വര്‍ക്കിങ് പ്രസിഡന്റായ ശേഷം വന്‍ ആക്രമണം; വെളിപ്പെടുത്തി ടി.സിദ്ദിഖ്

nerechovvve
SHARE

കോണ്‍ഗ്രസിന്‍റെ പുതിയ നേതൃത്വത്തിന് എതിരെ രമേശ് ചെന്നിത്തലയുടെ പ്രതികരണം കടന്നുപോയെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് ടി.സിദ്ദിഖ് എംഎല്‍എ. ‘ആരും എരിതീയില്‍ എണ്ണ ഒഴിക്കരുത്’ – മനോരമ ന്യൂസ് നേരേചൊവ്വേയില്‍ സിദ്ദിഖ് പറ‍ഞ്ഞു. ഉമ്മന്‍ ചാണ്ടിയുമായി വൈകാരികമായ ബന്ധമാണ്. അദ്ദേഹത്തെ മാറ്റിനിര്‍ത്തി തനിക്കൊരു രാഷ്ട്രീയമില്ല. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് തന്നെയാണ് പാര്‍ട്ടിയിലെ അവസാനവാക്ക്. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതൃസ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തലയെ പിന്തുണച്ചതില്‍ തെറ്റില്ല.  പക്ഷേ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച നേതൃത്വത്തെ സ്വീകരിക്കാനുള്ള വിശാലമായ സംഘടനാബോധം ഉമ്മന്‍ ചാണ്ടി കാട്ടി. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് ആയതുമുതല്‍ താന്‍ വലിയ രീതിയിലുള്ള ആക്രമണം നേരിടുകയാണെന്നും സിദ്ദീഖ് അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. വിഡിയോ കാണാം.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...