കൊടുക്കാന്‍ വച്ചതും പിടിച്ചെടുക്കും സര്‍ക്കാര്‍: തുറന്നടിച്ച് ഉമ്മന്‍ചാണ്ടി

Nere-chovve-Youtube-HD-Oommen-Chandy
SHARE

കോവിഡ് പ്രതിരോധത്തിലെ കേരള മോഡലിനെക്കുറിച്ചും ഒപ്പം കോണ്‍ഗ്രസ് രാഷ്ട്രീയവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുറന്നു പറയുന്നു. യുഡിഎഫിനെ നയിക്കുന്ന പ്രതിപക്ഷനേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനം മികച്ചതാണെന്ന് ഉമ്മ‍ന്‍ ചാണ്ടി. ചിലരുടെ സൈബര്‍ ആക്രമണങ്ങള്‍ രമേശിനും കോണ്‍ഗ്രസിനും ഏല്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ആര് നയിക്കുമെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറയുന്നു. വിഡിയോ കാണാം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കുവേണ്ടി എംഎല്‍എമാരും മന്ത്രിമാരും ശമ്പളം നല്‍കാന്‍ തയാറായിരുന്നുവെന്നും ഓര്‍ഡിനന്‍സ് അല്ല, ചര്‍ച്ചയിലൂടെ വഴി കാണുകയാണ് വേണ്ടിയിരുന്നതെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നും ഉമ്മന്‍ ചാണ്ടി മനോരമ ന്യൂസ് ‘നേരേ ചൊവ്വേയില്‍’ആവശ്യപ്പെട്ടു.

ചര്‍ച്ച ചെയ്താല്‍ എല്ലാവരുടെയും സമ്മതത്തോടെ നടപ്പാക്കാവുന്ന കാര്യത്തിനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. ബന്ധപ്പെട്ടവരുമായി ചര്‍ച്ചയില്ലാതെ എല്ലാം പിടിച്ചെടുക്കാം എന്ന സര്‍ക്കാര്‍ നിലപാട് അപലപനീയമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ശമ്പളം പിടിക്കുന്നതില്‍ ചര്‍ച്ചയില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ കോടതി കയറ്റിയത്. നിര്‍ബന്ധിച്ചു പിടിക്കുന്നതില്‍ മാത്രമാണ് എതിര്‍പ്പെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...