപിക്കാന്‍ ഇടതുപക്ഷത്തെപ്പോലും പ്രേരിപ്പിക്കുന്നത്. ലീഗിനെ ജയിപ്പിക്കുമ്പോള്‍ വര്‍ഗീയതയെന്നു ആക്ഷേപിക്കുന്നവരോട് മലപ്പുറത്തിന് തിരിച്ചുചോദിക്കാന്‍ ഒരുപാട് ചോദ്യങ്ങളുണ്ടാകുമെന്നു മറക്കരുത്. ഈ പറയുന്ന ഇടതുപക്ഷം പോലും രാഷ്ട്രീയമായി മലപ്പുറത്തുകാരോട് എത്ര തവണ വോട്ടു ചോദിച്ചിട്ടുണ്ട്·? സി.പി.എം എപ്പോഴാണ് മതനിരപേക്ഷ രാഷ്ട്രീയവുമായി മലപ്പുറത്തുകാര്‍ക്കു മുന്നില്‍ തലയുയര്‍ത്തിനിന്നിട്ടുള്ളത്?

ഈ ഉപതിരഞ്ഞെടുപ്പില്‍ പോലും ഇടതുപക്ഷമാണ് വോട്ടുകണക്കില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത്. മൂന്നുവര്‍ഷത്തിന്‍റെ ഇടവേളയില്‍ മലപ്പുറത്തെ  ഒരു ലക്ഷം വോട്ടര്‍മാര്‍ കൂടുതലെത്തിയത് ഇടതുപക്ഷത്തേക്കാണ്. പക്ഷേ ജയിച്ചത് ലീഗായതുകൊണ്ട് ഇടതുപക്ഷം വിധിയെഴുതിക്കളയും, മലപ്പുറം ചിന്തിച്ചത് വര്‍ഗീയമായാണ്. ഇതിനു മുന്‍പ് മഞ്ചേരിയായിരുന്ന മലപ്പുറത്ത് 2004ല്‍ ടി.കെ.ഹംസയെ അമ്പതിനായിരം വോട്ടിനു ജയിപ്പിച്ചു ലോക്സഭയിലേക്കയച്ചതും ഇതേ വോട്ടര്‍മാരാണ്. 2006ല്‍ മുസ്‍ലിം‍ലീഗിന്റെ അതികായനായ ഇതേ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത് തറ പറ്റിച്ചതും ഇതേ വോട്ടര്‍മാര്‍.

പക്ഷേ ഇടതുപക്ഷം അതൊന്നും രാഷ്ട്രീയവിധിയെഴുത്തായി അംഗീകരിക്കാന്‍ തയ്യാറാവില്ല. അന്നത്തെ രാഷ്ട്രീയസാഹചര്യം, സ്ഥാനാര്‍ഥിയുടെ മികവ്, വ്യക്തിബന്ധങ്ങള്‍ തുടങ്ങിയ കാരണങ്ങളില്‍ അവര്‍ മലപ്പുറത്തുകാരെ വിധിച്ചുകൊണ്ടേയിരിക്കുകയാണ്. രാഷ്ട്രീയസാഹചര്യമനുസരിച്ച് വോട്ടര്‍മാര്‍ മാറിച്ചിന്തിച്ചിരുന്നുവെന്ന് സമ്മതിക്കുമ്പോള്‍ പോലും ആ വിധിയെഴുത്ത് രാഷ്ട്രീയമായിരുന്നുവെന്ന് സമ്മതിക്കില്ല. 

