സോണിയയുടെ മുന്നില്‍ ഞാന്‍ തല കുനിച്ചു; കോണ്‍ഗ്രസ് എന്‍റെ ഓക്സിജന്‍: കെ.വി.തോമസ്

ncw
SHARE

പ്രായത്തിന്റെ പേരുപറഞ്ഞ് തന്നെ ഒഴിവാക്കുന്നത് വിവേചനമാണെന്ന്  കെ.വി. തോമസ്. ചിലര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ എത്ര പ്രായമായാലും എത്ര വേണമെങ്കിലും മല്‍സരിക്കാവുന്ന സ്ഥിതിയാണ് പാര്‍ട്ടിയില്‍. ഗ്രൂപ്പില്ലാത്ത നേതാക്കളെ പ്രാദേശിക യോഗത്തിനുപോലും വിളിക്കില്ലെന്നും അദ്ദേഹം 

നേരേ ചൊവ്വേയില്‍ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കാന്‍ നേരത്തെ തീരുമാനിച്ചശേഷം തന്നെ മാത്രം അത് അറിയാക്കാതെ അധിക്ഷേപിച്ചു.  അത് വലിയ ആഘാതമായെന്നും അദ്ദേഹം പറഞ്ഞു. ഇല്ലാത്ത കാര്യത്തിന് താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണത്തിന് ഇരയായെന്നും കെ.വി. തോമസ്. നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. സിപിഎമ്മുമായി ചര്‍ച്ച നടത്തിയെന്നത് അടിസ്ഥാനമില്ലാത്ത കാര്യമാണെന്നും അദ്ദേഹം നേരേ ചൊവ്വേയില്‍ പറഞ്ഞു. വിഡിയോ അഭിമുഖം കാണാം.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...