അവരെപ്പോലെ കാശ് ഞങ്ങൾക്കില്ല; ഭരിക്കുമ്പോൾ പോലും

nere-chovve
SHARE

കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും വാളയാറില്‍ പോയതിനെ മുഖ്യമന്ത്രി രാഷ്ട്രീയമായി കാണേണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. വാളയാറിലെ പരാധീനതകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്തമാണ്. സിപിഎമ്മും അങ്ങനെ ചെയ്യാറുണ്ട്. അതിനെ ആക്ഷേപിക്കുന്നതാണ് രാഷ്ട്രീയക്കളിയെന്ന് കെ.സി.വേണുഗോപാല്‍ മനോരമന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിക്ക് തിരിച്ചുവരേണ്ടിവരുമെന്ന് കെ.സി.വേണുഗോപാല്‍. രാഹുലിന്റെ തിരിച്ചുവരവ് പാര്‍ട്ടിക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. പ്രവര്‍ത്തകരും നേതാക്കളും അത് ആഗ്രഹിക്കുന്നുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...