ഇടതുപക്ഷം മാത്രമാണ് വര്‍ഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്നതെന്ന് വീമ്പു പറയുന്ന സി.പി.എം. 2009ല്‍  മലപ്പുറത്തെ പൊന്നാനിയില്‍ ശ്രമിച്ചത് വര്‍ഗീയതയുടെ ചൂടുപറ്റാനല്ലേ?? പൊന്നാനിയിലേക്ക് ഇടതുപക്ഷം കൈപിടിച്ചാനയിച്ചത് മതനിരപേക്ഷതയുടെ മഹനീയമാതൃകയെയാണോ? പൊന്നാനിയില്‍ സി.പി.എമ്മിന്റെ വര്‍ഗീയധ്രുവീകരണശ്രമത്തിന് മലപ്പുറത്തുകാര്‍ തന്ന മറുപടി പോരേ? ആ ക്ഷീണം മറന്ന ബലത്തിലാണോ വീണ്ടും മലപ്പുറമെന്നാല്‍ മതധ്രുവീകരണമെന്ന ആക്ഷേപലേബല്‍ വീണ്ടും പൊടിതട്ടിയെടുക്കുന്നത്?

മതരാഷ്ട്രീയത്തിന്‍റെ പിന്‍ബലത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന മുസ്‍ലിം ലീഗാണ് മലപ്പുറത്തെ പ്രബലരാഷ്ട്രീയപാര്‍ട്ടി.  മുസ്‍ലിംലീഗ് എന്നും കൈകാര്യം ചെയ്തിട്ടുള്ളത് സാമുദായികരാഷ്ട്രീയമാണ്. രാഷ്ട്രീയത്തിനായി മതത്തെ ഉപയോഗിക്കുകയും അധികാരത്തിനായി  മതത്തെ ഏറ്റവും നന്നായി ചൂഷണം ചെയ്യുകയും ചെയ്യുന്ന പാര്‍ട്ടി തന്നെയാണ് മുസ്‍ലിംലീഗ്. പക്ഷേ വര്‍ഗീയപാര്‍ട്ടി എന്നു വിളിക്കാന്‍ ഇടതുപക്ഷത്തെ പോലും അല്‍പം സംശയത്തിലാക്കുന്ന തന്ത്രപരമായ സാമര്‍ഥ്യം ലീഗ് എന്നും പ്രകടിപ്പിച്ചിട്ടുണ്ടെന്നു മാത്രം. 

ലീഗിനു വോട്ടു ചെയ്താല്‍ സ്വര്‍ഗം ഉറപ്പെന്ന് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ പോലും പറയാന്‍ മടിയില്ലാത്ത നേതാക്കള്‍ ആ പാര്‍ട്ടിയിലുണ്ട്. വ്യക്തിപരമായ ആരോപണങ്ങള്‍ നേരിട്ട പാര്‍‍ട്ടി നേതാക്കളെ പ്രവാചകന്‍ നേരിട്ട വെല്ലുവിളികള്‍ക്കു തുല്യമെന്ന് അവതരിപ്പിച്ച സാമര്‍ഥ്യവും ആ പാര്‍ട്ടിക്കുണ്ട്. സമുദായത്തിന്‍റെ പിന്നോക്കാവസ്ഥയും അരക്ഷിതാവസ്ഥയും ചൂഷണം ചെയ്തു തന്നെയാണ് ആ പാര്‍ട്ടി നിലകൊള്ളുന്നത്. നമ്മളൊന്നിച്ചു നിന്നില്ലെങ്കില്‍ എന്ന പേടി ഉയര്‍ത്തിത്തന്നെയാണ് ലീഗ് മലപ്പുറത്തെ വോട്ടര്‍മാരെ ഒപ്പം നിര്‍ത്താന്‍ ശ്രമിച്ചിട്ടുള്ളത്. 

പക്ഷേ ഈ  മതരാഷ്ട്രീയത്തെ  ചെറുക്കേണ്ട രാഷ്ട്രീയബാധ്യതയുള്ള എതിരാളികള്‍ മലപ്പുറത്ത് ചെയ്തതെന്താണ്? ഒളിഞ്ഞും തെളിഞ്ഞും അതേ ന്യൂനപക്ഷഭീതികള്‍ മുതലെടുക്കാന്‍ ശ്രമിച്ചു. മുസ്‍ലിംലീഗിനെ രാഷ്ട്രീയമായി തള്ളിപ്പറയാന്‍ മടിക്കുന്നവരല്ലെന്ന് മലപ്പുറത്തെ വോട്ടര്‍മാര്‍ എത്ര തവണ തെളിയിച്ചിട്ടുണ്ട്? മഞ്ചേരിയിലും കുറ്റിപ്പുറത്തും കടുത്ത ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ മലപ്പുറത്തെ ജനത തീരുമാനമെടുത്തത് മതം നോക്കിയാണോ രാഷ്ട്രീയം നോക്കിയാണോ?

