പ്രസിഡന്‍റിനെ മാത്രം കേന്ദ്രീകരിച്ചുള്ള പാര്‍ട്ടിയല്ല ബിജെപി: എം.ടി.രമേശ്

nere-chovve
SHARE

ഭരണമില്ല, പ്രധാന പ്രതിപക്ഷവുമല്ല.  എന്നാലും സംസ്ഥാന ബി.ജെ.പിയില്‍ തര്‍ക്കത്തിനും ഗ്രൂപ്പിനും പഞ്ഞമില്ല.  കോണ്‍ഗ്രസില്‍ എന്നതുപോലെ ഓരോ പുനഃസംഘടനയും ചില പ്രശ്നങ്ങളുടെ ഒടുക്കവും മറ്റുചിലതിന്‍റെ തുടക്കവുമാണ്.  ഏറ്റവും ഒടുവില്‍ തദ്ദേശതിരഞ്ഞെടുപ്പു പ്രചരണത്തില്‍നിന്ന് ഒരു മുതിര്‍ന്ന നേതാവ് വിട്ടുനിന്നു.  തിരഞ്ഞെടുപ്പില്‍ ഉദ്ദേശിച്ച വിജയം ഉണ്ടാവാത്തതിന്‍റെകൂടി പശ്ചാത്തലത്തില്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ഗൗരവപൂര്‍വം പരിഗണിക്കേണ്ടതല്ലേ?  നേരെ ചൊവ്വേയിൽ എം.ടി രമേശ്. 

പാര്‍ട്ടിയിലെ തലമുറമാറ്റമെന്നാല്‍ മുതിര്‍ന്നവരെ പിന്നിലേക്ക് മാറ്റല്‍ മാത്രമല്ലെന്ന് ബിജെപി ദേശീയനിര്‍വാഹകസമിതിയംഗം എം.ടി.രമേശ്. ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ ഉള്‍ക്കൊണ്ടുപോകണം. ബിജെപി രാഷ്ട്രീയത്തിനപ്പുറം സ്വാധീനമുള്ള സ്ത്രീവ്യക്തിത്വമാണ് ശോഭ സുരേന്ദ്രനെന്നും എം.ടി.രമേശ് പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പില്‍ സ്വര്‍ണക്കടത്ത് കേസില്‍ മാത്രം ഊന്നിയത് തിരിച്ചടിയായെന്ന് എം.ടി.രമേശ്. തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. കേന്ദ്രപദ്ധതികള്‍ ജനങ്ങളിലെത്തിക്കാനായില്ലെന്നും വിദ്വേഷരാഷ്ട്രീയം ജനാധിപത്യത്തിന് നല്ലതല്ലെന്നും എം.ടി.രമേശ് മനോരമന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.

വിഡിയോ കാണാം: 

MORE IN NERE CHOVVE
SHOW MORE
Loading...
Loading...