സെലക്റ്റീവ് അംനേഷ്യ അഥവാ നിയന്ത്രിത മറവി സി.പി.എമ്മിനുണ്ടാകാം. മലപ്പുറത്തുകാര്‍ക്കും മലയാളികള്‍ക്കും അതുണ്ടാകണമെന്ന് വാശി പിടിക്കരുത്. 

ഇ.അഹമ്മദിന് 20014ല്‍ കിട്ടിയ റെക്കോര്‍ഡ് ഭൂരിപക്ഷം തങ്ങളുടെ സ്ഥാനാര്‍ഥി പി.കെ.സൈനബയോട് മതയാഥാസ്ഥിതികവാദികള്‍ക്കുണ്ടായിരുന്ന കടുത്ത വിയോജിപ്പു കൂടിയായിരുന്നുവെന്ന് രഹസ്യമായി സമ്മതിക്കുന്നവരാണ് സി.പി.എം നേതൃത്വം. തട്ടമിടാത്ത മുസ്‍ലിം സ്ത്രീയെന്ന കടുത്ത ജനാധിപത്യവിരുദ്ധതയെയും സ്ത്രീവിരുദ്ധതയെയും ചെറുക്കാനല്ല, തിരിച്ചടിക്ക് അതൊരു ന്യായീകരണമാക്കാനാണ് സി.പി.എം. ശ്രമിച്ചത്.  പി.കെ.സൈനബയ്ക്ക് ഒരു അവസരം കൂടി നല്‍കി മതവാദികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനുമല്ല, അവര്‍ക്ക് വിയോജിപ്പുകള്‍ കുറഞ്ഞ സ്ഥാനാര്‍ഥികളെ തേടിയാണ് പിന്നീട് സി.പി.എമ്മും നടന്നത്. 

വര്‍ഗീയധ്രുവീകരണം ഒളിഞ്ഞും തെളിഞ്ഞുമെന്ന തിരഞ്ഞെടുപ്പേ മലപ്പുറത്തെ വോട്ടര്‍മാര്‍ക്ക് നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കിയിട്ടുള്ളൂ. ജയിക്കുന്നവര്‍ രാഷ്ട്രീയമെന്നും തോല്‍ക്കുന്നവര്‍ ധ്രുവീകരണമെന്നും വിലപിച്ചു പിരിഞ്ഞുപോകും. പക്ഷേ മുതലെടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് വളക്കൂറൊരുക്കി, മലപ്പുറത്തെ ജനതയെ ബലിയാടാക്കരുതെന്ന് പറയാതെ വയ്യ. 

2011 കാനേഷുമാരിയനുസരിച്ചു ജനസംഖ്യയുടെ 27.6 ശതമാനം ഹിന്ദുമത വിശ്വാസികളാണ് മലപ്പുറത്ത്. ഇത്തവണ മലപ്പുറം ലോക്സഭാമണ്ഡലത്തിൽ ആകെ പോൾ ചെയ്ത വോട്ട് 9,35,991 ആണ്. ഇതിന്റെ 27.6 ശതമാനം 2,58,333. കണക്കുകൾവെച്ച് നോക്കിയാൽ രണ്ടരലക്ഷത്തിലേറെ ഹിന്ദുമത വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിൽ  മലപ്പുറം മണ്ഡലത്തിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ഇതിൽ ബിജെപി സ്ഥാനാർത്ഥിയ്ക്കു കിട്ടിയ ആകെ വോട്ട് 65,662. പോൾ ചെയ്യപ്പെട്ട ഹിന്ദു വോട്ടുകളിൽ 75 ശതമാനവും ഇടത്തുപക്ഷത്തേയോ വലതുപക്ഷത്തേയോ മുസ്ലിം സ്ഥാനാർത്ഥിയ്ക്കു കിട്ടി എന്നര്‍ഥം.

ഓർക്കണം, മോദി-അമിത്ഷാ-യോഗി ഈ തിളക്കകാലത്ത് ഒരു ശരാശരി ഹിന്ദുവിന് 'രാജ്യസ്നേഹിയും ഭാരതീയനും വികസനപ്രേമിയുമൊക്കെ' ആയി നിൽക്കാനുള്ള ഏറ്റവും എളുപ്പമുള്ള തിരഞ്ഞെടുപ്പ് സംഘ്പരിവാറിനൊപ്പം ചേരുക എന്നതാണ്. മാണി മുതൽ എ പി മുസ്ലിയാർക്കുവരെ തരംപോലെ മോഡിയൊരു യഥാർത്ഥ ' വികസന നായകനാവുന്ന' കാലമാണ്.  സംഘപരിവാറിന്റെ വിദ്വേഷഭരിത ഹൈന്ദവ അധികാര രാഷ്ട്രീയം അതിന്റെ കൊടുമുടിയിൽ നിൽക്കുന്ന ഈ കാലത്താണ് മലപ്പുറത്തെ 75 ശതമാനം ഹിന്ദുക്കൾ തങ്ങൾ മതേതരത്വത്തിന് ഒപ്പമാണെന്നു ബാലറ്റിൽ പ്രഖ്യാപിക്കുന്നത്. ഒരു മുസ്ലിം പേരിനു നേരെ നിസ്സംശയം വോട്ടുകുത്തുന്നത്. ഏതൊരു മുസ്ലിം പേരുകാരനും ഭീകരനോ, കുറഞ്ഞപക്ഷം വർഗീയവാദിയോ ആക്കപ്പെടുന്ന ഈ കാലത്താണ് അതിനെ നിരാകരിക്കുന്ന ഹിന്ദുസമൂഹം മലപ്പുറംപോലെ പലരും പറഞ്ഞു പറഞ്ഞു കമ്യൂണൽ ആക്കുന്ന ഒരു ജില്ലയിൽപ്പോലും അടിയുറച്ചു നിൽക്കുന്നത് എന്നത് ചെറിയ കാര്യമല്ല.

ഇങ്ങനെയൊരു വിവേകം കാട്ടിയ ജനതയെയാണ്, ജനവിധിയെയാണ് നിങ്ങള്‍ നിരന്തരം ആക്ഷേപിക്കുന്നത് എന്നുകൂടി അറിയുക. ഈ പരാജയത്തില്‍ നിങ്ങളെ ആരും അപഹസിച്ചിട്ടില്ല എന്നുമോര്‍ക്കണം. എപ്പോഴും കുറ്റങ്ങള്‍ തിരയുന്നുവെന്ന് നിങ്ങള്‍ കുറ്റപ്പെടുത്തുന്ന മാധ്യമങ്ങള്‍ വരെ ഇടതിനും ആശ്വാസമാകുന്ന ജനവിധിയെന്നാണ് തലക്കെട്ട് നിരത്തിയത്. എന്നിട്ടും കൂടിയ വോട്ടെണ്ണത്തെ വരെ പരിഗണിക്കാതെയുള്ള വിമര്‍ശനവര്‍ഷം പാര്‍ട്ടിയു

ടെ മതേതരമുഖത്ത് കറ വീഴ്ത്തുന്നുവെന്ന് മലപ്പുറത്തെ പാര്‍ട്ടി സഖാക്കളെങ്കിലും കുറഞ്ഞ പക്ഷം കരുതുന്നുണ്ടാകും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :